സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്കായി ‘എസ്ഐബി ഹെര്‍’ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്ക് വേണ്ടി മാത്രമായി രൂപകല്‍പ്പന ചെയ്ത ‘എസ്ഐബി ഹെര്‍’ എന്ന പേരില്‍ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു.   സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും അവര്‍ക്ക് മികച്ച നേട്ടം നല്‍കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ അക്കൗണ്ട്, സാമ്പത്തികപരമായ നേട്ടങ്ങള്‍ക്കൊപ്പം വ്യക്തിഗത ക്ഷേമവും സൗകര്യവും സംയോജിപ്പിച്ചുകൊണ്ട് ആകര്‍ഷകമായ ബാങ്കിംഗ്, ലൈഫ്സ്‌റ്റൈല്‍ തുടങ്ങിയ ആനുകൂല്യങ്ങളും നൽകുന്നു.

സ്ത്രീകളുടെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങളും ആഗ്രഹങ്ങളും  മനസ്സിലാക്കുന്ന സേവനങ്ങളിലൂടെ അവരെ ശാക്തീകരിക്കുന്നതിലുള്ള ഞങ്ങളുടെ വിശ്വാസത്തെയാണ് ‘എസ്ഐബി ഹെര്‍ അക്കൗണ്ട്’ പ്രതിഫലിപ്പിക്കുന്നത്. ഈ സംരംഭത്തിലൂടെ, സാമ്പത്തിക സ്വാതന്ത്ര്യവും ലൈഫ്സ്‌റ്റൈല്‍ ആനുകൂല്യങ്ങളും സംയോജിപ്പിച്ച്, സ്ത്രീകള്‍ക്ക് പ്രീമിയം ബാങ്കിംഗ് സൗകര്യങ്ങളും സമഗ്രമായ സാമ്പത്തിക സംരക്ഷണവും ആസ്തികള്‍ സൃഷ്ടിക്കുന്നതിനുള്ള കേന്ദ്രീകൃത പിന്തുണയും ഉറപ്പാക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജരും ഹെഡ് – ബ്രാഞ്ച് ബാങ്കിംഗുമായ ബിജി എസ് എസ് പറഞ്ഞു.

പ്രീമിയം ഡെബിറ്റ് കാര്‍ഡ്, ലോക്കര്‍ വാടകയ്ക്ക് ഇളവുകള്‍, റീട്ടെയില്‍ ലോണ്‍ ഇളവുകള്‍, കുടുംബാംഗങ്ങള്‍ക്കായുള്ള ആഡ്-ഓണ്‍ അക്കൗണ്ടുകള്‍, സമഗ്രമായ ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയ നിരവധി പ്രത്യേക ആനുകൂല്യങ്ങളാണ് ഈ അക്കൗണ്ടിലൂടെ ലഭ്യമാകുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സ്ത്രീകള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രതിബദ്ധതയ്ക്കുള്ള ഉദാഹരണം കൂടിയാണിത്.

18 നും 54 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ‘എസ്ഐബി ഹെര്‍ അക്കൗണ്ട്’ ലഭ്യമാകുക. ഉപഭോക്താക്കള്‍ 50,000 രൂപ പ്രതിമാസ ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. എങ്കിലും, 1 ലക്ഷം രൂപ സ്ഥിര നിക്ഷേപം നിലനിര്‍ത്തുകയോ അല്ലെങ്കില്‍ മുന്‍ മാസം 50,000 രൂപയുടെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തുകയോ ചെയ്താല്‍ ഈ ബാലന്‍സ് വ്യവസ്ഥയില്‍ പൂർണമായ ഇളവ് ലഭിക്കും.ഈ പുതിയ സേവനത്തിലൂടെ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു ലക്ഷം രൂപയ്ക്ക്  മുകളിലുള്ള തുകയ്ക്ക് ഓട്ടോ സ്വീപ്പ് സൗകര്യം വഴി ഉയര്‍ന്ന പലിശ നേടാനാകും. കൂടാതെ, പ്രീമിയം ‘ഹെര്‍’ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരിധിയില്ലാത്ത എടിഎം പിന്‍വലിക്കലുകളും കോംപ്ലിമെന്ററി ലോഞ്ച് പ്രവേശനവും ആസ്വദിക്കാം.

അക്കൗണ്ട് ഉടമകള്‍ക്ക് തികച്ചും സൗജന്യമായി 1 കോടി രൂപയുടെ എയര്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സും 1 ലക്ഷം രൂപ വ്യക്തിഗത അപകട പരിരക്ഷയായും ലഭിക്കും. 25 ലക്ഷം വരെയുള്ള കാൻസർ കെയർ ഇൻഷുറൻസ്  കവറിന്റെ  പ്രീമിയത്തിൽ പ്രത്യേക കിഴിവ് ലഭ്യമാണ്. ലോക്കര്‍ വാടകയ്ക്ക് 50% ഇളവ്, ഷോപ്പിംഗ്, ലൈഫ്സ്‌റ്റൈല്‍, ആരോഗ്യം, ക്ഷേമം എന്നിവയില്‍ എക്സ്‌ക്ലൂസീവ് ഓഫറുകള്‍, സാമ്പത്തിക നേട്ടങ്ങള്‍ ആഘോഷിക്കുന്ന മൈല്‍സ്റ്റോണ്‍ റിവാര്‍ഡുകള്‍ എന്നിവയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്ക് 50% പ്രോസസ്സിംഗ് ഫീസ് ഇളവുകള്‍ നല്‍കുന്നു.

2 കോടി രൂപയും അതിനു മുകളിലുള്ള ലൈഫ് കവറിനായുള്ള ടേം ഇന്‍ഷുറന്‍സില്‍ പ്രത്യേക പ്രീമിയം കിഴിവുകളും എസ്ഐബി ഹെര്‍ അക്കൗണ്ടിലൂടെ ലഭ്യമാകും. നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ്, ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍, ചെക്ക് ബുക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള ബാങ്കിംഗ് ഇടപാടുകള്‍ക്ക് ചാര്‍ജുകളില്ലാത്ത സൗജന്യ ബാങ്കിംഗ് ഇടപാടുകളും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം. എസ്ഐബി ഹെർ അക്കൗണ്ടിലൂടെ ഹെർ ഹെവൻ (ഭവന വായ്പ), വാഹന വായ്പ, ഹെർ പവർ ബിസിനസ് വായ്പ എന്നിവയും ലഭ്യമാകുന്നു. ഇത് പ്രോസസ്സിംഗ് ഫീസിലും പലിശ നിരക്കുകളിലും ആകര്‍ഷകമായ ഇളവുകളും നല്‍കും. ഡെബിറ്റ് കാര്‍ഡ് വഴിയുള്ള എക്സ്‌ക്ലൂസീവ് ഹെര്‍ മൈല്‍സ്റ്റോണ്‍ റിവാര്‍ഡുകളും ഉപഭോക്താക്കള്‍ക്ക് നേടാനാകും.

Hot this week

അഞ്ചാം ലോക കേരളസഭ യിലേക്ക് അമേരിക്കയിൽനിന്നും മില്ലി ഫിലിപ്പ്  തെരഞ്ഞെടുക്കപ്പെട്ടു

പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക...

ട്രംപിന്റെ താരിഫ് ഭീഷണി: വിപണിയിൽ ആശങ്ക, ഓഹരി സൂചികകൾ കൂപ്പുകുത്തി

 യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര നികുതികൾ (Tariffs) ചുമത്തുമെന്ന അമേരിക്കൻ...

“ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അമേരിക്ക എന്തിന് പണം നൽകണം?” – പീറ്റർ നവാരോ

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത നിലപാടുമായി യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ...

ടെക്സസിൽ ശൈത്യതരംഗം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

ടെക്സസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന്...

ഷിക്കാഗോയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ അതിശൈത്യം; ജാഗ്രതാ നിർദ്ദേശം

ഷിക്കാഗോ ഉൾപ്പെടെയുള്ള മേഖലകളിൽ ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ ശക്തമായ...

Topics

കേരളത്തിലെ വി ഉപഭോക്താക്കള്‍ക്ക്  299  രൂപ  മുതല്‍ ആരംഭിക്കുന്ന ഏറ്റവും മികച്ച 5ജി പ്ലാനുകള്‍ തിരഞ്ഞെടുക്കാം

സംസ്ഥാനത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വി  കേരളത്തിലെ എല്ലാ ജില്ലകളിലേക്കും തങ്ങളുടെ 5ജി സേവനങ്ങള്‍...

ഡിഫറന്റ് ആര്‍ട് സെന്ററില്‍ പുതിയ ബാച്ചിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു

കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡിഫറന്റ്...
spot_img

Related Articles

Popular Categories

spot_img