ആക്സിയം 4 ദൗത്യം; ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്നലെ തിരികെ മടങ്ങിയ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കലിഫോർണിയക്കടുത്ത് പസഫിക് സമുദ്രത്തിൽ സംഘത്തെയും വഹിച്ചുകൊണ്ട് ഡ്രാഗൺ പേടകം സ്പ്ലാഷ്ഡൗൺ ചെയ്യും. പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് ആക്സിയം ഫോർ സംഘം മടങ്ങിയെത്തുന്നത്.

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഏടുകൾ എഴുതി ചേർത്താണ് ആക്സിയം സ്പേസിന്റെ നാലാമത്തെ ദൗത്യം പൂർത്തിയാക്കി നാൽവർ സംഘം ഭൂമിയിലേക്ക് തിരികെ എത്തുന്നത്. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല പൈലറ്റായുള്ള ദൗത്യത്തിന്റെ കമാൻഡർ പരിചയ സമ്പന്നയായ പെഗി വിറ്റ്സണാണ്. പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാൻസ്കി വിസ്നീവ്സ്ക്കിയും ഹങ്കറിക്കാരൻ ടിബോർ കാപുവുമാണ് മറ്റ് രണ്ട് യാത്രികർ. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിത എന്ന റെക്കോഡിനുടമയായ പെഗ്ഗി വിറ്റ്സണ് ബഹിരാകാശ യാത്രയിൽ പുതുമ ഇല്ലെങ്കിലും മറ്റ് മൂന്ന് യാത്രികരുടേയും ആദ്യ ബഹിരാകാശ യാത്രാനുഭവമാണ് പൂർത്തിയായത്. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനുമാണ് ശുഭാംശു ശുക്ല.

31 രാജ്യങ്ങൾ നിർദേശിച്ച അറുപത് പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശ നിലയത്തിൽ നടത്തിയത്. പരീക്ഷണങ്ങളുടെ ഫലങ്ങൾ വിവിധ മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാസൂചിക സമ്മാനിക്കും. ഐഎസ്ആർഒ നിർദേശിച്ച ഏഴ് പരീക്ഷണങ്ങളാണ് ശുഭാംശു പൂർത്തിയാക്കിയത്. ബഹിരാകാശ നിലയത്തിൽ ശുഭാംശു മുളപ്പിച്ച വിത്തുകൾ ഭൂമിയിലെത്തിച്ച് തുടർ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തും. സയനോബാക്ടീരയകൾ, മൂലകോശങ്ങൾ ,സൂക്ഷ്മ ആൽഗകൾ എന്നിവയിൽ നടത്തിയ പരീക്ഷണങ്ങളും അതിപ്രധാനമാണ്. കലിഫോണിയയ്ക്കടുത്ത് പസഫിക് സമുദ്രത്തിൽ വൈകിട്ട് മൂന്ന് മണിക്കാണ് ഡ്രാഗൺ പേടകം സ്പ്ലാഷ്ഡൗൺ ചെയ്യുക. ഏഴ് ദിവസത്തെ പ്രത്യേക പുനരധിവാസത്തിന് ശേഷം മാത്രമേ ദൗത്യസംഘാങ്ങൾക്ക് സ്വന്തം ദേശങ്ങളിലേക്ക് പോകാൻ കഴിയൂ. തിരികെ സ്വദേശത്തെത്തുമ്പോൾ ശുഭാംശുവിന് വൻ വരവേൽപ് നൽകാൻ ഒരുങ്ങുകയാണ് രാജ്യം.

Hot this week

മനോലോ മാർക്കസിന് പകരക്കാരൻ ആര്? ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ചാകാൻ അപേക്ഷ നൽകി...

മനോലോ മാർക്കസിന് പകരക്കാരൻ ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഉള്ള...

പതിനെട്ടാം പിറന്നാളാഘോഷത്തിന് ഉയരം കുറഞ്ഞവരെ എത്തിച്ചു; ലാമിന്‍ യമാലിനെതിരെ അന്വേഷണം

പതിനെട്ടാം പിറന്നാള്‍ ആഘോഷത്തിന് ഉയരം കുറഞ്ഞവരെ എത്തിച്ചതില്‍ ബാഴ്‌സലോണ താരം ലാമിന്‍...

ആമിര്‍ അലിയാവാന്‍ പൃഥ്വിരാജ്; വൈശാഖിന്റെ ‘ഖലീഫ’യ്ക്ക് തുടക്കം

മമ്മൂട്ടിയുടെ 'ടര്‍ബോ'യ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഖലീഫ'. ബിഗ്...

ഗതാഗത വകുപ്പിന് തിരിച്ചടി; ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കഴിഞ്ഞ വർഷം...

‘ബംഗാളിന്റെ ചരിത്രമാണത്’; സത്യജിത് റേയുടെ പൂര്‍വിക ഭവനം ബംഗ്ലാദേശ് ഭരണകൂടം പൊളിച്ചു മാറ്റുന്നതായി മമത ബാനര്‍ജി

വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ പൂര്‍വിക ഭവനം ബംഗ്ലാദേശ് ഭരണകൂടം പൊളിച്ചുമാറ്റുന്നതായി...

Topics

മാരത്തണ്‍ ഇതിഹാസം ഫൗജ സിങ് കാറിടിച്ച് മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

മാരത്തണ്‍ ഇതിഹാസം ഫൗജ സിങ് (114) കാറിടിച്ച് മരിച്ച സംഭവത്തില്‍ ഒരു...

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് റദ്ദാക്കില്ല; കേരള സിലബസ് വിദ്യാര്‍ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി

കീം റാങ്ക് ലിസ്റ്റ് സമീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി റദ്ദാക്കണമെന്ന കേരള...

നിമിഷപ്രിയയുടെ മോചനം; യെമൻ സൂഫി പണ്ഡിതരുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു

യെമൻ ജയിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ ഊർജിതം. കാന്തപുരം എ...
spot_img

Related Articles

Popular Categories

spot_img