യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ചുമത്തിയ അധികതീരുവ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയ്ക്കുമേൽ 25 ശതമാനം അധികതീരുവയാണ് ചുമത്തിയിരിക്കുന്നത്.
പുതിയ തീരുവ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഉൾപ്പടെ പ്രതിസന്ധിയിലാകും. മരുന്ന് സമുദ്രോൽപ്പനങ്ങൾ വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞദിവസമാണ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ പ്രഖ്യാപിച്ചത്.റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് തുടർന്നാല്‍ അധിക പിഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയാകാത്ത പശ്ചാത്തലത്തിലായിരുന്നു ട്രംപിൻ്റെ തീരുമാനം. നേരത്തെ 26 ശതമാനം തീരുവയായിരുന്നു ഇന്ത്യക്ക് മേൽ ചുമത്തിയത്.