കൊട്ടാരക്കര: രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കിംഗ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ സിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് എസ് ഐ അജികുമാർ പതാക ഉയർത്തുകയും, സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. ചടങ്ങിൽ അഡ്വക്കേറ്റ് ജോയ് ജോൺ, പീറ്റർ രാജൻ, ഷാലി ജോസ്,രേവതി ആർ, രാജൻ ബാബു, രെഞ്ചു രാജു, കവിത ബി ജെ, മനേഷ് എം എന്നിവർ ആശംസകൾ അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും സ്വാതന്ത്ര്യദിന ക്വിസും സംഘടിപ്പിച്ചു. ശേഷം കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു.
