“ഞാൻ പറഞ്ഞതിൽ ലാലിന് വിഷമം ഉണ്ടോ, ക്ഷമിക്കൂ”; ശ്രീനിവാസന്‍ മാപ്പ് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞതിനെക്കുറിച്ച് ധ്യാന്‍

മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ. എക്കാലത്തെയും മികച്ച ഈ കൂട്ടുകെട്ടില്‍ നിന്ന് മനോഹരങ്ങളായ സിനിമാ സന്ദർഭങ്ങളാണ് പിറന്നത്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങള്‍ സമ്മനിച്ച തിരക്കഥാകൃത്ത് കൂടിയാണ് ശ്രീനിവാസന്‍. ലാലിനൊപ്പം എപ്പോഴൊക്കെ ശ്രീനിവാസന്‍ സ്ക്രീനില്‍ എത്തിയോ അപ്പോഴൊക്കെ കൈയ്യടികളോടെയാണ് ആ കഥാപാത്രങ്ങളെ മലയാളികള്‍ വരവേറ്റത്.

എന്നാല്‍, ചില അഭിമുഖങ്ങളില്‍ മോഹന്‍ലാലിനെപ്പറ്റി ശ്രീനിവാസന്‍ നടത്തിയ പരാമർശങ്ങള്‍ ഇരുവർക്കും ഇടയില്‍ ഭിന്നതയുണ്ടെന്ന തരത്തിലാണ് പ്രചരിച്ചത്. എന്നാല്‍, ഇരുവരും ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും സംസാരിച്ചിരുന്നില്ല. വർഷങ്ങള്‍ക്ക് ഇപ്പുറം, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഹൃദയപൂർവം’ എന്ന സിനിമയുടെ സെറ്റിലെത്തിയ ശ്രീനിവാസന്‍ മോഹന്‍ലാലിനോട് മാപ്പ് പറഞ്ഞുവെന്നാണ് മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്. ‘അന്ന് താൻ പറഞ്ഞതിൽ ലാലിന് വിഷമം ഉണ്ടെങ്കിൽ ക്ഷമിക്കണം’ എന്ന് ശ്രീനിവാസൻ പറഞ്ഞപ്പോൾ ‘താൻ അതൊക്കെ വിടെടോ’ എന്നൊരു പുഞ്ചിരിയോടെ മോഹൻലാൽ മറുപടി നൽകിയെന്നും ധ്യാന്‍ പറയുന്നു. ഒരു പൊതുപരിപാടിയിലാണ് ധ്യാന്‍ ശ്രീനിവാസന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

“മോഹൻലാൽ എന്ന നടനപ്പുറം മോഹൻലാൽ എന്ന ഒരു മനുഷ്യനെ ആളുകള്‍ എന്തുകൊണ്ട് ആഘോഷിച്ചില്ല എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. മോഹൻലാൽ എന്ന നടനെപ്പോലെയോ കലാകാരനേപ്പോലെയോ ആവാൻ നമുക്ക് ഒരിക്കലും പറ്റില്ല. പക്ഷെ ഒന്ന് ശ്രമിച്ചാൽ മോഹൻലാലിനെ പോലെയൊരു മനുഷ്യൻ ആവാൻ പറ്റിയേക്കും. ഒരു ഇന്റർവ്യുവിൽ അച്ഛൻ അദ്ദേഹത്തെ ചെറിയ കുത്തുവാക്കുകൾ ഒക്കെ പറഞ്ഞിരുന്നു.വേറൊരു ഇന്റർവ്യുവിൽ ഞാന്‍ അതിനെ എതിർത്തുകൊണ്ട് മറുപടികൊടുത്തിരുന്നു. ദാദാ ഫാൽക്കെ അവാർഡ് നേടിയപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞൊരു കാര്യമുണ്ട്, നമ്മൾ അദ്ദേഹത്തെ വാനോളം പുകഴ്ത്തിയിട്ടുണ്ട് ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ടെന്ന്. പക്ഷെ ഇന്ന് വരെ അതിനൊന്നും ഒരു മറുപടി കൊടുക്കാൻ അദ്ദേഹം നിന്നിട്ടില്ല. ഇത്തരം നെഗറ്റിവിറ്റിയെയൊക്കെ പോസിറ്റീവായി കണ്ടു,” ധ്യാന്‍ പറഞ്ഞു.

“ഹൃദയപൂർവം സെറ്റില്‍ വച്ച് കുറേ വർഷങ്ങള്‍ക്ക് ശേഷം അച്ഛന്‍ ലാൽ സാറിനെ കണ്ടപ്പോൾ ‘ഞാൻ പറഞ്ഞതിൽ ലാലിന് വിഷമം ഉണ്ടോ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞപ്പോൾ ഒരു ചിരിയോടെ ‘താൻ അത് വിടെടോ’ എന്ന് പറയാനുള്ള മനസ്‌ ലോകത്ത് ഇദ്ദേഹത്തിന് അല്ലാതെ മറ്റാർക്കും ഉണ്ടാകില്ല. അതൊക്കെ നമുക്ക് അത്ഭുതമാണ്,” ധ്യാൻ കൂട്ടിച്ചേർത്തു.

2010ല്‍ ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ‘ഒരു നാള്‍ വരും’ ആണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ സ്ക്രീനില്‍ അവസാനം എത്തിയ ചിത്രം

Hot this week

“എഐ ഉപയോഗിച്ച് ഇരട്ടവോട്ട് കണ്ടെത്തും, ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും പരാതി നൽകാം”;മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം ഉപയോഗിച്ച് ഇരട്ട വോട്ടുകൾ കണ്ടെത്തുമെന്ന് മുഖ്യ...

ശബരിമല സ്വർണക്കൊള്ള: എൻ. വാസുവിൻ്റെ അറസ്റ്റ് ഉടൻ

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം കമ്മീഷണർ ആയിരുന്ന എൻ. വാസുവിനെ ഉടൻ അറസ്റ്റ്...

ചൂരൽമല ദുരന്തം; ദുരന്തബാധിതരുടെ ഭക്ഷ്യ കൂപ്പണുകൾ നാളെ വിതരണം ചെയ്യും

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മുടങ്ങിയ ഭക്ഷ്യ കൂപ്പൺ വിതരണം നാളെ ആരംഭിക്കും. 1000...

കൊല്ലത്ത് എ.കെ. ഹഫീസ് കോൺഗ്രസ് മേയർ സ്ഥാനാർഥി

എ.കെ. ഹഫീസിനെ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്. എ.കെ. ഹഫീസ് മുൻ...

സംസ്ഥാനത്ത് എസ്ഐആർ വിവരശേഖരണത്തിന് തുടക്കം; ആദ്യ ഘട്ടത്തിൽ തന്നെ പണി മുടക്കി വെബ് സൈറ്റുകൾ

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് തുടക്കമായി. തിരുവനന്തപുരത്തും...

Topics

കേരള എക്സ്പ്രസ്സിൽ അതിക്രമം നേരിട്ട പെൺകുട്ടിയുടെ നിലയിൽ മാറ്റമില്ല; സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഗുരുതര സുരക്ഷാ വീഴ്ച

കേരള എക്സ്പ്രസ്സിൽ അതിക്രമം നേരിട്ട തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ...

റഷ്യയിലെ പ്രധാന എണ്ണ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി യുഎസ്; ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

റഷ്യയിലെ പ്രധാന എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂകോയിലിനും യുഎസ് ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെ...

പാലും പഴവും കൈകളിലേന്തി;സംഗതി സൂപ്പറാ, പക്ഷെ ഇവ ഒരുമിച്ച് കഴിച്ചാൽ !

പാലും പഴവുമൊക്കെ ഇഷ്ടപ്പെടാത്തവർ അധികം കാണില്ല. ഇനിയിപ്പോ ഹെവി ഫുഡ് ഒഴിവാക്കാനും,...
spot_img

Related Articles

Popular Categories

spot_img