കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയെക്കുറിച്ച് മോശമായി ഒന്നും പറയാനില്ലെന് ഫാ. ടോം ഉഴുന്നാലിലില്‍. തന്നെ തടവിലാക്കിയവരെക്കുറിച്ച് മോശമായി പറയാത്തതില്‍ പലര്‍ക്കും പരിഭവമുണ്ട്. മോശമായി പറയാന്‍ ഒന്നുമില്ല. അത് പേടിച്ചിട്ടോ ഏതെങ്കിലും സിന്‍ഡ്രോം ഉള്ളതിനാലോ അല്ലെന്നും ടോം പറഞ്ഞു. ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി എത്തിയ ഫാ. ടോമിന് കോഴിക്കോട് പൗരാവലി നല്കിയ സ്വീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.തന്റെ കണ്മുന്നില് വച്ചാണ് അവര്‍ രണ്ട് കന്യാസ്ത്രീകളെ കൊന്നത്.
എന്നിട്ടും അവര്‍ തന്നെ ഒന്നും ചെയ്തില്ല. താന്‍ വിശ്വസിക്കുന്ന ദൈവം അവരുടെയുള്ളില്‍ സ്പര്‍ശിച്ചു എന്നാണ് അതിന്റെ അര്‍ത്ഥം. ഭാരത സഹോദരങ്ങളുടേയും ലോകമെങ്ങുമുള്ള വിശ്വാസികളുടേയും പ്രാര്‍ത്ഥന തുണച്ചു. വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് മുമ്പ് പേടിക്കേണ്ടന്നാണ് അവര്‍ പറഞ്ഞിരുന്നത്. വീഡിയോയില്‍ പറഞ്ഞ വാക്കുകള്‍ അവര്‍ പറയിച്ചതാണ്. അല്ലാതെ അവര്‍ ചെയ്ത ദ്രോഹം താന്‍ മറച്ചുവച്ച് സംസാരിച്ചതല്ല. പ്രമേഹമുള്ളതുകൊണ്ടാണ് ശരീരം ക്ഷീണിച്ചതെന്നും ഫാ. ടോം ഉഴുന്നാലിലില്‍ പറഞ്ഞു.
Comments