വളർത്തുമൃഗങ്ങൾക്കുള്ള സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പിനായി സർക്കാർ ചെലവഴിച്ച തുകയുടെ കണക്ക് പുറത്ത്

വളർത്തുമൃഗങ്ങൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പിനായി കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാനം ചെലവഴിച്ചത് നാല് കോടി 29 ലക്ഷം രൂപ. അസ്കാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകിയ 27 കോടി രൂപയിൽ നിന്നാണ് മൃഗസംരക്ഷണ വകുപ്പ് നാല് കോടി 29 ലക്ഷം രൂപ വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പിനായി ചെലവഴിച്ചത്. ജൂലൈ വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 6,80,313 ഡോസ് റാബിസ് വാക്സിൻ സ്റ്റോക്കുണ്ട്.

സംസ്ഥാനത്ത് വളർത്തുമൃഗങ്ങളിൽ നിന്ന് പേവിഷബാധ ഏൽക്കുന്നത് വർദ്ധിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ഈ കണക്കുകൾ പുറത്തു വരുന്നത്. പേവിഷ പ്രതിരോധ വാക്സിനേഷൻ,പക്ഷിപ്പനി പ്രതിരോധ വാക്സിനേഷൻ തുടങ്ങിയ രോഗപ്രതിരോധ നടപടികളാണ് ASCAD സ്കീമിൽ പ്രധാനപ്പെട്ടവ. കഴിഞ്ഞ 9 വർഷം കൊണ്ട് Assistance to States for control of animal diseases സ്കീമിനായി കേന്ദ്ര സർക്കാർ വിഹിതമായി മൃഗസംരക്ഷണ വകുപ്പിന് ലഭിച്ചത് 15 കോടി 80 ലക്ഷത്തി 89407 രൂപ. സംസ്ഥാന സർക്കാർ നൽകിയത് 11 കോടി 37 ലക്ഷത്തി 62 579 രൂപ. ആകെ 27 കോടിയിൽ വളർത്തുമൃഗങ്ങൾക്ക് സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പിനായി മൃഗസംരക്ഷണ വകുപ്പ് ചെലവഴിച്ചത് 4,29,12,118 രൂപയാണ്. ഇക്കാലയളവിൽ Biomed, Brilliant bio Pharma ,Indian immuno logicals എന്നീ കമ്പനികളിൽ നിന്നായി42 , 24 ,533 ഡോസ് ആൻറി റാബിസ് വാക്സിൻ വാങ്ങിയിട്ടുണ്ട്.ഇക്കൊല്ലം ജൂലൈ വരെയുള്ള കണക്ക് പ്രകാരം 6,80,313 ഡോസ് വാക്സിൻ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. തിരുവനന്തപുരത്ത് 1,27,400 ഡോസും,കോട്ടയത്ത് 1,06000 ഡോസ് വാക്സിനും നീക്കിയിരിപ്പുണ്ട്. 2016 നിന്ന് 2025 ലേക്ക് എത്തുമ്പോൾ ഒരു ഡോസ് റാബിസ് വാക്സിന് ഏഴു രൂപയുടെ വർധനവും ഉണ്ടായിട്ടുണ്ട്.

Hot this week

മോഹൻലാൽ തരുൺ മൂർത്തി ചിത്രം L366 ഷൂട്ടിംഗ് ആരംഭിച്ചു

ലാലേട്ടൻ തരുൺ മൂർത്തി ചിത്രം L366ന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തൊടുപുഴയിൽ നടന്ന...

‘നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല’; വികസന പ്രഖ്യാപനങ്ങളില്ലാതെ മോദിയുടെ പ്രസംഗം

തിരുവനന്തപുരത്ത് വികസന പ്രഖ്യാപനങ്ങളില്ലാതെ പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. നഗര വികസനത്തിന്...

ഡാലസിലെ  കഠിനമായ ശൈത്യത്തെ നേരിടാൻ താൽക്കാലിക അഭയകേന്ദ്രം

ഡാലസിലെ വരാനിരിക്കുന്ന കഠിനമായ ശൈത്യത്തെ നേരിടാൻ ഡാലസ് നഗരസഭയും സന്നദ്ധ സംഘടനകളും ചേർന്ന്...

ഓസ്കർ 2026: ‘ഹോംബൗണ്ട്’ പുറത്തായി; ഗീത ഗാന്ധ്‌ബീറിന്റെ രണ്ട് ഡോക്യുമെന്ററികൾക്ക് നോമിനേഷൻ

98-ാമത് അക്കാദമി അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'ഹോംബൗണ്ട്'...

സെന്റ് പോൾ ചർച്ച് ആക്രമണം: മൂന്ന് പേർ അറസ്റ്റിൽ; കർശന നടപടിയുമായി യുഎസ് ഭരണകൂടം

മിനസോട്ടയിലെ സെന്റ് പോളിലുള്ള ചർച്ച് ഓഫ് സിറ്റീസിൽ (Cities Church) ഞായറാഴ്ച...

Topics

രഞ്ജി ട്രോഫി: കേരളം 139ന് പുറത്ത്; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റൺസെന്ന നിലയിൽ

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ആദ്യ ദിനം തന്നെ ഒന്നാം ഇന്നിങ്സ് ലീഡ്...

പ്രമേഹ ചികിത്സയിൽ പുതിയ ചുവടുവെപ്പ്: ഇന്‍ഹെയില്‍ ചെയ്യാവുന്ന  ഇൻസുലിൻ ‘അഫ്രെസ്സ’ (Afrezza)  രാജ്യത്ത് ആദ്യമായി   തിരുവനന്തപുരത്ത് അവതരിപ്പിച്ചു

പ്രമേഹ ചികിത്സാ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട്, ശ്വാസത്തിലൂടെ ശരീരത്തിലെത്തിക്കാവുന്ന ഇൻസുലിനായ...
spot_img

Related Articles

Popular Categories

spot_img