You are Here : Home / News Plus

ബിന്‍ ലാദന്‍ ഇന്ത്യയുടെ കാര്യത്തില്‍ തല്‍പരനായിരുന്നു

Text Size  

Story Dated: Thursday, November 02, 2017 12:10 hrs UTC

വാഷിംഗ്ടണ്‍: ബിന്‍ ലാദന്‍ ഇന്ത്യയുടെ കാര്യത്തില്‍ തല്‍പരനായിരുന്നുവെന്ന് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ(സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി) പുറത്തുവിട്ട രേഖകള്‍. 2011 മേയില്‍ ലാദനെ വധിച്ചശേഷം അബോട്ടബാദിലെ രഹസ്യകേന്ദ്രത്തില്‍ യു.എസ് നേവി സീല്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ പിടിച്ചെടുത്തത്. ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്റെ വിവാഹ വീഡിയോയും ഡയറിക്കുറിപ്പുകളും സീല്‍ പിടിച്ചെടുത്തിരുന്നു. 470,000 അഡീഷണല്‍ ഫയലുകളാണ് സി.ഐ.എ വ്യാഴാഴ്ച പുറത്തുവിട്ടത്.ജമ്മു കശ്മീരിലെ ലഷ്‌കറെ തോയിബയുടെ ആക്രമണങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും 26/11 മുംബൈ ആക്രമണക്കേസിലെ പാകിസ്താനി-അമേരിക്കന്‍ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വിചാരണ നടപടികളും ബിന്‍ലാദന്‍ കാര്യമായി ശ്രദ്ധിച്ചിരുന്നുവെന്നും സി.ഐ.എ പുറത്തുവിട്ട രേഖകളില്‍ പറയുന്നു.

 

 

ലാദന്റെ കമ്പ്യൂട്ടറില്‍ നിന്ന് ഒമര്‍ ഷെയ്ഖിന്റെ പാകിസ്താനി നേതാവ് ഇലയാസ് കശ്മീരിയേയും ഹെഡ്‌ലിയെയും കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത വാര്‍ത്തകളുടെ പകര്‍പ്പുകള്‍ ലഭിച്ചിരുന്നു. 2009 നവംബര്‍19ന് പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. 2010 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച 'പാക് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ അല്‍ ക്വയ്ദ സഹായം' എന്ന ലേഖനവും കണ്ടെത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • 'ട്രോമ കെയര്‍ പദ്ധതി' ആവിഷ്കരിക്കാന്‍ തീരുമാനിച്ചു
    തിരുവനന്തപുരം : 'ട്രോമ കെയര്‍ പദ്ധതി' ആവിഷ്കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം...

  • ഹിന്ദു തീവ്രവാദത്തെ തോല്‍പ്പിക്കുന്നതില്‍ കേരളം മാതൃക
    ചെന്നൈ: ഇന്ത്യയില്‍ ഹിന്ദു തീവ്രവാദത്തെ എതിര്‍ത്ത് തോല്‍പ്പിക്കുന്നതില്‍ കേരളം മാതൃകയാണെന്ന് പ്രശസ്ത തമിഴ്‌നടന്‍...

  • ആത്മഹത്യാ പ്രേരണാക്കുറ്റത്തില്‍ കോടതി വിശദീകരണം തേടി
    കൊച്ചി: കൊല്ലം ട്രിനിറ്റി ലെസിയം സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി മരിച്ച കേസില്‍ അധ്യാപികമാരുടെ പേരില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം...

  • തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തി
    ന്യൂഡല്‍ഹി: തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നും...

  • സ്‌ത്രീസുരക്ഷയില്‍ ഗോവ ഒന്നാമത്‌
    ന്യൂദല്‍ഹി: രാജ്യത്ത്‌ സ്‌ത്രീസുരക്ഷയില്‍ ഗോവ ഒന്നാമത്‌. കേരളത്തിനാണ്‌ രണ്ടാം സ്ഥാനം. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പാണ്‌...