പ്രസ്  ക്ളബ് സമ്മേളനത്തിന്റെ വിജയശില്പികൾ- സുനിൽ ട്രൈസ്റ്റാറും ഷിജോ പൗലോസും

ഒരു മാധ്യമപ്രവര്‍ത്തകന്റെ ചടുലതയും സൂക്ഷ്മവുമായ ദൃഷ്ടികളിലൂടെ, പ്രക്ഷുധമായ രാഷ്ടട്രീയ സംഭവവികാസങ്ങളുടെ ചുരുളുകളിലൂടെ, ഭാഷയെയും സംസ്‌ക്കാരത്തെയും നോക്കിക്കാണുന്ന പ്രസിഡന്റ് ായി സുനില്‍ ട്രൈസ്റ്റാര്‍ (സാമുവല്‍ ഈശോ)- സുനില്‍ ട്രൈസ്റ്റാര്‍ അല്ല ഫൈവ്സ്റ്റാറെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി. സ്റ്റേജില്‍-കോണ്‍ഫറന്‍സില്‍ ആദ്യാവസാനം ശോഭിച്ചു. ചെയ്യുന്നത് ഏതു കൃത്യമായാലും  അതിനൊക്കെ ഒരു ചിട്ട വേണം. സമയക്ലിപ്തത പാലിക്കുന്നത് പ്രധാനം. കൂടുതല്‍ ജോലി ചെയ്ത് തീര്‍ക്കേണ്ടതുണ്ടെങ്കില്‍ അതിന് പ്രായോഗികമായി ടൈംടേബിള്‍ മനസില്‍ കണ്ട് മു്‌മ്പോട്ട് പോകണം. ഓഡിയോ/വിഷ്വല്‍ രംഗത്ത് മൂന്നില്‍പരം പതിറ്റാണ്ടിന്റെ പാരമ്പര്യവും, മീഡിയാ ലോജിസ്‌ററിക്‌സില്‍ ഇതു പോലെയുള്ള ഒട്ടനവധി രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതു കൊണ്ടും കാര്യങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കാനായി. ടെലിവിഷന്‍ മാധ്യമരംഗത്ത് കഴിഞ്ഞ മുപ്പതില്‍പ്പരം വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവാസികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിന്റെ ആവിഷ്‌ക്കാരത്തില്‍ വഹിച്ച പങ്കും നൂറുകണക്കിന് പരിപാടികളുടെ ചുക്കാന്‍ പിടിച്ചതുമൊക്കെ പ്രസിഡന്റ് എന്ന നിലയില്‍ സാധ്യമാക്കാനായി. തുടക്കത്തില്‍ ഏഷ്യാനെറ്റ് ചാനലിന്റെ അമേരിക്കയിലെ വളര്‍ച്ചയില്‍ പങ്കു വഹിച്ച സുനില്‍ ട്രൈസ്റ്റാര്‍ ആയിരക്കണക്കിന് പരിപാടികള്‍ ഏഷ്യാനെറ്റിന് വേണ്ടി തയ്യാറാക്കി.

ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുള്ള സുനില്‍ ട്രൈസ്റ്റാര്‍ 2008-ലും 2010-ലും അമേരിക്ക ടുഡേ, യു.എസ്.വീക്കിലി റൗണ്ടപ്പ് എന്നീ പരിപാടികള്‍ ഫ്രെയിം അവാര്‍ഡ് (ബെസ്റ്റ് ഫോറിന്‍ പ്രൊഡ്യൂസ്ഡ് പ്രോഗ്രാം) നേടി. 2010-ലെ അവാര്‍ഡ് തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്ററില്‍ അന്നത്തെ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണനില്‍ നിന്ന് ഏറ്റുവാങ്ങി. ‘കേരളാ സെന്ററിന്റെ അച്ചീവ്‌മെന്റ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് ഫോര്‍ കോണ്‍ട്രിബ്യൂഷന്‍ ടുമാസ് മീഡിയ’ 2006 ല്‍ ലഭിച്ചതാണ് ഏറ്റവും വലിയ സമ്പത്തായി സുനില്‍ ട്രൈസ്റ്റാര്‍ കാണുന്നത്. ഫൊക്കാന, ഫോമ എന്നീ കേന്ദ്രസംഘടനകളുടെ ഉള്‍പ്പെടെയുളള അവാര്‍ഡുകളും ലഭിച്ചു.

സെക്രട്ടറി ഷിജോ പൗലൂസ് ഏഷ്യാനെറ്റ് ന്യൂസ് യു.എസ്.എയുടെ പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്ററും, ഷിജോസ് ട്രാവല്‍ ഡയറിയുടെ ഉപജ്ഞാതാവുമാണ്. നിരവധി പുരസ്‌ക്കാരങ്ങളാണ് ഷിജോയെ തേടിയെത്തിയത്.

സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറാര്‍ വിശാഖ് ചെറിയാന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, പ്രസിഡന്റ് ഇലക്ട് രാജു പള്ളത്ത്, വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശാ മാത്യു, ജോയിന്റ് ട്രഷറാര്‍ റോയി മുളകുന്നം, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജി എബ്രഹാം എന്നിവര്‍ ഒന്നിച്ചാണ് നീങ്ങിയത്. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ സുനില്‍ തൈമറ്റം(ചെയര്‍മാന്‍), ഷിജോ പൗലൂസ്, രാജു പള്ളത്ത്, ബിജു കിഴക്കേക്കൂറ്റ്, സുനില്‍ ട്രൈസ്റ്റാര്‍, മധു കൊട്ടാരക്കര, ടാജ് മാത്യു, ശിവന്‍ മുഹമ്മ, ജോസ്(മാത്യു വര്‍ഗീസ്), വിന്‍സന്റ് ഇമ്മാനുവേല്‍, റെജി ജോര്‍ജ്, ജോര്‍ജ് ജോസഫ് എന്നിവരുടെ കട്ട സപ്പോര്‍ട്ടും ഉണ്ടായിരുന്നു.

നാട്ടില്‍ തിരികെ ചെന്നതിന് ശേഷം വി.കെ. ശ്രീകണ്ഠന്‍ എം.പി., അഡ്വ.പ്രമോദ് നാരായണന്‍, ലീന്‍ ബി. ജസ്മസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയ്യാ പാര്‍വ്വതി, അബ് ജ്യോത് വര്‍ഗീസ്, മോത്തി രാജേഷ്, പ്രതാപ് ജയലക്ഷ്മി എന്നിവരുടെ കത്തുകളും, മെസേജുകളും പൊന്നുപോലെയാണ് സുനില്‍ ട്രൈസ്‌ററാറും കൂടെയുള്ളവരും സൂക്ഷിക്കുന്നതും.

മൂന്ന് ദിവസവും ഭക്ഷണം ഉണ്ടാക്കാന്‍ കൂടെ ഉണ്ടായിരുന്ന അനൂപ് അന്തരിയാത്തനും(സിത്താര്‍ പാലസ്) നന്ദിയുടെ പൂച്ചെണ്ടുകള്‍ സുനില്‍ ട്രൈസ്റ്റാര്‍ നേരുകയുണ്ടായി. കോണ്‍ഫറന്‍സ് സുവനീര്‍ തയ്യാറാക്കുന്നതില്‍ സഹായിച്ച സജി ഏബ്രഹാം, മാത്തുക്കുട്ടി ഈശോ തുടങ്ങി എല്ലാവരുടെയും സേവനങ്ങള്‍ക്കും നന്ദി അറിയിച്ചു. അവാര്‍ഡുകളും മെമന്റോകളും വിതരണം ചെയ്യുന്നതിന് സഹായിച്ച റെജി ജോര്‍ജിനും സുനില്‍ നന്ദി അറിയിച്ചു. ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ഡോ.ജോണ്‍ ബ്രിട്ടാസ് എം.പി എന്നിവര്‍ അയച്ച വിജയകാഹളങ്ങള്‍ക്കും നന്ദി അറിയിച്ചു.

പുതിയ മാധ്യമരൂപങ്ങളുടെ ആവിര്‍ഭാവവും വളര്‍ച്ചയും, നൂതന പ്രവര്‍ത്തനങ്ങളും, മാധ്യമ വിമര്‍ശനത്തിന്റെയും വൈജ്്ഞാനികവും വികാസപരിണാമവുമായ  അഭിരുചി/ സംഘട്ടനങ്ങള്‍ എന്നിവരുടെ പ്രദര്‍ശനവേദി എന്ന നിലയിലാണ് 2025-ലെ ഈ മഹത്തായ കോണ്‍ഫറന്‍സിനെ എല്ലാവരും നോക്കിക്കണ്ടത് എന്നും സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു. സാമൂഹ്യ, സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നേതാക്കളും, സഹൃദയരും ഒന്നിച്ചു കൂടി പരസ്പരം ആശയവിനിമയങ്ങള്‍ നടത്തിയെന്നതും ഇന്‍ഡ്യാ പ്രസ്‌ക്ലബിന് മാത്രം കഴിയുന്ന കാര്യമാണെന്ന് സുനില്‍ ട്രൈസ്റ്റാര്‍ അഭിമാനപുരസരം സൂചിപ്പിച്ചു. ഇനിയും നല്ല ആശയങ്ങളും പ്രവര്‍ത്തനങ്ങളും കാഴ്ച വെക്കുവാന്‍ ഐക്യത്തോടും, നിശ്ചയദാര്‍ഢ്യത്തോടും പ്രവര്‍ത്തിക്കുവാന്‍ ഇന്‍ഡ്യപ്രസ് ക്ലബിന് കഴിയട്ടെ എന്ന ആശംസയുമായി സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു നിര്‍ത്തി.

ജോർജ്  തുമ്പയിൽ 

Hot this week

രഞ്ജി ട്രോഫി: കേരളം 139ന് പുറത്ത്; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റൺസെന്ന നിലയിൽ

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ആദ്യ ദിനം തന്നെ ഒന്നാം ഇന്നിങ്സ് ലീഡ്...

പ്രമേഹ ചികിത്സയിൽ പുതിയ ചുവടുവെപ്പ്: ഇന്‍ഹെയില്‍ ചെയ്യാവുന്ന  ഇൻസുലിൻ ‘അഫ്രെസ്സ’ (Afrezza)  രാജ്യത്ത് ആദ്യമായി   തിരുവനന്തപുരത്ത് അവതരിപ്പിച്ചു

പ്രമേഹ ചികിത്സാ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട്, ശ്വാസത്തിലൂടെ ശരീരത്തിലെത്തിക്കാവുന്ന ഇൻസുലിനായ...

പുതിയ ലോഗോ അവതരിപ്പിച്ച് സ്വലെക്റ്റ് സിസ്റ്റംസ് ലിമിറ്റഡ്

പുനരുപയോഗ ഊർജ്ജ മേഖലയിലെ പ്രമുഖ സ്ഥാപനമായ സ്വലെക്റ്റ് എനർജി സിസ്റ്റംസ് ലിമിറ്റഡ്...

സ്‌കാർബറോ  സീറോ മലബാർ ദേവാലയത്തിലെ മോഷണം: അപലപിച്ച്  സമന്വയ കൾച്ചറൽ അസോസിയേഷൻ

സ്‌കാർബറോ  സീറോ മലബാർ ദേവാലയത്തിലെ മോഷണത്തെ ശക്തമായി അപലപിച്ച്  കാനഡയിലെ പ്രമുഖ...

ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവർത്തനലാഭം 4193 കോടി രൂപയായി ഉയർന്നു; 13% വളർച്ച

നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 4193 കോടി രൂപ പ്രവർത്തനലാഭം...

Topics

രഞ്ജി ട്രോഫി: കേരളം 139ന് പുറത്ത്; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റൺസെന്ന നിലയിൽ

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ആദ്യ ദിനം തന്നെ ഒന്നാം ഇന്നിങ്സ് ലീഡ്...

പ്രമേഹ ചികിത്സയിൽ പുതിയ ചുവടുവെപ്പ്: ഇന്‍ഹെയില്‍ ചെയ്യാവുന്ന  ഇൻസുലിൻ ‘അഫ്രെസ്സ’ (Afrezza)  രാജ്യത്ത് ആദ്യമായി   തിരുവനന്തപുരത്ത് അവതരിപ്പിച്ചു

പ്രമേഹ ചികിത്സാ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട്, ശ്വാസത്തിലൂടെ ശരീരത്തിലെത്തിക്കാവുന്ന ഇൻസുലിനായ...

പുതിയ ലോഗോ അവതരിപ്പിച്ച് സ്വലെക്റ്റ് സിസ്റ്റംസ് ലിമിറ്റഡ്

പുനരുപയോഗ ഊർജ്ജ മേഖലയിലെ പ്രമുഖ സ്ഥാപനമായ സ്വലെക്റ്റ് എനർജി സിസ്റ്റംസ് ലിമിറ്റഡ്...

സ്‌കാർബറോ  സീറോ മലബാർ ദേവാലയത്തിലെ മോഷണം: അപലപിച്ച്  സമന്വയ കൾച്ചറൽ അസോസിയേഷൻ

സ്‌കാർബറോ  സീറോ മലബാർ ദേവാലയത്തിലെ മോഷണത്തെ ശക്തമായി അപലപിച്ച്  കാനഡയിലെ പ്രമുഖ...

ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവർത്തനലാഭം 4193 കോടി രൂപയായി ഉയർന്നു; 13% വളർച്ച

നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 4193 കോടി രൂപ പ്രവർത്തനലാഭം...

ഫിലഡൽഫിയ സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ഉജ്വല വിജയം

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ  വാർഷിക  ഫാമിലി...

ജുഡീഷ്യൽ വാറണ്ടില്ലാതെ വീടുകളിൽ അതിക്രമിച്ചു കയറാൻ ICE ഉദ്യോഗസ്ഥർക്ക് അനുമതി; പുതിയ നയം പുറത്ത്

അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ...

72 വർഷങ്ങൾക്ക് ശേഷം നീതി; വധശിക്ഷ നടപ്പാക്കിയ യുവാവ് നിരപരാധിയെന്ന് വിധി

1954-ൽ കൊലപാതകക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ ടോമി ലീ വാക്കർ നിരപരാധിയാണെന്ന്...
spot_img

Related Articles

Popular Categories

spot_img