എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു.രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന അടിയന്തര എല്‍.ഡി.എഫ് യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.എം.എല്‍.എമാര്‍ക്കെതിരെ ഗ്രെനേഡ് പ്രയോഗിച്ചതിനെതിരെ സമഗ്ര അന്വേഷണം എല്‍.ഡി.എഫ് യോഗം ആവശ്യപ്പെട്ട്. ഈ മാസം 22 മുതല്‍ രാപ്പകല്‍ സത്യാഗ്രഹം ആരംഭിക്കാനും എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇടത് എം.എല്‍.എമാരുടെ ധര്‍ണ്ണക്കിടയിലേക്ക് പോലീസ് നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തില്‍ വി.എസ് അടക്കമുള്ള നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
Comments