You are Here : Home / പറയാന്‍ മറന്നത്

കൊറോണ ക്യാ ഹേ?

Text Size  

Story Dated: Monday, March 30, 2020 06:59 hrs UTC

കൊറോണയെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇതര സംസ്ഥാനത്ത് നിന്നും എത്തിയ ലക്ഷക്കണക്കിന് തൊഴിലാളികളാണ് സംസ്ഥാനത്ത് പലയിടങ്ങളിലായി ക്യാംപുകളിൽ കഴിയുന്നത്. പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ റോഡ് ഉപരോധിച്ചത് വിവാദവും കേസുമൊക്കെയായപ്പോൾ മറുവശത്ത് വൈറലായി കൊണ്ടിരിക്കുന്ന മറ്റൊരു വീഡിയോയുണ്ട്. പോലീസിന്റേത് പോലെ യൂണിഫോം അണിഞ്ഞ മധ്യവയസ്കനായ ഒരു മനുഷ്യൻ വലിയൊരു കൂട്ടം ഇതര സംസ്ഥാന തൊഴിലാളികളോട് സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതാണ്. കൊറോണ എന്താണെന്നും സർക്കാർ എന്തൊക്കെ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും നിങ്ങൾക്ക് ബുദ്ധിമുട്ടുകളുണ്ടോ എന്നും അവരുടെ ഭാഷയിലാണ് സംഭാഷണങ്ങൾ. എറണാകുളം ജില്ലാ കളക്ടർ അടക്കം നിരവധി പേരാണ് ഈ വീഡിയോ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ പോലുളളവർ ചെയ്യുന്ന പ്രവൃത്തികൾക്കുളള നന്ദി വാക്കുകൾക്ക് അപ്പുറമാണെന്ന് കളക്ടർ സുഹാസ് കുറിച്ചത്. കോഴിക്കോട് മേപ്പയ്യൂർ സ്വദേശിയായ ഹോം ​ഗാർഡ് കരുണാകരനാണ് വീഡിയോയിൽ ഇതര സംസ്ഥാന തൊഴിലാളികളോട് സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്നത്. മേപ്പയ്യൂരിലെ റൂബി സൂപ്പർമാർക്കറ്റിന് സമീപം ഒരാഴ്ച മുമ്പ് നടന്ന ബോധവത്കരണ ക്യാംപിന്റെ ദൃശ്യങ്ങളാണ് വൈറലായത്. 22 വർഷം കരസേന ഉദ്യോ​ഗസ്ഥനായി ജോലി ചെയ്ത കരുണാകരൻ കഴിഞ്ഞ പത്തുവർഷമായി ഹോം ​ഗാർഡാണ്. മേപ്പയ്യൂർ പോലീസ് സ്റ്റേഷന് മുമ്പിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് രണ്ടുവർഷത്തോളമായി. വീട്ടിലേക്ക് പോകണമെന്ന് വാശി പിടിച്ചിരുന്ന പല തൊഴിലാളികളോടും സംസാരിച്ച് കഴിഞ്ഞപ്പോൾ അവർക്ക് കാര്യങ്ങൾ മനസിലായെന്നാണ് കരുണാകരൻ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.