അമേരിക്കന്‍ മലയാളി കത്തോലിക്ക വൈദിക മഹാസംഗമം;”കോയ്‌നോനിയ 2025″

അമേരിക്കന്‍ ആത്മീയ-മത-സാംസ്‌കാരിക ഭൂപടത്തില്‍ മലയാളികളുടെ ആത്മീയ യാത്രയ്ക്ക് മറ്റൊരു മഹത്തായ അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ഞൂറോളം മലയാളി കത്തോലിക്ക വൈദികര്‍ ആത്മീയ, ദേവാലയ ശുശ്രൂഷകളിലും, വിവിധ സേവന, വിദ്യാഭ്യാസ ജീവകാരുണ്യ തൊഴില്‍ മേഖലകളിലുമായി അമേരിക്കന്‍ ജനതകള്‍ക്കായി അമേരിക്കന്‍ രൂപതകളിലും, സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഒരുവര്‍ഷം നീളുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന  ഏറ്റം ശ്രദ്ധേയമായ  ഒരു ഒത്തുചേരലാണ് ”കേയ്‌നോനിയ” എന്നു പേരു നല്‍കിയിരിക്കുന്ന ഈ മഹാ വൈദിക സമ്മേളനം.

പങ്കാളിത്വം, സഹവര്‍ത്തിത്വം, ആത്മീയ ഐക്യം എന്ന അര്‍ത്ഥം വരുന്ന ഈ ഗ്രീക്ക് വാക്ക്  ഇന്ന് ക്രൈസ്തവ സഭയുടെ ആത്മീയ സുവിശേഷവല്‍ക്കരണ പങ്കാളിത്വവും സഹവര്‍ത്വത്തെയും ഐക്യത്തെയും പ്രതിഫലിപ്പിക്കുന്നതു കൊണ്ടാണ് അമേരിക്കന്‍ മണ്ണില്‍ സേവനം ചെയ്യുന്ന മലയാളി കത്തോലിക്കാ വൈദികരുടെ ഈ സംഗമത്തിന് ‘കോയ്‌നോനിയ’ എന്ന് നാമകരണം നല്‍കിയിരിക്കുന്നത്.

കേരളത്തിന്റെ ആഴമേറിയ ആത്മീയ വിശ്വാസ പാരമ്പര്യവും, ഇന്ത്യന്‍ കത്തോലിക്ക സഭാ അനുഷ്ഠാനങ്ങളും ചേരുന്ന സീറോ മലബാര്‍ – സീറോ മലങ്കര – ലാറ്റിന്‍ റീത്തുകളും, കാനാനായ സഭയും വിവിധങ്ങളായ സന്യാസ സഭകളും, കോണ്‍ഗ്രിഗേഷനുകളില്‍ നിന്നുമുള്ള വൈദികരുമാണ് ഈ മഹാസമ്മേളനത്തിന് ഒത്തുചേരുന്നത്.

ഈ വൈദിക സമ്മേളനം ഒരു സാധാരണ വൈദിക ഒത്തുചേരലല്ല. അവരുടെ ജീവിത സമര്‍പ്പണത്തിന്റെ സംഭാവനകളെ ഒരു വേദിയില്‍ പ്രതിഫലിപ്പിക്കുന്ന ചരിത്രസ്മാരകമാക്കുകയാണ് ഇതുവഴി.

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ ഇന്ന് അമ്പത്തിനാല് പള്ളികളും, മുപ്പത്തിയഞ്ച് മിഷനുകളും, എഴുപതോളം സമര്‍പ്പിത വൈദികരും  ഒരു ലക്ഷത്തിലേറെ വരുന്ന വിശ്വാസ സമൂഹമായി അമേരിക്കയില്‍ ക്രൈസ്തവ സാക്ഷ്യത്തിനായി വളരുക
യാണ്.

ചിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്കുവേണ്ടി 2025 നവംബര്‍ 18, 19 തീയതികളിലായി ഈ വൈദിക സമ്മേളനം അണിയിച്ചൊരുക്കുന്നത് കേരളം പോലെ മനോഹരമായ അമേരിക്കയിലെ കേരളം എന്നു വിശേഷിപ്പിക്കുന്ന മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫോറോന ദേവാലയത്തിന്റെ നേതൃത്വത്തിലാണ്.
ഏതാനും മാസങ്ങളായി ഈ മഹാസമ്മേളനത്തിന്റെ ഒരുക്കത്തിനായി ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് രക്ഷാധികാരിയും വികാരി ജനറാള്‍ ഫാ. ജോണ്‍ മേലേപ്പുറം സഹരക്ഷാധികാരിയും, ഫോറോനാ വികാരി ഫാ. ജോര്‍ജ്ജ് ഇളമ്പാശ്ശേരി ചെയര്‍മാനും, ജോഷി ജോസഫ് ജനറല്‍ കണ്‍വീനറുമായി ഇരുപതോളം വിവിധ കമ്മിറ്റി ചെയര്‍മാന്മാരും കൈക്കാരന്മാരും, പള്ളികമ്മിറ്റി അംഗങ്ങളും ഈ ആത്മീയ നേതാക്കന്മാരുടെ ഒത്തുചേരലിനായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. ഇതിന്റെ വിജയത്തിനായി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഇടവകസമൂഹം ഒന്നിച്ച് പരിശ്രമിക്കുന്നു. ആത്മീയതയും, സാംസ്‌കാരിക വൈവിധ്യവും, ഒന്നിക്കുന്ന അമേരിക്കന്‍ ഐക്യത്തിന്റെ ശക്തമായ പ്രതീതി പ്രതിഫലിപ്പിക്കുന്നതിനായി തിളക്കമാര്‍ന്ന അതിഥികളും പങ്കുചേരുന്നു.

അമേരിക്കന്‍ ബിഷപ്പ് കോണ്‍ഫ്രന്‍സ് അംഗമായ ബിഷപ്പ് വില്യം എ. വാക്ക് ബിഷപ്പ് ഓഫ് പെന്‍സിക്കോള, മയാമി ആര്‍ച്ച് ബിഷപ്പ് തോമസ് വെന്‍സ്‌കി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ കോറല്‍ സ്പ്രിങ്ങ് മേയര്‍ സ്‌കോട്ട് ജെ. ബ്രൂക്ക് ചിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, ബിഷപ്പ് എമിരറ്റസ് മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത്. ഫ്‌ളോറിഡാ സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ നേതാക്കന്മാര്‍ പങ്കെടുക്കുന്നു.

നവംബര്‍ പതിനെട്ടാം തീയതി ചൊവ്വാഴ്ച വൈകുന്നേരം നാല്മുപ്പതിന് കോറല്‍ സ്പ്രിങ്ങ്‌സിലെ സെന്റ് എലിസബത്ത് ആന്‍ സെന്റണ്‍ കാത്തലിക് പള്ളിയിലാണ് പരിപാടികള്‍ നടക്കുന്നത്. (Address: St. Elizabeth Ann Senton Catholic Church 1401 Coral Ridge Drive, Coral Springs Florida-33071).

വൈകിട്ട് 4.30ന് പള്ളി അങ്കണത്തില്‍ എത്തിച്ചേരുന്ന വിശിഷ്ടാതിഥികളെ താളമേള വാദ്യാഘോഷങ്ങളോടും, താലപ്പൊലിയും, മുത്തുക്കുടകളുടെ അകമ്പടിയോടും സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കും.

വൈകിട്ട് അഞ്ചു മണിക്ക് അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഇരുന്നൂറോളം വൈദികരും ചേര്‍ന്ന് അര്‍പ്പിക്കുന്ന വിശുദ്ധബലിയില്‍ വലിയൊരു ജനസഞ്ജയം പങ്കെടുക്കും.

തുടര്‍ന്ന് അതിഥികളും, വൈദികരും ജനസമൂഹവും ഒന്നിച്ച് ചേരുന്ന അത്താഴ വിരുന്നും.ഏഴുമണിക്ക് പൊതുസമ്മേളനവും വൈവിദ്ധ്യമാര്‍ന്ന സാംസ്‌കാരിക കലാസന്ധ്യയും.നൂറ്റി ഇരുപതിലധികം കലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കുന്ന ”പാവനം” എന്ന പേരു ന്‍കി അണിയി ച്ചൊരുക്കുന്ന കലാവിരുന്ന് വേദിയില്‍ അവതരിപ്പിക്കപ്പെടും.

”കോയ്‌നോനിയ 2025” ഒരു വൈദിക സമ്മേളനം മാത്രമല്ല, ഒരു ആത്മീയ പുനര്‍ജ്ജനത്തിന്റെ വിളംബരവും; ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ജൂബിലി വര്‍ഷത്തിലെ പുതിയ ദിശാബോധത്തിന് വലിയൊരു പ്രകാശകിരണവുമായി മാറി തീരും.

Hot this week

മോഹൻലാലും സംഘവും  ഹൂസ്റ്റണിൽ എത്തി ചേർന്നു 

മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനർനിർവചിച്ച  മഹാനടനാണ്മോഹൻലാൽ. നാല് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ കലാജീവിതം ഒരുവ്യക്തിയുടെ വിജയകഥയിലൊതുങ്ങുന്നതല്ല; മറിച്ച്, മലയാള സിനിമയുടെ വളർച്ചയുംരൂപാന്തരവും രേഖപ്പെടുത്തുന്ന ഒരു സാംസ്കാരിക പ്രമാണമാണ്. 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനിച്ച മോഹൻലാൽ,1980കളിൽസിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ, മലയാള സിനിമയിലെ അഭിനയരീതികൾ ഏറെനാടകീയവും ശബ്ദകേന്ദ്രിതവുമായിരുന്നു. ഈ സാഹചര്യത്തിൽ, അദ്ദേഹം അവതരിപ്പിച്ചകഥാപാത്രങ്ങൾ ഒരു പുതിയ ദിശ തന്നെ തുറന്നു. കണ്ണുകളുടെ സൂക്ഷ്മഭാഷ, നിശ്ശബ്ദതയുടെ മൂർത്ത ഭാവങ്ങൾ, സ്വാഭാവികമായ വികാരാവിഷ്‌കാരം — ഇവയിലൂടെഅദ്ദേഹം രൂപപ്പെടുത്തിയ അഭിനയശൈലി, ഒരു ശൈലീമാറ്റം മാത്രമല്ല, കലാപരമായൊരുവിപ്ലവം തന്നെയായിരുന്നു. മോഹൻലാലിന്റെ കരിയറിന്റെ മുഖ്യവിശേഷത അദ്ദേഹത്തിന്റെ അഭിനയ വൈവിധ്യമാണ്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ശക്തനായ ഗുണ്ടാനേതാവിൽ നിന്ന് വാനപ്രസ്ഥംഎന്ന ചിത്രത്തിലെ ആത്മസംഘർഷമുള്ള കലാകാരനായി, കിരീടം എന്ന ചിത്രത്തിലെജീവിതഭാരത്തിൽ തകർന്ന മനുഷ്യനായി, യവനികയിലെ അന്വേഷണ ഉദ്യോഗസ്ഥനായി — ഓരോ കഥാപാത്രവും വ്യത്യസ്തമായ മനുഷ്യാനുഭവങ്ങളുടെ അവതാരങ്ങളാണ്. ഈവൈവിധ്യവും വിശ്വാസ്യതയും ചേർന്നാണ് അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവുംസ്വാധീനമുള്ള അഭിനേതാക്കളിൽ ഒരാളാക്കി ഉയർത്തിയത്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വിവിധ ഔദ്യോഗിക അംഗീകാരങ്ങളാൽതെളിയിക്കപ്പെട്ടവയാണ്. ഭരതം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ളദേശീയ അവാർഡുകൾ നേടിയതോടൊപ്പം, കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുംഫിലിംഫെയർ അംഗീകാരങ്ങളും, രാജ്യത്തിന്റെ ഉയർന്ന സിവിലിയൻ ബഹുമതികളായപത്മശ്രീയും പത്മഭൂഷണും അദ്ദേഹത്തിന്റെ കലാപരമായ മികവിന്റെ സാക്ഷ്യങ്ങളാണ്. എന്നിരുന്നാലും, ഈ കണക്കുകൾ പോലും അദ്ദേഹത്തിന്റെ സംഭാവനയുടെ സമ്പൂർണ്ണതപ്രകടിപ്പിക്കുന്നില്ല. അദ്ദേഹം സൃഷ്ടിച്ച അഭിനയഭാഷ ഇന്നും തലമുറകളെസ്വാധീനിച്ചുകൊണ്ടിരിക്കുന്നു. സിനിമാ ലോകത്തിന് പുറത്തും മോഹൻലാലിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ടെറിറ്റോറിയൽആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത് അദ്ദേഹത്തിന്റെവ്യക്തിത്വത്തിന്റെ മറ്റൊരു വശം തുറന്നുകാട്ടുന്നു. വിശ്വശാന്തി ഫൗണ്ടേഷൻ മുഖേനനടത്തുന്ന സാമൂഹിക ഇടപെടലുകൾ, ഒരു കലാകാരനെന്നതിലുപരി, സമൂഹത്തോടുള്ളഅദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നു. ഇത്തരമൊരു സമ്പന്നമായ കലാജീവിതത്തിനിടയിൽ, 19 വർഷങ്ങളുടെ ഇടവേളക്ക്  ശേഷംമോഹൻലാലും സംഘവും വീണ്ടും അമേരിക്കയിൽ എത്തുന്നത് ഒരു സാധാരണകലാപരിപാടിയായി വിലയിരുത്താനാവില്ല. 2026 ഏപ്രിൽ 17-ന് വെള്ളിയാഴ്ച വകിട്ട് 6.30 -ന് HOUSTON, Smart Financial Centre, Sugar Land,T ൽ അരങ്ങേറുന്ന “കിലുക്കം 25” എന്ന മെഗാഷോ, ഒരു സ്റ്റേജ് മാത്രമല്ല; പ്രവാസി മലയാളികളുടെ സാംസ്കാരിക തനിമ പകരുന്നഓർമ്മകളുടെ പുനരാവിഷ്കാരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളമലയാളികൾക്ക്, സ്വന്തം ഭാഷയുമായും സംസ്കാരവുമായി ഓർമ്മ പുതുക്കുവാനുളളഅപൂർവ അവസരമായി ഇത് മാറുന്നു. മോഹൻലാലിന്റെയും സംഘത്തിന്റെയും ഈ സന്ദർശനം അദ്ദേഹത്തിന്റെ വ്യക്തിഗതയാത്രയുടെ തുടർച്ചയല്ല; മറിച്ച് അത് ഒരു കാലഘട്ടത്തിന്റെ ആഘോഷമാണ്. ഹൂസ്റ്റണിലെആ രാത്രി, അമേരിക്കൻ മലയാള സാംസ്കാരിക ചരിത്രത്തിൽ ശ്രദ്ധേയമായൊരുഅധ്യായമായി രേഖപ്പെടുത്തപ്പെടാൻ പോവുകയാണ്. അവസാനമായി, ഈ സംഭവത്തെ ഒരു കലാപരിപാടിയായി മാത്രം കാണുന്നത് അതിന്റെപ്രസക്തിയെ കുറയ്ക്കുന്നതായിരിക്കും. ഇത് ഒരു കലാകാരനും അദ്ദേഹത്തിന്റെപ്രേക്ഷകരും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ ആഘോഷമാണ് — കാലത്തെയുംദൂരത്തെയും അതിജീവിക്കുന്ന ഒരു ബന്ധം പുതുക്കുവാനായി  അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികൾ ഹൂസ്റ്റണിലേക്ക്ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്....

ഐ. പി. സി. മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ...

അറ്റ്‌ലാന്റയിൽ ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ 2026’ സംഗീത മത്സരം സംഘടിപ്പിക്കുന്നു

അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്തീയ യുട്യൂബ് ചാനലായ 'സ്വർഗീയനാദം', സംഗീതത്തിൽ അഭിരുചിയുള്ള...

മനു അച്ചനും സുഗുഅച്ചനും ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവക യാത്രയയപ്പ് നൽകി

സെന്റ് പോൾസ് മാർത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂർത്തിയാക്കി മടങ്ങുന്ന ബഹുമാനപ്പെട്ട...

മുതിർന്ന പൗരന്മാരുടെ വെല്ലുവിളികൾ ചർച്ച ചെയ്ത് ഡാളസിലെ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും...

Topics

ഇന്ധന പ്രതിസന്ധിയും കുതിച്ചുയരുന്ന ഇലക്ട്രിക് വാഹന വിപണിയും: ആഗോള സമ്പദ്‌വ്യവസ്ഥയിലെ പുതിയ മാറ്റങ്ങൾ

ലോകമെമ്പാടും ഇപ്പോൾ നേരിടുന്ന കടുത്ത ഇന്ധന പ്രതിസന്ധിയും അതിവേഗം വളരുന്ന ഇലക്ട്രിക്...

ജാമിഅ മർകസ് അധ്യയന വർഷത്തിന് തുടക്കം

ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിൽ അറിവ് പോലെ പ്രാധ്യാനമർഹിക്കുന്ന മൂല്യങ്ങളാണ് അച്ചടക്കവും അനുധാവനവുമെന്ന്...

ജോയ്ആലുക്കാസിൽ അക്ഷയ തൃതീയ ക്യാഷ്ബാക്ക് ഫെസ്റ്റ്

അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ക്യാഷ്ബാക്ക്...
spot_img

Related Articles

Popular Categories

spot_img