സഞ്ചാരികളെ ആകാശയാത്ര കൊണ്ട് അതിശയിപ്പിക്കാന്‍ പുതിയ 25 റൈഡുകള്‍ കൂടി ; ഓണാഘോഷങ്ങള്‍ക്ക് ഒരുങ്ങി ‘സില്‍വര്‍ സ്റ്റോം’ വാട്ടര്‍ തീം പാര്‍ക്ക്

സില്‍വര്‍ ജൂബിലി നിറവില്‍ അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം അമ്യുസ്‌മെന്റ് പാര്‍ക്ക്. കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ സില്‍വര്‍ ജൂബിലി ആഘോഷം മാനേജിംഗ് ഡയറക്ടര്‍ എ. ഐ ഷാലിമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുള്‍ ജലീല്‍, സ്വതന്ത്ര ഡയറക്ടര്‍ സി. അരവിന്ദാക്ഷന്‍, പാര്‍ട്ട്ണര്‍ സിറാജ് വലിയവീട്ടില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇ. കെ ഷാജിത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സഞ്ചാരികളെ ആകാശയാത്ര കൊണ്ട് അതിശയിപ്പിക്കാന്‍ കേബിള്‍ കാര്‍ ഉള്‍പ്പെടെ പുതിയ 25 റൈഡുകള്‍ കൂടിയാണ് അവതരിപ്പിക്കുന്നത്. പാര്‍ക്ക് വിപുലീകരണത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന കേബിള്‍ കാര്‍ നവംബര്‍ മാസത്തോടെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. കേബിള്‍ കാറില്‍ ഒരു ദിവസം 5000 പേര്‍ക്ക് വരെ ആകാശ സാഹസിക യാത്രയുടെ നവ്യാനുഭവം ആസ്വദിക്കാന്‍ കഴിയും. പശ്ചിമഘട്ട വനമേഖലയുടെ മാസ്മരിക ഭംഗിയും, സില്‍വര്‍ സ്റ്റോം പാര്‍ക്കിന്റെയും ചാലക്കുടി പുഴയുടെയും മനം കുളിര്‍പ്പിക്കുന്ന ആകാശ കാഴ്ചകളും 360 ഡിഗ്രിയില്‍ കാണാന്‍ കഴിയും വിധം പൂര്‍ണമായും ഗ്ലാസില്‍ നിര്‍മിച്ച കേബിള്‍ കാറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.സ്വിറ്റ്‌സര്‍ലന്‍ഡ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള കേബിള്‍ കാറിന്റെ സാങ്കേതിക വിദ്യയെക്കാളും മേന്മയേറിയതും ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലും പ്രവര്‍ത്തിക്കുന്ന കേബിള്‍ കാര്‍ കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഇന്ത്യയിലെ ആദ്യത്തെ ‘സ്റ്റാന്റ് എലോണ്‍’ വിനോദ സഞ്ചാരകേന്ദ്രമായി സില്‍വര്‍ സ്റ്റോം പാര്‍ക്ക് മാറുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എ. ഐ ഷാലിമാര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 25 ഓളം പുതിയ റൈഡുകളില്‍ 8 ഹൈ ത്രില്ലിങ് വാട്ടര്‍ റൈഡുകളും 7 അഡ്വഞ്ചര്‍ അമ്യുസ്‌മെന്റ് റൈഡുകള്‍ കൂടി ഒന്നിച്ചവതരിപ്പിക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യത്തെ പാര്‍ക്കാകും സില്‍വര്‍ സ്റ്റോം.വാട്ടര്‍ തീം പാര്‍ക്ക്, സ്നോ പാര്‍ക്ക്, കേബിള്‍ കാര്‍, ഫോറസ്റ്റ് വില്ലേജ്, റിസോര്‍ട്ട് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയിട്ടുള്ള ഇന്ത്യയിലെ ഏക ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്ന റെക്കോഡും സില്‍വര്‍‌സ്റ്റോം സ്വന്തമാക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. 150 കോടി രൂപയിലധികം ചിലവ് പ്രതീക്ഷിക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ റൈഡുകള്‍ക്ക് പുറമെ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനായി പുതിയ രണ്ട് റസ്റ്റോറന്റുകള്‍, രണ്ട് ലോക്കറുകള്‍, കൂടുതല്‍ വാഷ് റൂമുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതിനോടകം 12 മില്യണില്‍ പരം ആളുകള്‍ സില്‍വര്‍ സ്റ്റോം പാര്‍ക്ക് സന്ദര്‍ശിച്ചു കഴിഞ്ഞു. നവംബര്‍ മാസത്തോടെ കേബിള്‍ കാറിന്റെയും, സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാവും. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ അബ്ദുള്‍ ജലീല്‍, സ്വതന്ത്ര ഡയറക്ടര്‍ സി. അരവിന്ദാക്ഷന്‍, പാര്‍ട്ട്ണര്‍ സിറാജ് വലിയവീട്ടില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇ. കെ ഷാജിത് എന്നിവരും പങ്കെടുത്തു.ഈ ഓണത്തിന് ഏറെ ത്രില്ലിങ് നല്‍കുന്ന 6 പുതിയ ഫാമിലി റൈഡുകളാണ് അവതരിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങ് വഴി സില്‍വര്‍ സ്റ്റോം & സ്നോ സ്റ്റോം കോമ്പോ ഓഫര്‍ എടുക്കുന്നവര്‍ക്ക് ഓണസമ്മാനമായി സൗജന്യ ഓണസദ്യ നല്‍കും. മറ്റു ഡിസ്‌കൗണ്ട് ഓഫറുകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 94477 75444, 94476 03344 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Hot this week

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...

വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം വെള്ളത്തിൽ മുങ്ങി; പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം

 പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം . തീരമേഖലകളിൽ അടക്കം രണ്ട് ദിവസമായി കനത്ത...

യുഎൻ രക്ഷാസമിതി ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് അംഗീകാരം; ഇസ്രയേലും റഷ്യയും എതിർത്തു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ...

Topics

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...

വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം വെള്ളത്തിൽ മുങ്ങി; പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം

 പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം . തീരമേഖലകളിൽ അടക്കം രണ്ട് ദിവസമായി കനത്ത...

യുഎൻ രക്ഷാസമിതി ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് അംഗീകാരം; ഇസ്രയേലും റഷ്യയും എതിർത്തു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ...

ആനകളുടെ രാജാവായി കുഴിയാന: ഒരു വിചിത്രമായ കിരീടധാരണം

ഇതൊരു കഥയാണ്, മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ്, പച്ചപ്പും തണലും നിറഞ്ഞ ആമനക്കാട്ടിൽ...

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്കായി ‘എസ്ഐബി ഹെര്‍’ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്ക് വേണ്ടി മാത്രമായി രൂപകല്‍പ്പന ചെയ്ത 'എസ്ഐബി...

ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടും; ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശം

അരൂർ-തുറവൂർ ഉയരപ്പാത ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്ക്...
spot_img

Related Articles

Popular Categories

spot_img