‘ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അടിയന്തരാവസ്ഥ’ ഒരു ഇന്ത്യക്കാരനും മറക്കില്ല;പ്രധാനമന്ത്രി

ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ സമയത്ത് ഭരണഘടനയിലെ മൂല്യങ്ങൾ മാറ്റിവയ്ക്കപ്പെട്ടതായും മൗലികാവകാശങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും അദ്ദേഹം പറഞ്ഞു.

പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി. വിദ്യാർത്ഥികളും സാധാരണ പൗരന്മാരും ജയിലിൽ അടയ്ക്കപ്പെട്ടു. കോൺഗ്രസ് സർക്കാർ ജനാധിപത്യത്തെ തന്നെ അറസ്റ്റ് ചെയ്തുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു.

“ഭരണഘടനയുടെ ആത്മാവിനെ തകർത്തു, പാർലമെന്റിന്റെ ശബ്ദം അടിച്ചമർത്തി, കോടതികളെ നിയന്ത്രിക്കാൻ ശ്രമിച്ചു. ഈ ദിവസം ഒരു ഇന്ത്യക്കാരനും ഒരിക്കലും മറക്കരുത്,” – പ്രധാനമന്ത്രി പറഞ്ഞു.

42-ാമത് ഭേദഗതി കോൺഗ്രസ്സിന്റെ കപടത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ദരിദ്രരും, പാർശ്വവൽക്കരിക്കപ്പെട്ടവരുമായുള്ള അവഗണനയും അവരുടെ അന്തസ്സിന്റെ അപമാനവും നടന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഉറച്ചുനിന്ന എല്ലാവരെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിലെ ആളുകൾ ഒരേ ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി ജനാധിപത്യം പുനഃസ്ഥാപിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.

Hot this week

എഫ്‌ടിസി കമ്മീഷണറെ പുറത്താക്കാൻ ട്രംപിന് സുപ്രീം കോടതിയുടെ  അനുമതി

ഫെഡറൽ ട്രേഡ് കമ്മീഷനർ റെബേക്ക കെല്ലി സ്ലോട്ടറിനെ പുറത്താക്കാൻ പ്രസിഡന്റ് ട്രംപിന്...

സുപ്ന ജെയിൻ, ഇലിയോണിലെ നേപ്പർവില്ലെ സിറ്റി കൗൺസിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

നേപ്പർവില്ലെ – രണ്ടാം തലമുറ ഇന്ത്യൻ അമേരിക്കക്കാരിയും  പരിചയസമ്പന്നയായ അധ്യാപികയുമായ സുപ്‌ന...

ഹർബച്ചൻ സിങ്ങിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അനുശോചിച്ചു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടനയുടെ ദീർഘകാല സെക്രട്ടറി ജനറലായിരുന്ന ഹർബച്ചൻ സിങ്ങിന്റെ...

ബാലൺ ഡി ഓർ പുരസ്കാരം: നേട്ടം സ്വന്തമാക്കി ഡെംബലെയും ഐറ്റാന ബോൺമാറ്റിയും

മികച്ച പുരുഷ, വനിത താരങ്ങൾക്കുള്ള ബാലൺ ഡി ഓർ സ്വന്തമാക്കി ഒസ്മാൻ...

അമ്മയുടെ ദുരിതകാലം ഓർത്ത് ബാലൺ ഡി ഓർ വേദിയിൽ കണ്ണുനിറച്ച് ഡെംബലെ! 

പാരീസിൽ നടന്ന ബാലൺ ഡി ഓർ പുരസ്കാര ദാനചടങ്ങിൽ ആനന്ദാതിരേകത്താൽ ആനന്ദബാഷ്പം...

Topics

ഇത് ചരിത്രം; 275 കോടി ആഗോള കളക്ഷന്‍‌ കടന്ന് ‘ലോക’, ഇൻഡസ്ട്രി ഹിറ്റ് വിജയം തുടരുന്നു

ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'...

അറബ് വസന്ത പ്രക്ഷോഭ കാലത്തെ നേതാവ് അലാ അബ്ദുള്‍ ഫത്താ ജയില്‍ മോചിതനാകുന്നു

അറബ് വസന്ത പ്രക്ഷോഭ കാലത്തെ നേതാക്കളില്‍ ഒരാളായ പ്രമുഖ ബ്രീട്ടീഷ് ഈജിപ്ഷ്യന്‍...

ഗായകൻ സുബീന്‍ ഗാര്‍ഗിന്റെ ഭൗതിക ശരീരം നാളെ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും

മരിച്ച പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗി (52) ന്റെ ഭൗതിക...
spot_img

Related Articles

Popular Categories

spot_img