“ഈ പുതിയ പതിപ്പും പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു”; ‘രാവണപ്രഭു’ റീ റിലീസിന് മുന്‍പ് വീഡിയോ സന്ദേശവുമായി മോഹന്‍ലാല്‍

രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത ‘രാവണപ്രഭു’വിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത മംഗലശേരി നിലകണ്ഠനും മകന്‍ കാർത്തികേയനും വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ഇത്തവണ 4കെ അറ്റ്‌മോസിലാണ് ചിത്രം എത്തുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ‘രാവണപ്രഭു’ മാറ്റിനി നൗ ആണ് പുത്തന്‍ രൂപഭാവത്തില്‍ കാണികളിലേക്ക് എത്തിക്കുന്നത്.

‘രാവണപ്രഭു’ റീ റിലീസിന് മുന്‍പായി ചിത്രത്തില്‍ ഡബിള്‍ റോളിലെത്തിയ മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തിലൂടെ ആരാധകരെ പുതിയ പതിപ്പ് കാണാന്‍ സ്വാഗതം ചെയ്തു. സിനിമയുടെ പുതിയ പതിപ്പ് അന്നത്തേ പോലെതന്നെ പ്രിയപ്പെട്ട പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

“രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത ‘രാവണപ്രഭു’ എന്ന ചിത്രത്തിലാണ് മംഗലശേരി നീലകണ്ഠനേയും മകന്‍ കാർത്തികേയനേയും എനിക്ക് അവതരിപ്പിക്കാന്‍ സാധിച്ചത്. മംഗലശേരി നീലകണ്ഠന്‍, രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി. ശശി ഒരുക്കിയ കഥാപാത്രമായിരുന്നെങ്കില്‍ നീലകണ്ഠനേയും കാർത്തികേയനേയും തിരക്കഥ രചിച്ച് പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചത് രഞ്ജിത്താണ്. ആശിർവാദ് സിനിമാസ് നിർമിച്ച് ‘രാവണപ്രഭു’ 24 വർഷങ്ങള്‍ക്ക് ശേഷം നൂതന ദൃശ്യവിസ്മയമായി 4കെ അറ്റ്‌മോസില്‍ എത്തുകയാണ്. ഒക്ടോബർ 10ന് എത്തുന്ന ചിത്രത്തിന്റെ ഈ പുതിയ പതിപ്പ് അന്നത്തേ പോലെതന്നെ പ്രിയപ്പെട്ട പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.

2001ല്‍ രഞ്ജിത്ത് ബാലകൃഷ്ണന്‍ എഴുതി സംവിധാനം ചെയ്ത ‘രാവണപ്രഭു’ വലിയതോതില്‍ ആരാധകരുള്ള മോഹന്‍ലാല്‍ ചിത്രമാണ്. സിനിമയിലെ മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകള്‍ ഇന്നും മലയാളികള്‍ക്ക് ആവേശമാണ്. ‘ഛോട്ടാ മുംബൈ’, ‘സ്‌ഫടികം’, ‘ദേവദൂതൻ’ എന്നീ ചിത്രങ്ങള്‍ റീ റിലീസ് ചെയ്തപ്പോള്‍ ലഭിച്ച സ്വീകാര്യത ‘രാവണപ്രഭു’വിനും ലഭിക്കുമെന്നാണ് നിർമാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

മോഹന്‍ലാലിന് പുറമേ, വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ.എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ. ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയിലുള്ളത്.

Hot this week

‘ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം’; സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും

ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി...

അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കും; ഖാര്‍ഗ് ഐലന്‍ഡ് ആക്രമിച്ചതിന് പിന്നാലെ ഭീഷണിയുമായി ഇറാന്‍

ഇറാന്റെ എണ്ണ ആസ്ഥാനമായ ഖാര്‍ഗ് ഐലന്‍ഡ് അമേരിക്ക ആക്രമിച്ചതോടെ, അമേരിക്കന്‍ ബന്ധമുള്ള...

സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം. തടങ്കൽ ഉടനടി പിൻവലിക്കാൻ...

ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

പാചകവാതക പ്രതിസന്ധിക്കിടെ, രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം....

Topics

ഹൈദരാബാദിൽ ഐലൈൻ സ്റ്റുഡിയോസ് ആരംഭിച്ച് നെറ്റ്ഫ്ലിക്സ്; എവിജിസി മേഖലയിൽ വൻ നിക്ഷേപം

നെറ്റ്ഫ്ലിക്സിന്റെ ആഗോള പ്രൊഡക്ഷൻ ആൻഡ് ഇന്നൊവേഷൻ സ്റ്റുഡിയോയായ ഐലൈൻ സ്റ്റുഡിയോസ് ഹൈദരാബാദിൽ...

വയനാട് തുരങ്കപാത: പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന അപ്പീലിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

വയനാട് തുരങ്കപാതയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന അപ്പീലിനെതിരെ തടസഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍...

അനുനയനീക്കം ശക്തം; കെ. സുധാകരനുമായി സംസാരിക്കാൻ രാഹുൽ ഗാന്ധി

സീറ്റിനായി കലാപം ഉയർത്തിയ കെ. സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി. സുധാകരനുമായി...
spot_img

Related Articles

Popular Categories

spot_img