IFFI ഇന്ത്യൻ പനോരമയിലേക്ക് ടൊവിനോ ചിത്രവും; നവാഗത സംവിധായകർക്കുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ജിതിന്‍ ലാലിന്റെ ‘എആർഎം’

ഗോവയിൽ നവംബറിൽ ആരംഭിക്കുന്ന 56ാമത് ഇന്ത്യൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ ടൊവിനോ തോമസ്- ജിതിൻ ലാൽ ചിത്രം ‘എആർഎം’. ഇൻഡ്യൻ പനോരമ വിഭാഗത്തിൽ നവാഗത സംവിധായകനുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ആണ് ചിത്രം മത്സരിക്കുന്നത്. ഈ വിഭാഗത്തിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സിനിമകളുടെ കൂട്ടത്തിൽ ഇടം പിടിച്ച ഒരേയൊരു മലയാള ചിത്രമാണ് എആർഎം എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ വർഷം പ്രദർശനത്തിന് എത്തിയ ഈ ഫാന്റസി അഡ്വെഞ്ചർ ത്രില്ലർ ചിത്രം വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടി ബോക്സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റർ വിജയം സ്വന്തമാക്കിയിരുന്നു. നവംബർ 20 മുതൽ ആണ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഗോവയിൽ നടക്കുന്നത്.

നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ ഈ ചിത്രം കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിലും മൂന്നു അവാർഡുകളുമായി തിളങ്ങിയിരുന്നു. ചിത്രത്തിലെ വിഎഫ്എക്സ് മികവിന് സംവിധായകൻ കൂടിയായ ജിതിൻ ലാൽ, ആൽഫ്രഡ്‌ ടോമി, അനിരുദ്ധ് മുഖർജി, സലിം ലാഹിരി എന്നിവർ പുരസ്‍കാരം നേടിയപ്പോൾ, ചിത്രത്തിലെ നായകനായ ടോവിനോ തോമസ് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി. ഇതിലെ “കിളിയെ” എന്ന ഗാനം ആലപിച്ച കെ.എസ്. ഹരിശങ്കറിന്‌ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

ചിത്രത്തിൽ മൂന്നു കഥാപാത്രങ്ങളായി എത്തിയ ടോവിനോ തോമസ് ഒരു നടൻ എന്ന നിലയിലും താരമെന്ന നിലയിലും തന്റെ ഏറ്റവും മികച്ച പ്രകടനമാണ് നൽകിയത്. നൂറു കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം നിർമ്മിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, യു ജി എം എന്റർടൈൻമെന്റ് എന്ന ബാനറിൽ സക്കറിയ തോമസ് എന്നിവർ ചേർന്നാണ്. സുജിത് നമ്പ്യാർ രചിച്ച ഈ ചിത്രത്തിൽ കൃതി ഷെട്ടി, ഹാരിഷ് ഉത്തമൻ, ബേസിൽ ജോസഫ്, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, അജു വർഗീസ്, ജഗദീഷ് എന്നിവരും വേഷമിട്ടിട്ടുണ്ട്. പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

Hot this week

ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഫ്ഗാൻ മാധ്യമങ്ങൾ; സന്ദർശിക്കാനെത്തിയ സഹോദരിമാരെ പൊലീസ് ആക്രമിച്ചെന്ന് റിപ്പോർട്ട്

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ മാധ്യമങ്ങൾ....

പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; പൊലീസ് മേധാവിയ്ക്ക് അപേക്ഷ നൽകി

പുതുച്ചേരിയിൽ റോഡ് ഷോയ്ക്ക് അനുമതി തേടി തമിഴക വെട്രികഴകം അധ്യക്ഷൻ വിജയ്....

ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി എൻഐഎ അറസ്റ്റിൽ

ഡൽഹി ചാവേർ ആക്രമണത്തിൽ ഒരാളെക്കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു....

കിഫ്‌ബി വഴി കേരളത്തിൽ 90,562 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നു, ഓരോ ദിവസവും നടന്നത് 26 കോടിയുടെ വികസനം: മുഖ്യമന്ത്രി

കേരളത്തിൽ വികസന പ്രവർത്തനങ്ങൾ അന്യമാണെന്ന കാലം വിസ്മൃതിയിലായി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി...

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക...

Topics

ശാസ്ത്ര ഗവേഷണം വേഗത്തിലാക്കാൻ AI: ട്രംപിന്റെ ‘ജെനസിസ് മിഷൻ’ പ്രഖ്യാപിച്ചു

രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിർമ്മിത ബുദ്ധി (AI) ഉപയോഗിക്കാൻ...

യുക്രെയ്ന്‍-റഷ്യ സമാധാന കരാര്‍: അബുദാബിയിലെ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി യുഎസ് സൈനിക സെക്രട്ടറി

അബുദാബിയിലെ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ യുഎസ് സൈനിക സെക്രട്ടറി ഡാന്‍...

‘വിലായത്ത് ബുദ്ധ’യിൽ ഭാസ്കരൻ മാഷായി ഞെട്ടിച്ച് ഷമ്മി തിലകൻ

അസാധാരണ അഭിനയ മുഹൂർത്തങ്ങൾ! നാട്ടുകാർക്ക് നാലക്ഷരം പറഞ്ഞുകൊടുത്ത അധ്യാപകൻ, തന്റേടമുള്ള പഞ്ചായത്ത്...
spot_img

Related Articles

Popular Categories

spot_img