മാരത്തണ്‍ ഇതിഹാസം ഫൗജ സിങ് കാറിടിച്ച് മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

മാരത്തണ്‍ ഇതിഹാസം ഫൗജ സിങ് (114) കാറിടിച്ച് മരിച്ച സംഭവത്തില്‍ ഒരു അറസ്റ്റ്. ഫൗജ സിങ്ങിനെ ഇടിച്ച കാറിന്റെ ഡ്രൈവറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള ടൊയോട്ട ഫോര്‍ച്യൂണ്‍ കാറും പിടികൂടി. എന്‍ആര്‍ഐ ആയ അമൃത്പാല്‍ സിങ് ധില്ലോണ്‍ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ജലന്തറിലെ ബിയാസ് പിന്ദ് ഗ്രാമത്തില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഫൗജ സിങ് കാറിടിച്ച് മരിച്ചത്. അപകടം നടന്ന് രണ്ട് ദിവസത്തിനു ശേഷമാണ് അറസ്റ്റ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫൗജ സിങ്ങിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അറസ്റ്റിലായ അമൃത്പാല്‍ ജലന്ധറിലെ കര്‍താര്‍പൂറില്‍ നിന്നുള്ളയാണ്. കുടുംബത്തോടൊപ്പം കാനഡയിലാണ് താമസം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് അമൃത്പാല്‍ ഇന്ത്യയിലെത്തിയത്.

1911 ഏപ്രില്‍ ഒന്നിന് പഞ്ചാബിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഫൗജ സിങ്ങിനെ ‘തലപ്പാവ് അണിഞ്ഞ കൊടുങ്കാറ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. തൊണ്ണൂറുകളില്‍ ഭാര്യയുടെ മരണത്തിനു ശേഷം ഫൗജ സിങ് ഇംഗ്ലണ്ടിലേക്ക് പോയി. 1994 ല്‍ മകന്റെ മരണത്തിനു ശേഷമാണ് അദ്ദേഹം ഓടിത്തുടങ്ങുന്നത്.

2000 ത്തില്‍ 89-ാം വയസ്സില്‍ ഐക്കോണിക് ലണ്ടന്‍ മാരത്തണില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ടൊറന്റോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും മാരത്തണില്‍ പങ്കെടുത്തു. ഖുശ്വന്ത് സിങ് എഴുതിയ ‘തലപ്പാവ് അണിഞ്ഞ ചുഴലിക്കാറ്റ്’ എന്ന ഫൗജ സിങ്ങിന്റെ ജീവചരിത്രം പ്രസിദ്ധമാണ്.

2011 ല്‍ നൂറാം വയസില്‍ ടൊറന്റോയില്‍ മാരത്തണ്‍ നടത്തിയാണ് ഫൗജ ചരിത്രം സൃഷ്ടിച്ചത്. മാരത്തണ്‍ പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഫൗജ സിങ്. 2004ലെ ഏതന്‍സ് ഗെയിംസിലും 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും ദീപശിഖ വഹിച്ചത് ഫൗജ സിങ് ആയിരുന്നു. 2013 ല്‍ 101 -ാം വയസിലാണ് അവസാന മാരത്തണ്‍ ഓടിയത്. ഹോങ്കോങ് മാരത്തണില്‍ 1 മണിക്കൂര്‍ 32 മിനുട്ട് 28 സെക്കന്റിലാണ് അദ്ദേഹം 10 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയത്.

Hot this week

ജോയ്ആലുക്കാസ് പുതിയ ബ്രാൻഡ് അംബാസഡറായി സമന്താ റൂത്ത് പ്രഭു

ലോകോത്തര ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ദക്ഷിണേന്ത്യന്‍ സിനിമാ താരം സമന്താ റൂത്ത്...

‘കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ല’; അട്ടപ്പാടിയിൽ വൻ പ്രതിഷേധം

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായ മരണത്തിൽ വൻ പ്രതിഷേധം. ഇന്നലെ...

അഭിമാന നിമിഷം: തഅമീന ഫാത്തിമ ഇന്ത്യൻ ഫുട്ബോൾ വനിതാ ടീമിലേക്ക്

കേരള ഫുട്ബോളിന് അഭിമാന നിമിഷം. Asian Football Confederation AFC U-17...

ചുമ മരുന്ന് കഴിച്ചുള്ള മരണം; മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങൾക്ക് പിന്നാലെ , മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ...

7300 എംഎഎച്ച് ബാറ്ററി, 165 ഹെഡ്‌സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ; ലോഞ്ചിനൊരുങ്ങുന്ന വണ്‍ പ്ലസ് 15 കാത്തു വെച്ചിരിക്കുന്നത്

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ പുതിയ ഫോണ്‍ വണ്‍...

Topics

സ്വര്‍ണപ്പാളി വിവാദം: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

ശബരിമലയിലെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഹരിപാട്...

”ഞാന്‍ വരും, കാണും”; കരൂര്‍ ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളുമായി വീഡിയോ കോളില്‍ സംസാരിച്ച് വിജയ്

കരൂര്‍ ദുരന്തത്തില്‍ ഇരകളായവരുടെ കുടുംബങ്ങളുമായി വീഡിയോ കോളില്‍ സംസാരിച്ച് വിജയ്. രണ്ട്...
spot_img

Related Articles

Popular Categories

spot_img