സീറോ മലബാർ   മിസ്സിസ്സാഗാ  രൂപതയുടെ പത്താം വർഷത്തോടനുബന്ധിച്ചു നടത്തിയ സർഗസന്ധ്യ 2025 നടത്തി

മിസ്സിസ്സാഗാ  രൂപതയുടെ പത്താം വർഷത്തിനോട് അനുബന്ധിച്ച് നടത്തിയ സർഗസന്ധ്യ 2025 ഗംഭീര വിജയമെന്നു മിസ്സിസാഗാ രൂപത അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ അറിയിച്ചു . സെപ്‌റ്റംബർ 13നു Whitby കാനഡ ഇവന്റ്  സെന്ററിൽ നടന്ന പരിപാടിയിൽ ആയിരത്തി അഞ്ഞൂറിൽ പരം ആളുകൾ പങ്കെടുത്തു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ അതിഥിയായി പരിപാടിയിൽ പങ്കെടുത്തു.

വിശുദ്ധ കുർബാനയെ ആസ്പദമാക്കി നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളം ബിബ്ലിക്കൽ മ്യൂസിക്കൽ ഡ്രാമ എറ്റെർനിറ്റി, നൂറ്റമ്പതിൽ പരം കലാകാരൻമാർ ചേർന്ന് അവതരിപ്പിച്ചു. അതുപോലെ തന്നെ യുവജനങ്ങൾ അണിയിച്ചൊരുക്കിയ ബ്യൂട്ടി ആൻഡ് ദി ബീസ്ട് കഥയെ ആസ്പദമാക്കിയുള്ള  റിഡെംപ്ഷൻ എന്ന മ്യൂസിക്കൽ ഡ്രാമ കാണികളുടെ ഹൃദയം കവർന്നു. 

മിസ്സിസ്സാഗാ രൂപത അധ്യക്ഷൻ ജോസ് പിതാവിന്റെ രചനയിലും പ്രശസ്ത സംഗീതജ്ഞൻ കാർത്തിക് മാസ്റ്ററിന്റെ സംഗീതത്തിൽ നിന്നും ഉരുവായ “ഒന്നിച്ചൊന്നായി ഉണരാം” എന്ന മിസ്സിസ്സാഗ രൂപതയുടെ anthem വിവിധ ഇടവകയിൽനിന്നും അമ്പതോളം ഗായകർ ചേർന്ന് ആലപിച്ചപ്പോൾ പരിപാടിക്ക് ഗംഭീര തുടക്കം കുറിച്ചു.

പരിപാടിയുടെ മെഗാ സ്പോൺസർ ജിബി ജോൺ, പ്ലാറ്റിനം സ്പോൺസർ ഡോക്ടർ സണ്ണി ആൻഡ് ത്രേസിയാമ്മ ജോൺസൻ ഗോൾഡ് സ്പോന്സർസ്, സിൽവർ സ്പോന്സർസ് സൂപ്പർ പാക് (പാസ്‌ട്രോൾ ആക്ഷൻ കൌൺസിൽ) എന്നിവരെ ആദരിച്ചു.ജിമ്മി വർഗീസ്, ആൻജെല ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ റിയ മാത്യു സംവിധാനം ചെയ്ത റിഡെംപ്ഷനും, തോമസ് വർഗീസിന്റെ നേതൃത്വത്തിൽ ബിജു തയൽച്ചിറ സംവിധാനം ചെയ്ത ഏറ്റെർനിറ്റിയും മികച്ച പ്രകടനം കാഴ്ചവച്ചു.

സീറോ മലബാർ സഭയുടെ വ്യക്തിത്വം പ്രദർശിപ്പിയ്ക്കുന്നതിനൊപ്പം ദിവ്യകാരുണ്യ ആത്മീയത പ്രചരിപ്പിക്കുക, പ്രാദേശിക പ്രതിഭകൾക്ക് അവസരം കൊടുക്കുക, രൂപതയുടെ അജപാലന ശുശ്രൂഷയെ ശക്തിപ്പെടുത്തുക എന്നിവയും സർഗസന്ധ്യ 2025 കൊണ്ട് സാധിച്ചു

ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എക്സിക്യൂട്ടീവ് ടീം അംഗങ്ങളായ ജോഷി കൂട്ടുമ്മേൽ (ഇവെൻറ്റ് ഡേ മാനേജ്മെന്റ് ), വിൻസെന്റ് പാപ്പച്ചൻ (മീഡിയ), സന്തോഷ് ജേക്കബ് (സ്‌പോൺസർഷിപ്),സുഭാഷ് ലൂക്കോസ് (ടിക്കറ്റിങ്), സന്തോഷ് മാത്യു ആൻഡ് ജോൺ ചേന്നോത് (ഫിനാൻസ്)
അതുപോലെ തന്നെ സ്നേഹബഹുപണപ്പെട്ട ഫാ. പത്രോസ് ചമ്പക്കര (കോ പാട്രോൺ), ഫാ. ഫാ. ജേക്കബ് എടക്കളത്തൂർ (കോ പാട്രോൺ), അഗസ്റ്റിൻ കല്ലുങ്കത്തറയിൽ (ലീഡ് ചെയർ), ഫാ. ജോജോ ചങ്ങന്നംതുണ്ടത്തിൽ (ഫിനാൻസ്),ഫാ. ടെൻസൺ താണിക്കൽ (Oshawa പാരിഷ്) , ഫാ. ബൈജു ചാക്കേരി (Scarbrough പാരിഷ്), ഫാ. ഷിജോ (Hamilton പാരിഷ്), ഫാ. ബെന്നി താനിനിൽക്കുംതടത്തിൽ (Ottawa പാരിഷ്), ഫാ. ജിജിമോൻ മാളിയേക്കൽ ആൻഡ് ഫാ. ഹരോൾഡ് ജോസ് അവരുടെ അജപാലന നേതൃത്വത്തിനും പ്രോത്സാഹനത്തിനും പരിപാടിയുടെ ജനറൽ കൺവീനർ ജോളി ജോസഫ് നന്ദി പറഞ്ഞു.

Hot this week

ആഡംബര വാഹന നിര്‍മാണം വ്യാപിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്; ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഇനി ചെന്നൈയിലും നിർമാണ യൂണിറ്റ്

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ പനപാക്കം പ്ലാന്റില്‍ ഫെബ്രുവരി...

ഗൂഗിൾ ജെമിനി ആൻഡ് ചാറ്റ്ജിപിടി പ്ലീസ് സ്റ്റെപ് ബാക്ക്..ഇനി ‘സർവം AI’

എഐ മോഡലുകളുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന യുഎസിനും ചൈനയ്ക്കും വെല്ലുവിളി ഉയർത്തുകയാണ്...

ഒരു രാത്രി കൊണ്ട് മാറിയ തീരുമാനമല്ല; ഇന്ത്യക്കെതിരെ മത്സരിക്കാമെന്ന് പാകിസ്ഥാന്‍ തീരുമാനിക്കാനുള്ള കാരണം

നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായി കളിക്കും എന്ന് പാകിസ്ഥാന്‍ അറിയിച്ചിരിക്കുകയാണ്....

യുഎസ് വിമാനം ലാൻഡ് ചെയ്തത് തിരക്കേറിയ റോഡിൽ; ഇടിച്ചു കയറിയത് കാറുകൾക്ക് മേലെ

അടിയന്തര ലാൻഡിംഗിനിടെ യുഎസിലെ ജോർജിയയിൽ തിരക്കേറിയ റോഡിൽ കാറുകൾക്കിടയിലേക്ക് ഇടിച്ചു കയറി...

നെൽ കർഷകർക്ക് പ്രോത്സാഹന ബോണസ് നൽകുന്നത് തുടരും; നിർത്തലാക്കണമെന്ന കേന്ദ്ര ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല: പി. പ്രസാദ്

നെൽ കർഷകർക്ക് പ്രോത്സാഹന ബോണസ് നൽകുന്നത് തുടരുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്....

Topics

ആഡംബര വാഹന നിര്‍മാണം വ്യാപിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്; ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഇനി ചെന്നൈയിലും നിർമാണ യൂണിറ്റ്

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ പനപാക്കം പ്ലാന്റില്‍ ഫെബ്രുവരി...

ഗൂഗിൾ ജെമിനി ആൻഡ് ചാറ്റ്ജിപിടി പ്ലീസ് സ്റ്റെപ് ബാക്ക്..ഇനി ‘സർവം AI’

എഐ മോഡലുകളുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന യുഎസിനും ചൈനയ്ക്കും വെല്ലുവിളി ഉയർത്തുകയാണ്...

ഒരു രാത്രി കൊണ്ട് മാറിയ തീരുമാനമല്ല; ഇന്ത്യക്കെതിരെ മത്സരിക്കാമെന്ന് പാകിസ്ഥാന്‍ തീരുമാനിക്കാനുള്ള കാരണം

നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായി കളിക്കും എന്ന് പാകിസ്ഥാന്‍ അറിയിച്ചിരിക്കുകയാണ്....

യുഎസ് വിമാനം ലാൻഡ് ചെയ്തത് തിരക്കേറിയ റോഡിൽ; ഇടിച്ചു കയറിയത് കാറുകൾക്ക് മേലെ

അടിയന്തര ലാൻഡിംഗിനിടെ യുഎസിലെ ജോർജിയയിൽ തിരക്കേറിയ റോഡിൽ കാറുകൾക്കിടയിലേക്ക് ഇടിച്ചു കയറി...

സച്ചിദാനന്ദനെ അനുനയിപ്പിക്കാന്‍ സിപിഐഎം; തൃശൂര്‍ ജില്ലാ സെക്രട്ടറി കവിയുടെ വീട്ടിലെത്തി

തുടർഭരണത്തിന് എതിരെ വിമർശനം ഉന്നയിച്ച കവി സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഐഎം. തൃശൂർ...

പാഠപുസ്തക വിതരണം ഫെബ്രുവരി 13ന്; സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് വിതരണം നടത്തുന്നത് ചരിത്രത്തില്‍ ആദ്യം: വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് ​2026-27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 13ന് നടത്തുമെന്ന് വിദ്യാഭ്യാസ...

പ്രഭാസ് ചിത്രം ‘സ്പിരിറ്റി’ൽ നിന്ന് പിന്‍മാറിയോ? മറുപടിയുമായി പ്രകാശ് രാജ്

'അനിമലി'ന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്പിരിറ്റ്'....
spot_img

Related Articles

Popular Categories

spot_img