You are Here : Home / USA News

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ഓണാഘോഷം സെപ്തംബര്‍ 28-ന്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, July 06, 2013 11:07 hrs UTC

ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ)യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്തംബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകീട്ട് 6 മണിവരെ നോര്‍ത്ത് ബ്രന്‍സ്‌വിക് ഹൈസ്കൂളില്‍

(North Brunswick High School, 98 Raider Rd., North Brunswick, NJ 08902)

വിപുലമായ പരിപാടികളോടെ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിക്കുന്നതാണ്. മാവേലിമന്നന് വരവേല്‍പ്, ചെണ്ടമേളം, താലപ്പൊലി, കൈകൊട്ടിക്കളി, തിരുവാതിര, നൃത്തനൃത്ത്യങ്ങള്‍, കോമഡി സ്കിറ്റ്‌സ് മുതലായ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഈ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ഈ വര്‍ഷത്തെ ഓണം അവിസ്മരണീയമാക്കുവാന്‍ എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന് പ്രസിഡന്റ് ജിബി തോമസ് മോളോപറമ്പില്‍, ജനറല്‍ സെക്രട്ടറി സ്വപ്ന രാജേഷ്, ട്രഷറര്‍ സണ്ണി വലിയംപ്ലാക്കല്‍, ജയന്‍ ജോസഫ് (മീഡിയ & പബ്ലിക്കേഷന്‍) എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kanj.org