ഇപ്പോൾ തന്നെ മീഡിയകളിൽ നിറഞ്ഞൊഴുകുന്ന ന്യു യോർക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ ദേവയാനിയെപ്പറ്റി എല്ലാവർക്കും അറിവുള്ളതാനെല്ലോ.ഏറ്റവും രസകരമായ കാര്യം വാതിയും,പ്രതിയും, അറസ്റ്റ് ചെയിത പോലീസ് ഓഫീസറും എല്ലാം ഇന്ത്യക്കാർ ആണെന്നതാണ് . സംഗീത എന്ന വീട്ടുവേലക്കാരിയെ വീട്ടുവേലെക്കു കൊണ്ടുപോയതും അവർ ഇറങ്ങിപ്പോയപ്പോൾ അവർക്കെതിരെ കേസ് കൊടുത്തതും അറസ്റ്റ് വാറന്റ്നു ഉത്തരവിട്ടതും ദാവയാനി എന്നാ ഉന്നത ഉദ്യോഗസ്ഥയാണ് . ജോലിക്കാരി സ്വയം നിലനില്പ്പിനുവേണ്ടിയാണ് അമേരിക്കാൻ അറ്റോർണി യെ കണ്ടതും കേസ് ഫയൽ ചെയിത്തതും. എന്നാണ് റിപ്പോർട്ടുകളിൽനിന്നറിഞ്ഞത്. എന്നിട്ടും വെറുതെ എന്തിനാണ് ഈ വനരോദനം. ഒരു ഇന്ത്യക്കാരി വേലക്കാരിയെ നിയമപരമായി സംരഷിച്ചതാണോ അമേരിക്ക ചെയിത ഗുരുതരമായ തെറ്റ് . ഒരു അറസ്റ്റ്വാറന്റ് ഉണ്ടെങ്കിൽ ആരെയും അറസ്റ്റ് ചെയാം. അതിന് VIP പരിഗണന ഒന്നുമില്ല . അപ്പോൾ കുറ്റം സമ്മതിച്ചാൽ കോടതിയിൽ ചോദ്യം ചെയ്യാം. കുറ്റം സമ്മതിക്കാതെ പ്രതികരിച്ചാൽ നേരെ ജയിലിൽ കൊണ്ടുപോകും. ദേവയാനി പ്രതികരിച്ചന്നാണ് അറിഞ്ഞത്. അപ്പോൾ ജയിലിൽ കൊണ്ടുപോകാതെ പറ്റില്ലല്ലോ ജയിൽസെല്ലിൽ ഇടുന്നവരുടെ നോർമൽ രീതികളാണ് നഗ്ന പരിശോധന . അതിനു ഒച്ചപ്പാടുണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല. ദേവയാനിക്ക് കുറ്റം സമ്മതിച്ചിട്ട് കോർട്ടിൽ ചോദ്യം ചെയ്യാമായിരുന്നു.
ഒരു കാര്യം നമ്മൾ ഓർക്കുന്നത് എല്ലാവർക്കും നല്ലത് ഇല വന്നു മുല്ലേവീണാലും മുള്ളുവന്നു ഇലയിൽ വീണാലും ഇലക്കാണ് കേട്. ഇന്ത്യൻ കോണ്‍സുലേട്റ്റുകളിൽ സായിപ്പിനെ കാണുബോൾ കവാത്തു മറക്കുന്ന, അവരുടെ മുന്നിൽ അടിമയെപ്പോലെ നിൽക്കുന്ന നമ്മുടെ പ്രാസി മന്ത്രി ഉൾപെടെയുള്ള വെള്ളക്കോളർ ഉദ്യോഗ വർഗത്തോട് ഒരു അമേരിക്കാൻ പ്രവാസിക്ക് എങ്ങെനെ സഹതാപം ഉണ്ടാകും. ഒരു ഇന്ത്യൻ ഒറിജിൻ വിസയിക്ക് ചെല്ലുബോൾ ഉണ്ടാകുന്ന പൊല്ലാപ്പുകൾ കണ്ടില്ലെന്നു നടിച്ച് ' ഞാനൊന്നുമരിഞ്ഞീല രാമനാരായണ ' എന്നമട്ടിൽ ശബളം പറ്റുന്ന ഉദ്യഗസ്തൻമ്മാർ എന്ത് സേവനമാണ് പ്രവാസികൾക്ക് ചെയുന്നത് . അമേരിക്കയിൽ കാര്യങ്ങൾ മനസ്സിലാക്കി വേണ്ട നിർദ്ദേശങ്ങൾ നമ്മുടെ സർക്കാരിന് സമർപ്പിക്കേണ്ടത് അവരല്ലേ . അല്ലാതെ കണ്ണുമടച്ചു നിയമങ്ങൾ നടപ്പക്കുകയാണോ വേണ്ടത്. അങ്ങേനെയാനെങ്കിൽ അവരും നിയമങ്ങൾ അനുസരിക്കാൻ ബാധകരല്ലേ. അത് അവർക്കു മാത്രം ബാധകമാല്ലന്നു അന്ധമായി വിസ്വസ്സിച്ചതുകൊണ്ടാണെല്ലോ ഈ പൊല്ലാപ്പെല്ലാം ഉണ്ടായത്. പൊല്ലാപ്പുകൾ എന്നു പറഞ്ഞതുകൊണ്ട് മാത്രം അതെന്താണെന്ന് കൂടി പറയണമെല്ലോ . വിസ പുതുക്കാൻ ചെല്ലുന്ന ഇന്ത്യൻ ഒറിജിനോട് പഴെയ പാസ്പോർട്ടിന്റെയും ഗ്രീൻ കാർഡിന്റെയും കോപ്പിയുൾപ്പെടെ എല്ലാ പേപ്പറുകളും ആവശ്യപ്പെടുന്നു. ആദ്യമായിട്ട് അപ്പ്ലെ ചെയുന്നവരാനെങ്കിൽ അതു മനസിലാക്കവുന്നതെയുള്ളൂ .എല്ലാം ഇന്ത്യൻ ഒറിജിൻ ആണെന്നുള്ളതിന് പ്രൂഫ് ആണെന്നാണ് അധകൃതർ അവകാശപ്പെടുന്നത് .
അതിന് അമേരിക്കാൻ നാച്ചുറലൈസേഷൻ നോക്കിയാല പോരെ. അതിൽ വ്യക്തമായ പ്രൂഫ് ഉണ്ട്. അതൊന്നും പോര. സായിപ്പാണെങ്കിൽ ഇതൊന്നുമില്ലല്ലോ അപ്പപ്പിന്നെ അവർക്ക് അതൊന്നും ബാതകമല്ല. മറ്റുള്ള രാജ്യങ്ങളിലെ ഒരിജിൻസിനു അവരവരുടെ രാജ്യത്തേക്ക് പോകാൻ വിസയുടെതന്നെ ആവശ്യമില്ലന്നിരിക്കെ ഇത്രയും കർക്കശമായ ഒരു നിയമത്തിന്റെ ആവശ്യമുണ്ടോ. അതും ലോകത്തുള്ള തൊണ്ണൂറു ശതമാനം രാജ്യങ്ങളിലേക്ക് പോകാനും അമേരിക്കാൻ പൌരത്തമുള്ളവർക്ക് വെറും ട്രാൻസിറ്റ് വിസാ മതി എന്നതാണ് വാസ്തവം.എന്നിട്ടും എന്തിനാണ് സ്വന്തം മാതൃരാജ്യത്തേക്ക് മാത്രമായി ഒരു വിസ .എല്ലാം പാക്ക് ഭീകരന്മാരെ പേടിച്ചിട്ടാനെന്നുള്ള ഒരു മുടന്താൻ ന്യായവും. അവർക്ക് വരനെമെങ്കിൽ ഇന്ത്യൻ കോണ്‍സുലേറ്റിൽ വരേണ്ട ആവശ്യമില്ല. വിസയുടെ ആവശ്യവുമില്ല വിശാലമായ കടലുണ്ട് കപ്പലുണ്ട് . അമേരിക്കയിലുള്ളവരുടെ ബെന്ധുക്കാർ ആരെങ്കിലും മരിക്കുബോൾ ആണ് കഷ്ട്ടം. പലരും വിസാ പുതുക്കാൻ മറന്നുപോയ കാര്യം അപ്പോഴാണ് ഓർക്കുക. ആദ്യം മരിച്ചു എന്നു പപ്രൂഫ് വേണം. പിന്നെ ആവശ്യമില്ലാത്ത കുറെ പേപ്പർ വർക്കുകൾ വേറെ .എല്ലാം കഴിഞ്ഞു നാട്ടിലെത്തുബോഴേക്കും അടിയന്തിരവും കഴിഞ്ഞിരിക്കും. വിസയിക്ക് വേണ്ടി ചെല്ലുന്നവരോട് എന്തിനാണ് ഈ ക്രൂരത എന്നാണു മനസിലാകാത്തത്. ഒക്കെ പണം ഉണ്ടാക്കനാനെണെന്നും പറയുന്നു. അപ്പോൾ പിന്നെ ഉദ്യഗസ്തന്മാർക്കു നല്ല വേദനം കൊടുത്തുകൂടെ. വേലക്കാരെ നിയമപരമായ കൂലി കൊടുത്തു നിയമിച്ചുകൊടെ. ഇതൊക്കെ ഒരു സാധാരണക്കാരന്റെ സംശയങ്ങളാണ് . അല്ലാതെ ചൊദ്യചെയ്യലല്ല.
Comments
For the last many years the Pravsis have been requesting and appealing to Govt of India to implement the following simple things and make the laws concerning pravasis as simple and straight forward. The India authorities just ignored this cry of Pravasis and continuosly harassing the people of India origin and not protecting their investments and properties in India. The external affairs ministry, pravasi ministry and home ministry constantly giving a deaf ear to Pravasi grievances. The Devayani case is another example of the inefficiency and indifference of the Extenal affairs ministry. Despte previous bitter experiences of the diplomats and their families the ministry continued to do wrong things and made diplomats victims of its inefficiency.
Now the issue is at the level of PM of india & president of USA!! It is high time the indian parliament members demand for a through investigation of the ministries involved, its administration, its inefficient procedures, its handling of Pravasi issues. India PM going to attend the PRAVASI DIVAS function[another wasteful activity as long as Pravasis are concerned] must constitute a high level parliament committee to give its strong recommendation to correct the ministries system, relationship with millions of pravasis and the general public of different countries. Such a high level parliement committee must interact with Pravasi activists all over the world to collect facts and grievances.