മോന്‍ത ഇന്ന് തീരം തൊടും, ആന്ധ്രാ തീരത്ത് കനത്ത ജാഗ്രത,നൂറോളം ട്രെയിനുകൾ റദ്ദാക്കി; സംസ്ഥാനത്തും ശക്തമായ മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോന്‍ത ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രയിൽ കരതൊടും. ആന്ധ്രാതീരത്ത് കനത്ത ജാഗ്രത തുടരുകയാണ്. ആന്ധ്രയിലെയും ഒഡീഷയിലെയും നിരവധി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ ഒഡീഷയിലും തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മഴയ്ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈയിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിശാഖപട്ടണം വഴി കടന്നുപോകുന്ന 43 ട്രെയിനുകൾ റദ്ദാക്കിയതായി സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. വിജയവാഡയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്.

മോൻതയെ നേരിടാൻ മുന്നൊരുക്കത്തിലാണ് രാജ്യത്തിന്‍റെ കിഴക്കൻ തീരം. ഇന്ന് രാവിലെ അതിതീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോൻത, വൈകീട്ടോടെ പരമാവധി 110 കിലോമീറ്റർ വേഗത്തിൽ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെലോ അലേർട്ട് നല്‍കിയിട്ടുള്ളത്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും പരക്കെ മഴ ലഭിക്കും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.

Hot this week

അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ

അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ...

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനം: ഒക്ലഹോമ സിറ്റിയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു

ജനുവരി 19 നു  അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും...

അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം: ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഇന്ത്യയെ പ്രതിനിധീകരിക്കും

ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അസ്സീസിയുടെ മേൽനോട്ടത്തിൽ കൈറോയിൽ നടക്കുന്ന36-ാമത് അന്താരാഷ്ട്ര...

മർകസ് സനദ്‌ദാന സമ്മേളനം:പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു

ഫെബ്രുവരി 5 ന് നടക്കുന്ന മർകസ് സനദ്‌ദാന സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റർ...

Topics

അതിജീവന തോണിയിൽ ദൃഢനിശ്ചയ തുഴയെറിഞ്ഞ വഞ്ചിപ്പാട്ടുകാർക്ക് ഇസാഫിന്റെ ആദരം

ഉരുൾപൊട്ടൽ ദുരന്തം തീർത്ത പ്രതിസന്ധികൾ ഒന്നൊന്നായി മറികടന്ന്, കലോത്സവ വേദിയിൽ ഗംഭീര...

സി.കെ. നായിഡു ട്രോഫിയിൽ കേരളത്തെ വരുൺ നായനാർ നയിക്കും

ജമ്മു കശ്മീരിനും മേഘാലയയ്ക്കും എതിരെയുള്ള സി.കെ. നായിഡു ട്രോഫി മത്സരങ്ങൾക്കായുള്ള കേരള...

കലോത്സവത്തിൽ തിളങ്ങി മർകസ് കശ്മീർ വിദ്യാർഥികൾ 

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉർദു മത്സരങ്ങളിൽ തിളക്കമുള്ള വിജയം നേടി...
spot_img

Related Articles

Popular Categories

spot_img