കെ. സുരേന്ദ്രൻ്റെ പേരുവെട്ടിയത് രാജീവ് ചന്ദ്രശേഖർ; രാജ്യസഭാ സീറ്റിലേക്ക് സി. സദാനന്ദൻ്റെ പേര് പ്രധാനമന്ത്രിയോട് നിർദേശിച്ചു

ബിജെപിയിലെ ആഭ്യന്തര കലഹം മറനീക്കി പുറത്ത് വരുന്നു. രാജ്യസഭാ സീറ്റിൽ കെ. സുരേന്ദ്രനെ വെട്ടിയത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കെ. സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി, സി. സദാനന്ദൻ എന്നിവരുടെ പേരുകളാണ് ബിജെപി കേന്ദ്ര നേതൃത്വം രാജ്യസഭയിലേക്ക് പരിഗണിച്ചത്. അക്രമ രാഷ്ട്രീയത്തെ തുറന്നു കാണിക്കാൻ സി. സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കെ. സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരുടെ പേരുകളാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ ആദ്യം ഉയർന്നത്. എന്നാൽ നാടകീയമായി സി. സദാനന്ദൻ്റെ പേര് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവെക്കുകയായിരുന്നു. സിപിഐഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിൻ്റെ ഇരയായി ദേശീയതലത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും സി. സദാനന്ദനെ ഉയർത്തി കാണിക്കാമെന്ന് പ്രധാനമന്ത്രിയെ രാജീവ് ചന്ദ്രശേഖർ ധരിപ്പിച്ചു.

കെ. സുരേന്ദ്രന് വേണ്ടി ബി. എൽ. സന്തോഷ് അടക്കമുള്ള പ്രമുഖർ നടത്തിയ കരു നീക്കങ്ങൾക്ക് തടയിടാനാണ് രാജീവ് ചന്ദ്രശേഖർ ഇതിലൂടെ ശ്രമിച്ചത്. ജീവിക്കുന്ന ബലിദാനിയായി ബിജെപിയും ആർഎസ്എസും പരിഗണിക്കുന്ന സി. സദാനന്ദൻ്റെ പേര് ഉയർത്തിയത് വഴി ഇതിൽ എതിർ ശബ്ദങ്ങൾ ഇല്ലാതാക്കാൻ രാജീവ് ചന്ദ്രശേഖറിന് സാധിച്ചു. പുനഃസംഘടനയ്ക്ക് ശേഷം സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിൽ തൻ്റെ അപ്രമാദിത്വം ഒന്നുകൂടി ഉറപ്പിക്കാനും ഇതിലൂടെ രാജീവിന് കഴിഞ്ഞു.

സംസ്ഥാനത്തെ ബിജെപിയിൽ അവസാനവാക്ക് താനായിരിക്കുമെന്നും മുന്നോട്ടുള്ള പ്രവർത്തനത്തിൽ തടസ്സമായി ആരെയും ഒപ്പം കൊണ്ടുനടക്കേണ്ട ബാധ്യത തനിക്ക് ഇല്ലെന്നും നിശബ്ദമായി പ്രഖ്യാപിക്കുക കൂടി ചെയ്യുകയാണ് രാജീവ് ചന്ദ്രശേഖർ. മറ്റു സംസ്ഥാനങ്ങളിലെ ഗവർണർ പോലുള്ള പദവികളിലേക്ക് കെ. സുരേന്ദ്രനെ പരിഗണിക്കുന്നതിൽ രാജീവ് ചന്ദ്രശേഖർ എതിർപ്പ് പ്രകടിപ്പിക്കാൻ ഇടയില്ല. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ മുൻ അധ്യക്ഷൻ ഇടപെടുന്നത് ഒഴിവാക്കാനാണ് രാജീവ് ചന്ദ്രശേഖർ പക്ഷം ശ്രമിക്കുന്നത്.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദനെ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. പാർട്ടി തന്ന അംഗീകാരമാണിതെന്നും കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന താൽപ്പര്യത്തിൻ്റെ ആവിഷ്കാരമാണിതെന്നുമായിരുന്നു സി. സദാനന്ദൻ്റെ പ്രതികരണം.

Hot this week

ഇനി ഭാഷ അറിയാത്തോണ്ട് ചാറ്റ് ചെയ്യാതിരിക്കണ്ട; മെസേജ് ട്രാന്‍സലേഷൻ ഫീച്ചര്‍ ഐഫോണിലും എത്തുന്നു

ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തുകയാണ് മെറ്റ. ഭാഷാ പ്രശ്നം കാരണം...

“കരൂർ ദുരന്തം ഒരാളുടെ തെറ്റല്ല, ആള്‍ക്കൂട്ടത്തെ ആർക്ക് നിയന്ത്രിക്കാനാകും?” ‘കാന്താര 2’ സംവിധായകന്‍ ഋഷഭ് ഷെട്ടി

'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' തിയേറ്ററുകളില്‍ നിന്ന് റെക്കോർഡ് കളക്ഷനാണ്...

ആനക്കാംപൊയില്‍-കള്ളാടി മേപ്പാടി തുരങ്കപാതയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കം; പ്രതീക്ഷയില്‍ ജനങ്ങള്‍

കോഴിക്കോട്, വയനാട് ജില്ലകളിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍-കള്ളാടി മേപ്പാടി തുരങ്കപാതയുടെ...

ബംഗ്ലാദേശിനെ നാല് വിക്കറ്റിന് വീഴ്ത്തി; വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിന് രണ്ടാം ജയം

വനിതാ ലോകകപ്പിൽ രണ്ടാം ജയവുമായി ഇംഗ്ലീഷ് പട. ബംഗ്ലാദേശിനെ നാല് വിക്കറ്റിന്...

ഡീസല്‍ സബ്സിഡി എടുത്തുമാറ്റിയതിൽ പ്രതിഷേധം; ഇക്വഡോര്‍ പ്രസിഡന്റിന്റെ കാറിന് നേരെ കല്ലേറ്; അഞ്ച് പേര്‍ കസ്റ്റഡിയില്‍

ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവയുടെ കാര്‍ വളഞ്ഞ് പ്രതിഷേധക്കാര്‍. ഡീസല്‍ സബ്‌സിഡികള്‍...

Topics

2025-ലെ ഭൗതിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം മൂന്ന് പേർക്ക്

2025-ലെ ഭൗതിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. മൂന്ന് പേരാണ് പുരസ്കാരത്തിന് അർഹരായത്....

ഇസ്രയേൽ സൈന്യത്തെ പൂർണമായും പിൻവലിക്കണം, സ്ഥിരമായ വെടി നിർത്തൽ; ഉപാധികളുമായി ഹമാസ്

യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വച്ച നിർദേശങ്ങളിൽ...
spot_img

Related Articles

Popular Categories

spot_img