നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു,’മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’ :എ കെ ആൻ്റണി

രണ്ടുവട്ടം തുടർച്ചയായി എൽഡിഎഫ് ജയിച്ച നിലമ്പൂരിൽ നാലാം വാർഷികം കഴിഞ്ഞ് നേതാക്കന്മാർ മൂന്നാംമൂഴം കാത്തിരിക്കുന്ന അവസരത്തിൽ നിലമ്പൂർ വഴി കേരളത്തിലെ ജനങ്ങൾ പിണറായി സർക്കാരിനെതിരെ വോട്ട് ചെയ്തിരിക്കുന്നുവെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണി.യുഡിഎഫിൻ്റേത് അതിശയകരമായ വിജയമാണ് നേതാക്കൾക്കും വോട്ടർമാർക്കും അഭിനന്ദനങ്ങളും അദ്ദേഹം പങ്കുവെച്ചു.

തൻറെ സുഹൃത്തിൻറെ മകൻ ആര്യാടൻ ഷൗക്കത്തിനെ പ്രത്യേകമായി അഭിനന്ദിക്കുന്നു. തിരഞ്ഞെടുപ്പ് വിജയം വലിയ സന്ദേശമാണെന്നും ഇനി അങ്ങോട്ട് പിണറായി സർക്കാർ ‘കെയർടേക്കർ സർക്കാർ’ ആണ്. നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു. ജനവിധി അതാണ്, ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഉജ്വലമായ വിജയത്തിൽ യുഡിഎഫ് നേതാക്കൾ അഹങ്കരിക്കരുതെന്ന ഉപദേശവും എ കെ ആന്റണി നേതാക്കൾക്ക് നൽകി. കാരണം ഇത് യുഡിഎഫിന്റെ വിജയം മാത്രമല്ല. സർക്കാർ വിരുദ്ധവികാരം അലയടിപ്പിക്കുന്ന ജനങ്ങളുടെ വിജയമാണ്. ഇനി ആര് വിചാരിച്ചാലും എൽഡിഎഫ് കേരളത്തിൽ തിരിച്ചു വരില്ല. എൽഡിഎഫിന്റെ കേരളത്തിലെ അധ്യായം അടഞ്ഞു കഴിഞ്ഞിരിക്കുന്നു. മൂന്നാമൂഴത്തിന് ആരും സ്വപ്നം കാണേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ആക്രമണം തുടര്‍ന്ന് ഇറാന്‍; ഗള്‍ഫ് മേഖല അശാന്തം; ആക്രമണങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ജിസിസി രാജ്യങ്ങളുടെയും അമേരിക്കയുടെയും മുന്നറിപ്പ് അവഗണിച്ച് ആക്രമണം തുടര്‍ന്ന് ഇറാന്‍. കുവൈത്തിലും...

നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടെന്ന് ഇറാൻ; ആണവവികിരണത്തിന് സാധ്യത?

അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഇറാൻ. ഐക്യരാഷ്ട്രസഭയുടെ...

‘ഇന്ത്യ നിലകൊള്ളുന്നത് ലോക സമാധാനത്തിന്’; പശ്ചിമേഷ്യയിൽ സമാധാനത്തിന് ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം ആശങ്ക ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകസമാധാനത്തിനും ഐക്യത്തിനു...

കോട്ടയം ക്ലബ്ബിന്റെ വാർഷീക യോഗവും 2026 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടപ്പും നടന്നു

 കേരളത്തിൻറെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണമുൾപ്പെടുന്ന കോട്ടയം ജില്ലയിൽ നിന്ന് അമേരിക്കയിലെ...

അമേരിക്കയിലെ പ്രശസ്ത പിസ്സ ശൃംഖലയായ പാപ്പാ ജോൺസ്  300 ഓളം ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടുന്നു

:അമേരിക്കയിലെ പ്രശസ്ത പിസ്സ ശൃംഖലയായ പാപ്പാ ജോൺസ്  തങ്ങളുടെ 300 ഓളം...

Topics

ഇറാൻ ആക്രമണം: ട്രംപിനെതിരെ ‘സ്ക്വാഡ്’ അംഗങ്ങൾ; ‘ഇത് നിയമവിരുദ്ധമായ യുദ്ധമെന്ന്’ ഇൽഹാൻ ഒമർ

ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തെ (ഓപ്പറേഷൻ എപ്പിക് ഫ്യൂറി)...

ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ജോ ബൈഡൻ; “ഇതൊരു ഇരുണ്ട കാലഘട്ടം”

 പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ...

ഫോമയിൽ സെഞ്ചുറി നേടി കേരള അസോസിയേഷൻ ഓഫ് ടെക്സസ്

നൂറാമത്തെ അംഗസംഘടനയായി കേരള അസോസിയേഷൻ ഓഫ് ടെക്സസിനെ (KAT), ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ്...
spot_img

Related Articles

Popular Categories

spot_img