ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കാൻ തീരുമാനം. പമ്പയിലെത്തുന്ന സന്ദർശകർക്കുള്ള പ്രതിദിന സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു. ഇടത്താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പ്രാഥമിക നിയന്ത്രണം ഏർപ്പെടുത്തുക. നിലയ്ക്കലിലും പരിശോധിച്ച ശേഷം മാത്രമേ വാഹനങ്ങൾ കടത്തി വിടൂ. കെഎസ്ആർടിസി ബസുകളിൽ പമ്പയ്ക്ക് കയറുന്ന ഭക്താക്കൾക്ക് വെർച്വൽ ക്യൂ എടുത്തിട്ടുണ്ടോ എന്ന് കണ്ടക്ടർ പരിശോധിക്കും. ഇതുസംബന്ധിച്ച നിർദേശം പോലീസ് കെഎസ്ആർടിസി സിഎംഡിക്ക് നൽകി.



