സ്വർണപ്പാളി വിവാദം: ദേവസ്വം ബോർഡിൻ്റെ നിർണായക യോ​ഗം ഇന്നും നാളെയും; രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ മുന്നൊരുക്കങ്ങളും അജണ്ടയിൽ

സ്വർണപ്പാളി വിവാദങ്ങൾക്കിടെ ദേവസ്വം ബോർഡ് ഇന്നും നാളെയും യോഗം ചേരും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് നടപടി. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറും ജീവനക്കാരും ഒരുപോലെ പ്രതിക്കൂട്ടിൽ നിൽക്കവേയാണ് ദേവസ്വം ബോർഡ് യോഗം ചേരുന്നത്. ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളും കോടതി നിരീക്ഷണങ്ങളും യോഗം വിശദമായി ചർച്ച ചെയ്യും. ആഗോള അയ്യപ്പ സംഗമത്തിന്റെ തുടർ നീക്കങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമ്മു ഈ മാസം 22ന് ശബരിമലയിൽ ദർശനത്തിന് എത്തുന്നുണ്ട്. ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചചെയ്യും.

കഴിഞ്ഞ ദിവസമാണ് സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേട് വ്യക്തമാണെന്നും സ്വർണ ആവരണമുള്ള പാളികൾ ചെമ്പ് പാളിയെന്ന് എഴുതി ചേർത്തത് മനഃപൂർവ്വം ആണെന്നുമാണ് ഹൈക്കോടതിയുടെ നിർണായക കണ്ടെത്തൽ. ആറാഴ്ച്ചക്കകം പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കേോടതി ഉത്തരവിൽ പറഞ്ഞു.

1999ൽ വിജയ് മല്യ ദ്വാരപാലക ശിൽപ്പങ്ങളിൽ ആവരണം ചെയ്തത് ഒന്നരക്കിലോ സ്വർണമാണ്. പരമ്പരാഗത രീതിയിലാണ് അന്ന് സ്വർണം പൊതിഞ്ഞത്. 2019ൽ ദ്വാരപാലക കവാടത്തിൽ പൊതിയാൻ നൽകിയ സ്വർണം ബാക്കി വന്നു. 2019ൽ ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ അത്രയും സ്വർണം ദ്വാരപാലക ശിൽപത്തിനൊപ്പം തിരിച്ചെത്തിയില്ലെന്ന് വ്യക്തമാണ്.

സാമ്പത്തിക ലാഭത്തിന് വേണ്ടി, സ്വർണം പൊതിഞ്ഞ ഒറിജിനൽ ദ്വാരപാലക ശില്പങ്ങൾ 2019ൽ സ്പോൺസർ വിൽപന നടത്തിയോ എന്നും സംശയിക്കാമെന്ന് വിജിലൻസ് റിപ്പോർട്ട് പരിശോധിച്ച കോടതി വിലയിരുത്തി. ഇക്കാര്യങ്ങളിൽ അന്വേഷണം വേണം. മൂന്ന് ദശാബ്ദമായുള്ള നടപടികൾ പ്രത്യേക സംഘത്തിന്‍റെ അന്വേഷണ പരിധിയിൽ വരണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Hot this week

ശബരിമല സ്വർണ്ണപ്പാളി കേസ്: അന്വേഷണസംഘം വിപുലീകരിക്കും; SIT ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷ സം​ഘത്തിന്റെ...

ബീഗം ഖാലിദ സിയ; രാഷ്ട്രീയം ശ്വസിച്ച് രാഷ്ട്രീയം ജീവിതമാക്കിയ നേതാവ്

അത്യന്തം സംഘര്‍ഭരിതമായ ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ എല്ലാ കാലങ്ങളിലൂടെയും കടന്നുപോയ ആളാണ് ബീഗം...

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തിയെന്ന അവകാശവാദവുമായി യുഎസ്; തകർത്തത് ലഹരി മരുന്ന് കേന്ദ്രമെന്ന് ട്രംപ്

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തി അമേരിക്ക. ബോട്ടുകളിൽ ലഹരിമരുന്ന് നിറയ്ക്കുന്ന കേന്ദ്രമാണ്...

കേരളത്തില്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരം; തെരഞ്ഞെടുക്കുന്നയാള്‍ക്ക് 10,000 രൂപ സമ്മാനം

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരമൊരുക്കി ബെവ്‌കോ. പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍...

 പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വിവാഹിതനാകുന്നു

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വദ്ര...

Topics

പുണ്യഭൂമിക്ക് അപമാന’മെന്ന് സന്യാസി സമൂഹം; മഥുരയിലെ സണ്ണി ലിയോണിയുടെ പുതുവത്സര പരിപാടി റദ്ദാക്കി

 ഉത്തര്‍പ്രദേശിലെ ബാറില്‍ വച്ച് നടത്താനിരുന്ന നടി സണ്ണി ലിയോണിയുടെ പുതുവത്സര പരിപാടി...

കോവളത്തിനും ഇക്കുറി പാപ്പാഞ്ഞി; പുതുവർഷത്തെ വരവേൽക്കാൻ തലസ്ഥാനവും

തലസ്ഥാന നഗരിക്ക് പുത്തൻ പുതുവത്സര അനുഭവം സമ്മാനിക്കുന്നതിനായി പാപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ...

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ...
spot_img

Related Articles

Popular Categories

spot_img