കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധം തുടരുമെന്ന് തൃശൂർ, ഇരിങ്ങാലക്കുട രൂപതകൾ

ന്യാസ്ത്രീകളുടെ അറസ്റ്റിലും ന്യൂന പക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിലും പ്രതിഷേധം തുടരുമെന്ന് തൃശൂർ, ഇരിങ്ങാലക്കുട രൂപത. കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരായ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ തയ്യാറാക്കിയ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കുമെന്ന് അതിരൂപതയുടെ ഇടയലേഖനത്തിൽ വ്യക്തമാക്കി.

വൈദികരെയും സന്യാസി സമൂഹത്തെയും സഭാ ജനങ്ങളെയും പങ്കടുപ്പിപ്പ് ചാലക്കുടിയിൽ നാളെ പ്രതിഷേധ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജാമ്യം ലഭ്യമായാലും നിയമക്കുരിക്കൂലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹമാണ്. കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നതും നിരാശാജനകമാണെന്നും ഇടയലേഖനത്തിൽ കുറിച്ചിട്ടുണ്ട്.

രാജ്യത്തെ നിയമങ്ങൾക്കും മതസ്വാതന്ത്രത്തിനും എതിരായി വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും അന്യായമായി തടവിൽ വയ്ക്കുന്നതും ആൾക്കൂട്ടവിചാരണ നടത്തുന്നതും എതിർക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തലുകളെ മുളയിലെ നിയന്ത്രിക്കണമെന്നും ഇടയ ലേഖനത്തിൽ പരമാർശിക്കുന്നുണ്ട്.

ജാമ്യം ലഭിച്ചത് കൊണ്ട് പരിഹാരമായില്ലെന്ന് സഭാ വക്താവ് ജോസ് തളിയത്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എന്താണ് എന്ന് ക്രൈസ്തവർക്ക് ബോധ്യമുണ്ട്. ബിഷപ്പ് പോളി കണ്ണൂക്കാടൻ പുറത്തിറക്കിയ ഇടയലേഖനം മുഴുവൻ പള്ളികളിലും വായിക്കും.

ക്രൈസ്തവർക്കും ന്യൂപക്ഷങ്ങൾക്കും എതിരായ രാജ്യത്തെ നിലവിലെ സാഹചര്യം സഭാ ജനങ്ങളെ ബോധ്യപ്പെടുത്തിനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കന്യാസ്ത്രീകളുടെ അറസ്റ്റ് സഭയുടെ പൊതു വികാരം എന്ന നിലയിൽ എല്ലാവരെയും ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ജോസ് തളിയത്ത് പറഞ്ഞു.

Hot this week

സിംപിൾ , ബട്ട് പവർഫുൾ; ഈ ബ്രേക്ക്ഫാസ്റ്റുകൾ തയ്യാറാക്കി നോക്കൂ!

ബ്രേക്ക് ഫാസ്റ്റ് രാജാവിനെപ്പോലെ കഴിക്കണം എന്നാണ് പൊതുവെ പറയുക. രാജാവിനെപ്പോലെ അല്ലെന്ന്...

സർക്കാരിൻ്റെ ഓണ സമ്മാനം; രണ്ടുമാസത്തെ പെൻഷൻ ഇന്ന് മുതൽ

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിൻ്റെ ഓണ സമ്മാനമായി രണ്ടു ഗഡു...

രാജ്യത്ത് ടിക്‌ടോക് തിരിച്ചെത്തുന്നു? വെബ്സൈറ്റ് സജീവം; തിരിച്ചുവരവ് അഞ്ച് വർഷത്തെ വിലക്കിന് ശേഷം

ലോകത്തെ ജനപ്രിയ ഷോർട്ട് വീഡിയോ ആപ്പ്, ടിക്‌ടോക് ഇന്ത്യയിൽ തിരിച്ചെത്തുന്നതായി സൂചന....

കെസിഎൽ രണ്ടാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൺഡ്രം റോയൽസ്

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ച് ട്രിവാൺഡ്രം റോയൽസ്....

കെ.സി.എല്ലിൽ തിളിങ്ങി ചാലക്കുടിയുടെ സ്വന്തം വത്സൽ ഗോവിന്ദ്!

കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) അദാനി ട്രിവാൻഡ്രം റോയൽസിനെതിരെ അർദ്ധ സെഞ്ച്വറി...

Topics

കേരളത്തിന് ഓണ സമ്മാനം, ‘മിശിഹ’ എത്തും; അർജന്റീന ടീം വരുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി

അർജന്റീനിയൻ ദേശീയ ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി....

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; ചമോലിയിലെ തരാലിയില്‍ നിരവധി വീടുകളും വാഹനങ്ങളും മണ്ണിനടിയില്‍

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിലെ തരാലി പ്രദേശത്താണ് മേഘവിസ്ഫോടനമുണ്ടായത്. സമീപത്തുള്ള...
spot_img

Related Articles

Popular Categories

spot_img