ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

 പ്രമുഖ നടനും മുൻ എംപിയുമായ ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ജുഹുവിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. അടുത്തിടെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നടൻ വീട്ടിലേക്ക് തിരിച്ചെത്തിയത്. കുടുംബത്തിന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല. എന്നാൽ, ബോളിവുഡ് സംവിധായകൻ കരണ്‍ ജോഹർ ഉള്‍പ്പെടെയുള്ള കുടുംബത്തോട് അടുത്തുനിൽക്കുന്നവർ താരത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.

ആറ് പതിറ്റാണ്ട് കാലം പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമാലോകത്തെ അതികായനായിരുന്ന ധർമേന്ദ്ര ബോളിവുഡിലെ ‘ഹീ മാൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1960ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. അറുപതുകളിൽ ഇറങ്ങിയ ‘അന്‍പഥ്’, ‘ബന്ദിനി’, ‘അനുപമ’, ‘ആയാ സാവന്‍ ഝൂം കെ’ തുടങ്ങിയ ചിത്രങ്ങള്‍ ഈ പുതുമുഖ നടന്റെ വരവറിയിച്ചു. 1975 ൽ റിലീസായ ‘ഷോലെ’യിലെ ‘വീരു’ എന്ന കഥാപാത്രം നടന്റെ കരിയറിൽ വഴിത്തിരിവായി. ‘ഷോലെ’യ്ക്ക് പിന്നാലെ ‘ധരം വീര്‍’, ‘ചുപ്കെ ചുപ്കെ’, ‘മേരാ ഗാവ് മേരാ ദേശ്’, ‘ഡ്രീം ഗേള്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ധർമേന്ദ്ര പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടി.

1997ൽ, ബോളിവുഡിന് നൽകിയ സംഭാവനകൾക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ഫിലിംഫെയർ നടനെ ആദരിച്ചു. രാജസ്ഥാനിലെ ബിക്കാനീർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനഞ്ചാം ലോക്സഭയിലെ ഭാരതീയ ജനതാ പാർട്ടി എംപിയായിരുന്നു.

ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ചത് ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച ‘തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ’ എന്ന ചിത്രത്തിലാണ്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാവുന്ന ‘ഇക്കീസ്’ എന്ന ചിത്രവും റിലീസിന് ഒരുങ്ങിയിരുന്നു. ചിത്രം ഡിസംബറിൽ റിലീസിനെത്തും. ഇന്നാണ് സിനിമയിലെ ധർമേന്ദ്രയുടെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത്.

1935 ഡിസംബർ എട്ടിന് സ്വാതന്ത്ര്യപൂർവ ഇന്ത്യയിലെ പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിലാണ് ജനനം. കേവൽ കൃഷനും സത്വന്ത് കൗറുമാണ് മാതാപിതാക്കൾ. 19ാം വയസിലാണ് ആദ്യ വിവാഹം. പ്രകാശ് കൗർ ആണ് ആദ്യ പങ്കാളി. സിനിമാ മേഖലയിലേക്ക് എത്തിയ ശേഷം നടി ഹേമാ മാലിനിയെ വിവാഹം ചെയ്തു. സണ്ണി, ബോബി, അജിത, വിജേത, ഇഷ, അഹാന എന്നിവരാണ് മക്കൾ.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img