വോട്ടിന് വേണ്ടി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിച്ചു”;ജെഎംഎം സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയാധ്യക്ഷൻ

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എൻ‍ഡിഎയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങൾക്കിടെ ജെഎംഎം സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയാധ്യക്ഷൻ. സോറൻ, വോട്ടിന് വേണ്ടി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിച്ചുവെന്ന് ജെപി നദ്ദ പറഞ്ഞു. സന്താൾ പർഗാനാസിലെ ഗോത്രജനസംഖ്യ ഇടിഞ്ഞത് നുഴഞ്ഞുകയറ്റം മൂലമെന്നും ഇതിന് കാരണം ജെഎംഎം ആണെന്നും നദ്ദ വിമർശിച്ചു. ബിജെപി നേതാക്കളെ കണ്ടെന്ന അഭ്യൂഹം തള്ളിക്കളയണമെന്ന് ജെഎംഎം നേതാക്കളും പ്രതികരിച്ചു.

ഇൻഡ്യാ സഖ്യത്തിൽ ഉറച്ചുനിൽക്കും ജെഎംഎം എന്ന കോൺ​ഗ്രസ് പ്രതികരണത്തിന് പിന്നാലെയാണ് വഴങ്ങാൻ തയ്യാറല്ലെന്ന് ജെഎംഎം സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കിയത്. എൻഡിഎയുമായുള്ള നീക്കുപോക്ക് ചർച്ച സംബന്ധിച്ച വാർത്ത നേതാക്കൾ തള്ളിക്കളയുകയും ചെയ്തു. ഇത് ശരിവെക്കുന്ന തരത്തിലുള്ള വിമർശനം ബിജെപി കേന്ദ്രനേതൃത്വത്തിൽ നിന്ന് വരികയും ചെയ്തു.

ഹേമന്ത് സോറൻ സർക്കാരിനെ രൂക്ഷമായാണ് ബിജെപി ദേശീയാധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ ജാർഖണ്ഡിൽ വിമർശിച്ചത്. സംസ്ഥാനത്ത് ജെഎംഎമ്മിന്റെ ആശീർവാദത്തോടെയാണ് നുഴഞ്ഞുകയറ്റം നടക്കുന്നതെന്ന് നഡ്ഡ പറഞ്ഞു. സന്താൾ പർ​ഗാനാസിൽ 1951 ലുണ്ടായിരുന്ന ട്രൈബൽ ജനസംഖ്യ 45 ശതമാനമായിരുന്നു. ഇന്നത് 28 ശതമാനമായി ചുരുങ്ങിയത് നുഴഞ്ഞുകയറ്റം മൂലമാണ്.

ജെഎംഎം വോട്ട് ബാങ്കിന് വേണ്ടിയാണ് ഇതിന് അരങ്ങൊരുക്കിയതെന്ന് ജെപി നദ്ദ വിമർശിച്ചു. ഗുംല ജില്ലയിലെ ദിയോ​ഗഢിൽ ബിജെപി പ്രവർത്തക യോ​ഗത്തിലാണ് നഡ്ഡ, ഹേമന്ത് സോറനെതിരെ തിരിഞ്ഞത്. ജെഎംഎമ്മിൽ നിന്നുള്ള ജനമുക്തിയാണ് ഝാർഖണ്ഡ് ജനതയ്ക്ക് ഇനി വേണ്ടത്. ട്രൈബൽ സംസ്ഥാനമായ ഝാർഖണ്ഡിനെ കുറ്റകൃത്യ കേന്ദ്രമാക്കി മാറ്റിയത് സോറൻ സർക്കാരാണെന്നും നദ്ദ വിമർശിച്ചു. സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ഡി, നിഷികാന്ത് ദുബെ എംപി, ചമ്പയ് സോറൻ എന്നിവരും ഒപ്പമുണ്ടായി.

അതേസമയം ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ സോറൻ നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ പങ്കെടുത്തു. റാഞ്ചിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗോത്ര നേതാക്കളുമായി ചർച്ച നടത്തി. രാജ്യത്തെ ട്രൈബൽ വിഭാ​ഗങ്ങൾ ഒരൊറ്റ ശക്തിയായി പൊരുതണമെന്നും ആദിവാസി സമൂഹങ്ങൾക്കിടെ ഐക്യം വേണമെന്നും സോറൻ ആഹ്വാനം ചെയ്തു. ഒഡിഷ, ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിമാർ ആദിവാസികളിൽ നിന്നുണ്ടായ കാര്യം സോറൻ ഓർമിപ്പിച്ചു. എന്നാൽ ഡൽഹിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്തയോട് സോറൻ മൗനം പാലിച്ചു.

Hot this week

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ...

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ...

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട...

നിലച്ചു ആ നാദം ; ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

Topics

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ...

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ...

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട...

നിലച്ചു ആ നാദം ; ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...
spot_img

Related Articles

Popular Categories

spot_img