സുരേഷ് ഗോപിയുടെ ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ല: അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിലേക്ക്

സുരേഷ് ഗോപി നായകനായി എത്തുന്ന ജെ എസ് കെയ്ക്ക് പ്രദര്‍ശനാനുമതി വൈകുന്നതോടെ അണിയറ പ്രവര്‍ത്തകര്‍ കോടതിയിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഹൈക്കോടതിയിൽ ഹര്‍ജി നല്‍കാനുള്ള നടപടി തുടങ്ങിയത്. സുരേഷ് ഗോപി ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ചിത്രത്തിന്‍റെ ജാനകിയെന്ന പേര് മാറ്റണമെന്ന നിലപാടിലാണ് കേന്ദ്ര സെന്‍സര്‍ബോര്‍ഡ്.

നേരത്തെ സുരേഷ് ഗോപി ചിത്രം ജെ. എസ്. കെയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. സിനിമ പേര് മാത്രമല്ല കഥാപാത്രത്തിന്റ പേരും മാറ്റണമെന്ന് കേന്ദ്ര സെൻസർ ബോഡ് പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്നും അദ്ദേഹം നേരിട്ട് ഇടപെട്ടെന്നാണ് പറ‍ഞ്ഞതെന്നും എന്നിട്ടും മാറ്റമില്ലെന്ന് പറഞ്ഞെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കേരളത്തിലെ സെൻസർ ബോർഡ് കണ്ട് പൂർണ തൃപ്തിയായ പടമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിൽ 96 ഇടങ്ങളിൽ സുരേഷ് ​ഗോപി തന്നെ ജാനകി എന്ന പേര് പറഞ്ഞിട്ടുണ്ടെന്നും അതൊക്കെ മാറ്റാനാകുമോന്നും ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നു. വിഷയത്തിൽ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും ജനറൽ സെക്രട്ടറി പറ‍ഞ്ഞു.

എങ്ങോട്ടാണ് നമ്മൾ പോകുന്നത്? നമുക്ക് പേരിടാൻ പറ്റില്ലേ. കഥാപാത്രങ്ങൾ ഹിന്ദു ആണെങ്കിൽ ഏതെങ്കിലും ദൈവത്തിന്റെ പേരായിരിക്കും. എനിക്ക് സ്വന്തം പേര് പോലും ഇടാൻ പറ്റില്ലേ? മലയാള സിനിമയിലെ വില്ലൻമാരുടെ പേര് നോക്കൂ. വളരെ ഗുരുതരമായ പ്രശ്നം ആണിതെന്നും സംവിധായകനോട് നിയമപരമായി മുന്നേറാൻ പറഞ്ഞിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സിനിമ ജൂണ്‍ 27ന് റിലീസ് ചെയ്യാനിരിക്കെ ആയിരുന്നു നീക്കം. ഹൈന്ദവ ദൈവത്തിന്‍റെ പേരാണ് ജാനകി എന്നും ഇത് മാറ്റണമെന്നും ആയിരുന്നു കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശം.

Hot this week

വിംബിള്‍ഡണ് ഇന്ന് തുടക്കം; ഹാട്രിക്ക് കിരീടത്തിന് കാര്‍ലോസ് അല്‍ക്കറാസ്, സബലെങ്കയും ഇന്നിറങ്ങും

വിംബിള്‍ഡണ്‍ ടെന്നിസിന് ഇന്ന് തുടക്കമാവും. പുരുഷന്‍മാരിയില്‍ യാനിക് സിന്നറും വനിതകളില്‍ അറിന...

വിഎസിന്റെ ആരോഗ്യനില ഗുരുതരം; മെഡിക്കൽ ബുള്ളറ്റിൻ

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ...

സെനറ്റ് ഹാളിലെ സംഘർഷം; കേരള സർവകലാശാല രജിസ്ട്രാറെ കുറ്റപ്പെടുത്തി വിസിയുടെ റിപ്പോർട്ട്

കേരള സർവകലാശാല സെനറ്റ് ഹാളിലെ സംഘർഷത്തിൽ രജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാൻസലറുടെ...

നിയമനം യോഗ്യതയുടെ അടിസ്ഥാനത്തില്‍;കൂത്തുപറമ്പില്‍ ലാത്തിച്ചാർജും വെടിവെപ്പും നടത്തിയത് റവാഡ ഒറ്റയ്ക്കല്ല:പി. ജയരാജന്‍

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി നിയമനത്തിനു പിന്നാലെ പ്രതികരിച്ച് സിപിഐഎം നേതാവ്...

Topics

മമ്മൂട്ടിയുടെയും ദാക്ഷായണി വേലായുധൻ്റെയും ജീവിതം ഇനി വിദ്യാർഥികൾ പഠിക്കും; മഹാരാജാസ് സിലബസിൽ ഉൾപ്പെടുത്തി

ദാക്ഷായണി വേലായുധന്റെയും മമ്മൂട്ടിയുടെയും ജീവിതം ഇനി കോളേജ് സിലബസിൽ. ഇന്ത്യയിലെ പട്ടികജാതിക്കാരിലെ...

നിങ്ങൾ ദുബായിൽ വാടകയ്ക്കാണോ താമസിക്കുന്നത്? ഈ കാര്യങ്ങൾ തീർച്ചയായും അറിയണം

ദുബായിൽ അനധികൃത പാർട്ടീഷനുകളിലും വാടക വീടുകളിലും അധികൃതർ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അംഗീകൃതമല്ലാത്ത...

സേവിംങ്സ്, എഫ്‌ഡി പലിശ നിരക്കുകൾ വീണ്ടും കുറച്ച് എച്ച്ഡിഎഫ്‌സി; മാറ്റങ്ങൾ എന്തൊക്കെ?

എഫ്‌ഡി,സേവിംങ്സ് നിരക്കുകൾ വീണ്ടും കുറച്ച് എച്ച്ഡിഎഫ്‌സി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ...
spot_img

Related Articles

Popular Categories

spot_img