13 അവാർഡുകളുമായി ‘ലാപതാ ലേഡീസ്’, മികച്ച നടി ആലിയ; 2025 ഫിലിം ഫെയർ അവാർഡ് ജേതാക്കള്‍ ആരൊക്കെ? സമ്പൂർണ പട്ടിക

70ാമത് ഫിലിംഫെയർ അവാർഡുകള്‍ വിതരണം ചെയ്തു. അഹമ്മദാബാദില്‍ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് അവാർഡുകള്‍ വിതരണം നടന്നത്. ഷാരൂഖ് ഖാൻ, കരൺ ജോഹർ, മനീഷ് പോൾ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. 17 വർഷങ്ങള്‍ക്ക് ശേഷമാണ് ഷാരുഖ് ഫിലിംഫെയർ അവതാരകനാകുന്നത്.

കിരണ്‍ റാവു സംവിധാനം ചെയ്ത ‘ലാപതാ ലേഡീസ്’ ആണ് മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതുകൂടാതെ 12 അവാർഡുകള്‍ കൂടി സിനിമ സ്വന്തമാക്കി. ഏറ്റവും അധികം ഫിലിംഫെയർ അവാർഡുകള്‍ നേടുന്ന സിനിമയെന്ന ‘ഗള്ളി ബോയി’യുടെ റെക്കോർഡിനൊപ്പമാണ് ‘ലാപതാ ലേഡീസി’ന്റെ സ്ഥാനം. ആലിയ ഭട്ട് മികച്ച നടിയായപ്പോള്‍ അഭിഷേക് ബച്ചനും കാർത്തിക് ആര്യനും മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. ഇതോടെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡുകള്‍ ഏറ്റവും കൂടുതല്‍ തവണ വാങ്ങിയ നടിയായി ആലിയ മാറി. നൂതന്‍, കാജോള്‍, മീന കുമാരി, വിദ്യാ ബാലന്‍ തുടങ്ങിയ താരങ്ങളെ മറികടന്നാണ് ആലിയ ഭട്ട് ഈ നേട്ടം കൈവരിച്ചത്.

2025 ഫിലിംഫെയർ അവാർഡ് ജേതാക്കളുടെ സമ്പൂർണ പട്ടിക:

  • മികച്ച നടൻ – അഭിഷേക് ബച്ചൻ (ഐ വാണ്ട് ടു ടോക്ക്) , കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ)
  • മികച്ച നടി – ആലിയ ഭട്ട് (ജിഗ്ര)
  • മികച്ച നടന്‍ (ക്രിട്ടിക്‌സ് അവാർഡ്) – രാജ്കുമാർ റാവു (ശ്രീകാന്ത്)
  • മികച്ച നടി (ക്രിട്ടിക്‌സ് അവാർഡ്) – പ്രതിഭ രന്ത (ലാപത ലേഡീസ്)
  • മികച്ച സഹനടൻ – ഛായ കദം (ലാപത ലേഡീസ്)
  • മികച്ച സഹനടൻ – രവി കിഷൻ (ലാപത ലേഡീസ്)
  • മികച്ച ചിത്രം (ക്രിട്ടിക്‌സ് അവാർഡ്) – ഷൂജിത് സർകാർ (ഐ വാന്‍ഡ് ടു ടോക്ക്)
  • മികച്ച നവാഗത നടി – നിതാൻഷി ഗോയൽ (ലാപത ലേഡീസ്)
  • മികച്ച നവാഗത നടൻ – ലക്ഷ്യ (കിൽ)
  • മികച്ച നവാഗത സംവിധായകൻ – കുനാൽ കെമ്മു (മഡ്ഗാവ് എക്സ്പ്രസ്), ആദിത്യ സുഹാസ് ജംഭാലെ (ആർട്ടിക്കിൾ 370)
  • മികച്ച ആക്ഷൻ – സീയംഗ് ഓ, പർവേസ് ഷെയ്ഖ് (കിൽ)
  • മികച്ച തിരക്കഥ – സ്നേഹ ദേശായി (ലാപത ലേഡീസ്)
  • മികച്ച കഥ – ആദിത്യ ധർ, മോണാൽ തക്കർ (ആർട്ടിക്കിള്‍ 370)
  • മികച്ച സംഭാഷണം – സ്നേഹ ദേശായി (ലാപത ലേഡീസ്)
  • മികച്ച സംഗീത ആൽബം – രാം സമ്പത്ത് (ലാപത ലേഡീസ്)
  • മികച്ച വരികൾ – പ്രശാന്ത് പാണ്ഡെ (ലാപത ലേഡീസ്)
  • മികച്ച പിന്നണി ഗായകൻ–അരിജിത് സിംഗ് (ലാപത ലേഡീസ്)
  • മികച്ച പിന്നണി ഗായിക–മധുബന്തി ബാഗ്ചി (സ്ത്രീ 2)
  • മികച്ച അവലംബിത തിരക്കഥ–റിതേഷ് ഷാ, തുഷാർ ശീതൾ ജെയിൻ (ഐ വാന്‍ഡ് ടു ടോക്ക്)
  • മികച്ച ചിത്രം–ലാപത ലേഡീസ്
  • മികച്ച സംവിധായകൻ- കിരൺ റാവു (ലാപത ലേഡീസ്)
  • മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്‌സ് അവാർഡ്–ഐ വാണ്ട് ടു ടോക്ക് (ഷൂജിത് സർകാർ)
  • മികച്ച സൗണ്ട് ഡിസൈൻ – സുബാഷ് സാഹു (കിൽ)
  • മികച്ച പശ്ചാത്തല സംഗീതം–രാം സമ്പത്ത് (ലാപത ലേഡീസ്)
  • മികച്ച VFX- റീഡിഫൈന്‍ (മുഞ്ജ്യ)
  • മികച്ച നൃത്തസംവിധാനം- ബോസ്കോ- സീസർ (ബാഡ് ന്യൂസിലെ ‘തൗബ തൗബ’)
  • മികച്ച എഡിറ്റിംഗ്- ശിവകുമാർ വി പണിക്കർ (കിൽ)
  • മികച്ച വേഷവിധാനം- ദർശൻ ജലൻ (ലാപത ലേഡീസ്)
  • മികച്ച പ്രൊഡക്ഷൻ ഡിസൈൻ – മയൂർ ശർമ (കിൽ)
  • മികച്ച ഛായാഗ്രാഹകൻ–റാഫി മെഹ്മൂദ് (കിൽ)

പ്രത്യേക അവാർഡുകൾ:

  • ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്–സീനത്ത് അമൻ, ശ്യാം ബെനഗൽ (മരണാനന്തര ബഹുമതി)
  • സംഗീതത്തിലെ വരാനിരിക്കുന്ന പ്രതിഭകൾക്കുള്ള ആർഡി ബർമൻ അവാർഡ്–അചിന്ത് തക്കർ (ജിഗ്ര, മിസ്റ്റർ & മിസ്സിസ് മാഹി)

Hot this week

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട...

Topics

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...
spot_img

Related Articles

Popular Categories

spot_img