ശബരിമലയിൽ ഭക്തജനപ്രവാഹം; ഇന്ന് മുതൽ പ്രതിദിനം പ്രവേശനം 75,000 പേർക്ക്, സ്പോട്ട് ബുക്കിങ് 5000 ആക്കി ചുരുക്കി

ശബരിമലയിലേക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത വിധമാണ് ഭക്തജനങ്ങൾ ഒഴുകിയെത്തുന്നത്. തിരക്ക് നിയന്ത്രിക്കാനുള്ള പ്രയോഗികമായ നടപടികളിലേക്ക് കടക്കുകയാണ് സർക്കാരും ദേവസ്വം ബോർഡും. ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് 5000 ആക്കി ചുരുക്കിയതോടെ ഇന്നലെ രാത്രി നിലയ്ക്കലിൽ എത്തിയ മുഴുവൻ സ്വാമിമാരും പമ്പയിലേക്ക് നീങ്ങി. ഇതോടെയാണ് തിരക്ക് വർധിച്ചത്.

നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി ഇന്നു മുതൽ 75000 പേർക്ക് മാത്രമാണ് പ്രതിദിനം പ്രവേശനം. നിലയ്ക്കലിൽ മാത്രമാകും സ്പോട് ബുക്കിങ്. അടുത്ത മാസം 13 വരെയുള്ള ഓൺലൈൻ ബുക്കിങ് പൂർണമായി. അതിനിടെ 40 എൻഡിആർഎഫ് സേനാംഗങ്ങൾ കൂടി സന്നിധാനത്തെത്തി. ഇന്നലെ സ്പോട്ട് ബുക്കിങ്ങിന് എത്തിയത് 14000ത്തിൽ അധികം പേരാണ്. സ്പോട്ട് 5000 ആക്കുന്നതോടെ തീർഥാടകർ കാത്തു നിൽക്കേണ്ടി വരും. മറ്റു ദിവസങ്ങളിൽ ബുക്ക് ചെയ്തു നേരത്തെ എത്തിയവർ 28,000 പേരാണ്. മറ്റു ദിവസങ്ങളിൽ ബുക്ക് ചെയ്തവർ കാത്തുനിൽക്കേണ്ടി വരും.

ഇന്ന് സന്നിധാനത്ത് പതിവ് തിരക്ക് മാത്രമാണ് അനുഭവപ്പെട്ടത്. ശബരിമലയിലെ അനിയന്ത്രിതമായ ഭക്തജനത്തിരക്കിൽ ഹൈക്കോടതിയുടെ വിമർശനം ഉൾക്കൊള്ളുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ പ്രതികരിച്ചിരുന്നു. വരും ദിവസങ്ങളിൽ ശബരിമലയിൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കും. പാതിവഴിയിൽ ഭക്തർ മടങ്ങിപ്പോയ സംഭവത്തിൽ പശ്ചാത്താപം ഉണ്ട്. നിലയ്ക്കലും പമ്പയിലും നിയന്ത്രണങ്ങൾ അല്ല, ക്രമീകരണങ്ങൾ വരുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഒരു ലക്ഷത്തിലധികം ആൾക്കാർ അവിടെ എത്തരുത്, അത്രയും ആൾക്കാരെ മാത്രമേ ആ സ്ഥലത്തു ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂവെന്ന് ജയകുമാർ അറിയിച്ചു.

കാനനപാതയിലൂടെ വരുന്നവർ നേരിട്ട് ക്യൂവിൽ ചേരുന്നു. അപ്പോൾ ആൾക്കാരുടെ എണ്ണം വർദ്ധിക്കുന്നു. ആദ്യദിവസം തന്നെ ഇത്രയും ആൾക്കാരെ പ്രതീക്ഷിച്ചില്ല. അയ്യപ്പൻ തന്നെ കാണിച്ച് തന്നതാണ്, നിയന്ത്രിച്ചില്ലെങ്കിൽ അനിഷ്ടങ്ങൾ സംഭവിക്കും. പമ്പയിലെ ക്രമീകരണം ശക്തിപ്പെടുത്തും. കാനനപാതയിലൂടെ വരുന്നവരെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടില്ലെന്നും ജയകുമാർ പറഞ്ഞു.

Hot this week

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ...

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ...

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട...

നിലച്ചു ആ നാദം ; ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

Topics

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...
spot_img

Related Articles

Popular Categories

spot_img