തിരുവോണദിനത്തില്‍ ഉണ്ണാവൃതം ഇരിക്കുന്ന ഒരു കുടുംബം; വിശ്വാസം എന്താണെന്ന് നോക്കാം…

എല്ലായിടവും തിരുവോണ സദ്യക്കുള്ള ഒരുക്കങ്ങളായി കാണും. എന്നാൽ ആറന്മുളയിലെ ചില കുടുംബങ്ങളിലെ തലമുതിർന്ന ആളുകൾ ജലപാനം ഇല്ലാതെ ഉണ്ണാവൃതം അനുഷ്ഠിക്കുകയാണ്. എന്താണ് ഉണ്ണാവൃതം എന്നും അതിനു പിന്നിലെ വിശ്വാസം എന്താണെന്നും നോക്കാം.തിരുവോണ നാളിൽ പാവപ്പെട്ടവർക്ക് നെല്ല് നൽകിയിരുന്നത് കൃഷിഭൂമിയെല്ലാം കൈവശം വച്ചിരുന്ന കാരാഴ്മ കുടുംബങ്ങൾ ആയിരുന്നു. അങ്ങനെ ഒരു തിരുവോണനാളിൽ നെല്ല് വാങ്ങാൻ എത്തിയ സ്ത്രീ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മരിച്ചു കിടന്നു, നങ്ങേലി.

ഇതിനുശേഷം കുടുംബത്തിൽ വന്നുചേർന്ന അനിഷ്ട സംഭവങ്ങളെല്ലാം നങ്ങേലിയുടെ മരണം മൂലമാണെന്ന് അവർ വിശ്വസിച്ചു. ആറന്മുള ക്ഷേത്രത്തിലെ കാരാഴ്മ കൈസ്ഥാനികളായ മൂന്ന് കുടുംബങ്ങളിലെ ഏറ്റവും മുതിർന്ന ആളുകൾ നൂറ്റാണ്ടുകളായി തിരുവോണ സദ്യ ഉണ്ണാറില്ല. തിരുവോണ ദിവസം ജലപാനം പോലുമില്ലാതെ ഉണ്ണാവൃതം അനുഷ്ഠിക്കുകയാണ് ഇവർ.ആറന്മുളയിലെ തെക്കേടത്ത്, കുത്തേടത്ത്, ചെറുകര എന്നിവയാണ് ഇല്ലങ്ങൾ. തിരുവോണ നാളിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അത്താഴപൂജ കഴിയും വരെ ഇവർ ജലപാനം കഴിക്കാറില്ല. അത്താഴ പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും എത്തിക്കുന്ന നേദ്യം കഴിച്ചാണ് വൃതം അവസാനിപ്പിക്കുക.

എന്തെങ്കിലും കാരണത്താൽ ഉണ്ണാവൃതം മുടങ്ങിയാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം. കാലവും ആചാരങ്ങളും മാറിയെങ്കിലും ആറന്മുളയിലെ ഈ കുടുംബങ്ങൾ എന്നും ഉണ്ണാവൃതം മുടക്കാറില്ല.

Hot this week

30ാമത് ഐഎഫ്എഫ്കെ: ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി ഹോമേജ് വിഭാഗത്തില്‍ 11 ചിത്രങ്ങള്‍

ചലച്ചിത്രമേഖലയിലെ മണ്‍മറഞ്ഞ പ്രതിഭാധനരായ വ്യക്തിത്വങ്ങള്‍ക്ക് ആദരമായി 30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍...

ഇതൊക്കെ എങ്ങനെയാണ് സംഭവിക്കുന്നത്? ഇന്‍ഡിഗോ പ്രതിസന്ധിയില്‍ സര്‍ക്കാരിനെ കുടഞ്ഞ് കോടതി

ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി....

ഡാലസ് ഫിലാഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഡിസംബർ 13ന്

ഡാലസിലെ ഫിലാഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഒരുക്കുന്നു.ക്രോസ്റിവർ വോയ്‌സ്...

ഇന്ത്യയിൽ മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളർ നിക്ഷേപിക്കും ,സത്യ നദെല്ല

ഇന്ത്യയിൽ AI വ്യാപനം വർദ്ധിപ്പിക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 17.5...

ഒബാമകെയർ’ സബ്‌സിഡി നിർത്തലാക്കാൻ നീക്കം; ട്രംപ് അനുകൂല നിലപാടിൽ

20 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് സഹായകരമാകുന്ന 'ഒബാമകെയർ' നികുതി ഇളവുകൾ...

Topics

 മിയാമി മേയർ തിരഞ്ഞെടുപ്പ്: 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡെമോക്രാറ്റ് വിജയം

ചൊവ്വാഴ്ച നടന്ന മയാമി-ഡേഡ് കൗണ്ടി മേയർ റൺഓഫ് തിരഞ്ഞെടുപ്പിൽ മുൻ മിയാമി-ഡേഡ്...

ഫിയാക്കോനയുടെ നേതൃത്വത്തിൽ  സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബർ 13 നു ന്യൂയോർക്കിൽ

അമേരിക്കയിലെയും കാനഡയിലെയും ക്രൈസ്തവ സഭകളുടെ സംയുക്ത സമിതിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ...

തെരഞ്ഞെടുപ്പ് ഒരു മഹാമേളയാക്കുവാൻ ‘മാഗ്’ ഒരുങ്ങുന്നു

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ 2026 തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ടെക്സാസിലെ...
spot_img

Related Articles

Popular Categories

spot_img