നിര്‍മാതാക്കളുടെ സംഘടനയിലെ ഭാരവാഹി തെരഞ്ഞെടുപ്പിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവരും. നിലവിലെ ജനറല്‍ സെക്രട്ടറി ബി രാജേഷ് ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിരിക്കുന്നത്. അതോടൊപ്പം ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടും നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോഫിയ പോള്‍, സന്ദീപ് സേനന്‍, ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. 14 അംഗ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് ഉള്‍പ്പെടെ 20 ഭാരവാഹികള്‍ക്ക് ആയാണ് നിര്‍മാതാക്കളുടെ സംഘടനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓഗസ്റ്റ് 14നാണ് വോട്ടെടുപ്പ്.
അതേസമയം തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ് പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സാന്ദ്ര സമര്‍പ്പിച്ച മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്ന് പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക തള്ളി. ഇതേ തുടര്‍ന്ന് സാന്ദ്ര എറണാകുളം സബ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.