ജസ്റ്റിസ് സൂര്യകാന്ത് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ്

സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ സുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി. ആർ ഗവായാണ് ജ. സൂര്യകാന്തിനെ ശുപാർശ ചെയ്തത്. ഗവായ് ഈ വർഷം നവംബർ 23 ന് വിരമിക്കും. ഗവായിക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 2027 വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി.

2000 ജൂലെ 7 ന് ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി ജസ്റ്റിസ് സൂര്യകാന്ത് നിയമിതനായി. 2004 ൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതി സ്ഥിരം ജഡ്ജിയായി. പിന്നീട് രണ്ടു തവണ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി ഗവേണിംഗ് ബോഡി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2018 ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു.

2019 ലാണ് സുപ്രീം കോടതിയിൽ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ഭരണഘടന, സേവനം, അഭ്യന്തര കാര്യങ്ങളിൽ വൈദഗ്ധ്യം നേടിയ ജസ്റ്റിസ് സൂര്യകാന്ത് നിരവദി സർവകലാശാലകൾ, ബോർഡുകൾ, കോർപറേഷനുകൾ, ബാങ്കുകൾ എന്നിവയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാറിൽ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ജസ്റ്റിസ് സൂര്യ കാന്തിന്റെ ജീവിതം ഏറെ പ്രചോദനം നൽകുന്നതാണ്.

Hot this week

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം; പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ വെടിനിർത്തൽ പ്രഖ്യാപനത്തിന്റ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സാഹചര്യം...

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്....

ചുട്ടുപൊള്ളും; സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു.12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി,...

മഞ്ഞുമ്മൽ ബോയ്സിന് തിരിച്ചടി: കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം...

Topics

തമിഴ്നാട് തെരഞ്ഞെടുപ്പ്: ബിജെപിയിൽ തനിക്ക് അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് ശരത് കുമാർ

പാർട്ടിയിൽ തനിക്ക് അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് നടനും ബിജെപി അംഗവുമായ ശരത്...

പശ്ചിമേഷ്യയിലേത് ആശങ്കപ്പെടുത്തുന്ന സാഹചര്യം: പ്രധാനമന്ത്രി ലോക്സഭയിൽ

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ലോക്സഭയിൽ സംസാരിച്ച് പ്രധാനമന്ത്രി. പശ്ചിമേഷ്യയിലേത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്നും ഇറാൻ...

 പ്രമേഹ പാദ രോഗ ചികിത്സയിൽ ശില്പശാല 200 ലേറെ ഡോക്ടർമാർ പങ്കെടുത്തു

 പ്രമേഹരോഗികളിലെ പാദസംരക്ഷണത്തിലും അത്യാധുനിക ചികിത്സാ രീതികളിലും ആരോഗ്യപ്രവർത്തകർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി...
spot_img

Related Articles

Popular Categories

spot_img