കേംബ്രിഡ്ജ് അനലിറ്റിക്കയെ സ്റ്റിംഗ് ഓപ്പറേഷന് വിധേയമാക്കി ബ്രിട്ടനിലെ ചാനല്‍ ഫോര്‍ ന്യൂസ് പുറത്തു വിട്ട വിവരങ്ങള്‍ ലോകത്തുടനീളമുള്ള ഫേസ്ബുക്ക് ആരാധകര്‍ക്ക് നല്‍കിയിരിക്കുന്ന ഞെട്ടല്‍ ചില്ലറയല്ല. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കായി അഞ്ചു കോടി ആള്‍ക്കാരുടെ വ്യക്തി വിവരങ്ങള്‍ അനധികൃതമായി ഉപയോഗപ്പെടുത്തിയെന്ന വെളിപ്പെടുത്തല്‍ അവിശ്വസനീയതയോടെയാണ് ലോകം കേട്ടത്. ഇതേ തുടര്‍ന്ന് ഫേസ്ബുക്കിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശക്തിപ്പെടുകയാണ്. തങ്ങളുടെ ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും വീടിന്റെ അഡ്രസ്സുമെല്ലാം നല്‍കിയവര്‍ ഇപ്പോള്‍ കരുതലെടുക്കുന്ന തിരക്കിലാണ്. വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ആരോപിച്ചു നിരവധിപ്പേര്‍ ഫെയ്‌സ്ബുക്ക് വിട്ടുപോയപ്പോള്‍ പേജുമായി ബന്ധപ്പെട്ട് നല്‍കിയ വ്യക്തി വിവരങ്ങള്‍ എങ്ങിനെ ഇല്ലാതാക്കാമെന്ന ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. എങ്ങിനെയായാലും ചില കാര്യങ്ങള്‍ ഫേസ്ബുക്കില്‍ തീരെ പങ്കുവെയ്ക്കരുതെന്ന് ആവശ്യപ്പെട്ടുള്ള മുന്നറിയിപ്പുകളും ശക്തമായി.
പണമിടപാടുകളും ജോലി വിവരങ്ങളും വെളിപ്പെടുത്തരുത്. പണമിടപാടുകളോ ബാങ്ക് അക്കൗണ്ടുകളുമായുള്ളതോ ആയ വിവരങ്ങള്‍ വെളിപ്പെടുത്തരുത്. ഫേസ്ബുക്കില്‍ നല്‍കുന്ന പേമെന്റ് വിവരം വെച്ച് ദുരുപയോഗത്തിന് സാധ്യത കൂടുതലാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ ഇടയുണ്ട്. ഫേസ്ബുക്ക് വഴിയുള്ള ഇടപാടുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ജോലി വിവരങ്ങളും പണമിടപാട് സംബന്ധിച്ച വിശദാംശങ്ങളും വെളിപ്പെടുത്തരുത്. ജോലിയെക്കുറിച്ചും ജോലി സ്ഥലത്തെക്കുറിച്ചും നല്‍കുന്ന വിവരം വെച്ച് ആഴെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്നതും ജോലി സ്ഥലത്തെ കമ്പ്യൂട്ടറുകള്‍ നെറ്റുവര്‍ക്കുകള്‍ സോഷ്യല്‍മീഡിയാ പേജുകള്‍ എന്നിവ എളുപ്പം തകര്‍ക്കാനാകും. അഡ്രസ്സും ഫോണ്‍ നമ്പറും നല്‍കാതിരിക്കല്‍, ബന്ധങ്ങളുടെ വിവരവും പങ്കുവെയ്‌ക്കേണ്ട ഫേസ്ബുക്കില്‍ വ്യക്തിപരമായ ഫോണ്‍നമ്പറുകളോ വീട്ടു നമ്പറുകളോ നല്‍കരുത്. ഈ ഫോണ്‍നമ്പറുകള്‍ ഉപയോഗപ്പെടുത്തുന്ന ഹാക്കര്‍ മാര്‍ തന്നെ കാരണം. ഓരോ രാജ്യങ്ങളിലെയും ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ പ്രത്യേകം ചോര്‍ത്തിയെടുത്ത് ദുരുപയോഗത്തിന് വിനിയോഗിക്കുന്ന ഹാക്കര്‍മാര്‍ ഏറെയാണ്. വീടുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവെയ്ക്കരുത്. മേല്‍വിലാസമോ വീടുമായി ബന്ധപ്പെട്ട സൂചനകളോ നല്‍കുന്നത് മറ്റുള്ളവര്‍ അവിടം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. പുറത്ത് യാത്രയിലാണെങ്കില്‍ പോലും ഹോട്ടലിന്റെയോ വീടിന്റെയോ വിവരം നല്‍കുന്നത് പരമാവധി ഒഴിവാക്കുകയാണ് നല്ലത്. അതുപോലെ വിവാഹം പ്രണയം തുടങ്ങിയ വിവരങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അല്ലാതെ പബ്‌ളിക്കായി ഫേസ്ബുക്കില്‍ നല്‍കുന്നതും അത്ര നല്ല കാര്യമല്ല. ഫോട്ടോ, രാഷ്ട്രീയ നിലപാടുകള്‍, വരുമാനം, അഭിരുചി എന്നിവയെല്ലാം ഫേസ്ബുക്ക് കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കുന്നതായി തെളിഞ്ഞിരിക്കുകയാണ്.
Comments