സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു അമേരിക്കൻ ഫെഡറൽ തൊഴിലാളി യൂണിയൻ

ഫെഡറൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവണ്മെന്റ് എംപ്ലോയീസ് (AFGE) കോൺഗ്രസിനോട് സർക്കാർ ഷട്ട്ഡൗൺ ഉടൻ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് എവററ്റ് കെല്ലി, രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള തർക്കം അവസാനിപ്പിച്ച് “ക്ലീൻ കോൺടിന്യൂയിംഗ് റെസല്യൂഷൻ” പാസാക്കണമെന്ന് ആവശ്യപ്പെട്ടു.

“രാഷ്ട്രീയ കളികൾക്ക് പകരം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് നേതാക്കൾ ശ്രദ്ധിക്കേണ്ടത്. വേതനം കിട്ടാതെ ഭക്ഷ്യബാങ്കുകളിൽ വരി നിൽക്കുന്ന ജീവനക്കാരെ കാണുന്നത് ദേശീയ അപമാനമാണ്.”കെല്ലി പറഞ്ഞു:

ഡെമോക്രാറ്റുകൾ ആഫോർഡബിൾ കെയർ ആക്ട് പ്രകാരമുള്ള ആരോഗ്യസഹായങ്ങൾ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്, എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയും പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇതിൽ ഇളവ് കാണിച്ചിട്ടില്ല.

820,000 ഫെഡറൽ, ഡി.സി. സർക്കാർ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന AFGE, ട്രംപ് ഭരണകൂടത്തിനെതിരെ ഷട്ട്ഡൗൺ സംബന്ധിച്ച നിരവധി കേസുകളും നൽകിയിട്ടുണ്ട്. യൂണിയൻ സർക്കാർ ഉടൻ തുറക്കുകയും വേതനം നഷ്ടപ്പെട്ട എല്ലാ ജീവനക്കാർക്കും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു.

സെനറ്റിൽ ബിൽ പാസാക്കാൻ 60 വോട്ടുകൾ ആവശ്യമായിടത്ത് ഇതുവരെ 12 തവണ പരാജയപ്പെട്ടിട്ടുണ്ട്. ഷട്ട്ഡൗൺ ഒരു മാസം പിന്നിടുമ്പോഴും പാർട്ടികൾ തമ്മിൽ ധാരണയിലാകാനുള്ള സൂചനകളൊന്നുമില്ല.

Hot this week

 മിയാമി മേയർ തിരഞ്ഞെടുപ്പ്: 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡെമോക്രാറ്റ് വിജയം

ചൊവ്വാഴ്ച നടന്ന മയാമി-ഡേഡ് കൗണ്ടി മേയർ റൺഓഫ് തിരഞ്ഞെടുപ്പിൽ മുൻ മിയാമി-ഡേഡ്...

ഫിയാക്കോനയുടെ നേതൃത്വത്തിൽ  സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബർ 13 നു ന്യൂയോർക്കിൽ

അമേരിക്കയിലെയും കാനഡയിലെയും ക്രൈസ്തവ സഭകളുടെ സംയുക്ത സമിതിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ...

തെരഞ്ഞെടുപ്പ് ഒരു മഹാമേളയാക്കുവാൻ ‘മാഗ്’ ഒരുങ്ങുന്നു

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ 2026 തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ടെക്സാസിലെ...

കർഷകർക്ക് ഒറ്റത്തവണയായി 12 ബില്യൺ ഡോളർ നൽകുമെന്ന് ട്രംപ് ഭരണകൂടം

ട്രംപ് ഭരണകൂടം കർഷകർക്ക് 12 ബില്യൺ ഡോളർ (ഏകദേശം 1 ലക്ഷം...

ടെക്സാസിലെ എല്ലാ ഹൈസ്കൂളുകളിലും ‘ടേണിംഗ് പോയിന്റ് യു.എസ്.എ.’ ചാപ്റ്ററുകൾ തുറക്കാൻ പദ്ധതി

ടെക്സാസിലെ എല്ലാ ഹൈസ്കൂൾ കാമ്പസുകളിലും ടേണിംഗ് പോയിന്റ് യു.എസ്.എ. (TPUSA) എന്ന...

Topics

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഇന്ത്യക്ക് ഒരു ‘വലിയ സമീകരണ ശക്തി” , വിനോദ് ഖോസ്‌ല

സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഇന്ത്യക്ക് ഒരു 'വലിയ സമീകരണ...

ഭാരതീയ സംസ്കാരത്തിന്റെ തിളക്കത്തിൽ കെ.എച്ച്.എൻ.എ 2026 കലണ്ടർ പ്രകാശനത്തിനൊരുങ്ങുന്നുഅനഘ വാരിയർ – കെ.എച്ച്.എൻ.എ ന്യൂസ് ഡെസ്ക്

ഭാരതീയ പൈതൃകത്തെയും തനത് സംസ്കാരത്തെയും എന്നും നെഞ്ചിലേറ്റുന്ന കേരള ഹിന്ദൂസ് ഓഫ്...

സവര്‍ക്കര്‍ പുരസ്‌കാരം വേണ്ട; സ്വീകരിക്കില്ലെന്ന് ശശി തരൂര്‍

ആർഎസ്എസ് അനുകൂല സംഘടനയുടെ സവർക്കർ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശശി തരൂർ എംപി....
spot_img

Related Articles

Popular Categories

spot_img