വയനാട്ടിലെ പാർട്ടി പ്രവർത്തനങ്ങളിൽ പ്രിയങ്ക ഗാന്ധിക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ കാണാൻ അനുമതി തേടിയിട്ടും പ്രിയങ്ക നിഷേധിച്ചെന്നാണ് ആക്ഷേപം.
വയനാട് സന്ദർശനത്തിൽ പ്രിയങ്ക ഗാന്ധി ഡിസിസി പ്രസിഡൻ്റിനെ കാണുന്നത് ഒഴിവാക്കിയെന്നും, ഈ പദവിയിൽ നിന്ന് മാറ്റാൻ ശുപാർശ നൽകിയെന്നും സൂചനയുണ്ട്. വയനാട്ടിലെ ആത്മഹത്യാ വിവാദങ്ങളും, ഗ്രൂപ്പ് പ്രശ്നങ്ങളും പരിഹരിക്കാൻ ഡിസിസി നേതൃത്വത്തിന് സാധിച്ചിട്ടില്ലെന്നാണ് പ്രിയങ്കയുടെ പ്രധാന ആക്ഷേപമെന്നാണ് സൂചന.
വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ പ്രിയങ്ക ഗാന്ധിയെ നേരിൽ കാണാൻ അനുമതി തേടിയിട്ടും അതിനുള്ള അനുമതി നിഷേധിച്ചെന്നും വയനാട് എംപിക്കെതിരെയും ആക്ഷേപം ഉയരുന്നുണ്ട്.