മധുബാല- ഇന്ദ്രൻസ് ചിത്രം ‘ചിന്ന ചിന്ന ആസൈ’; സെക്കൻഡ് ലുക്ക് പുറത്ത്

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന ‘ചിന്ന ചിന്ന ആസൈ’ സെക്കൻഡ് ലുക്ക് പുറത്ത്. നടി മഞ്ജു വാര്യരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു ഇടവേളക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രമായി മധുബാല മലയാളത്തിൽ എത്തുകയാണ്.

മധുബാലയ്‌ക്കൊപ്പം, വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. സംവിധായിക വർഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്.

ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പർശിയായ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. തമിഴ് സംവിധായകൻ മണി രത്‌നം ആണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. പൂർമായും വാരണാസിയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം 2026 ആദ്യം തിയേറ്ററുകളിൽ എത്തും.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽ എഫ്എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രെയ്‌ലർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, സ്റ്റിൽസ്: നവീൻ മുരളി,പി ആർ ഓ : ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.

Hot this week

അറ്റ്‌ലാന്റയിൽ ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ 2026’ സംഗീത മത്സരം സംഘടിപ്പിക്കുന്നു

അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്തീയ യുട്യൂബ് ചാനലായ 'സ്വർഗീയനാദം', സംഗീതത്തിൽ അഭിരുചിയുള്ള...

മനു അച്ചനും സുഗുഅച്ചനും ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവക യാത്രയയപ്പ് നൽകി

സെന്റ് പോൾസ് മാർത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂർത്തിയാക്കി മടങ്ങുന്ന ബഹുമാനപ്പെട്ട...

മുതിർന്ന പൗരന്മാരുടെ വെല്ലുവിളികൾ ചർച്ച ചെയ്ത് ഡാളസിലെ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും...

ഇന്ധന പ്രതിസന്ധിയും കുതിച്ചുയരുന്ന ഇലക്ട്രിക് വാഹന വിപണിയും: ആഗോള സമ്പദ്‌വ്യവസ്ഥയിലെ പുതിയ മാറ്റങ്ങൾ

ലോകമെമ്പാടും ഇപ്പോൾ നേരിടുന്ന കടുത്ത ഇന്ധന പ്രതിസന്ധിയും അതിവേഗം വളരുന്ന ഇലക്ട്രിക്...

ജാമിഅ മർകസ് അധ്യയന വർഷത്തിന് തുടക്കം

ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിൽ അറിവ് പോലെ പ്രാധ്യാനമർഹിക്കുന്ന മൂല്യങ്ങളാണ് അച്ചടക്കവും അനുധാവനവുമെന്ന്...

Topics

ജോയ്ആലുക്കാസിൽ അക്ഷയ തൃതീയ ക്യാഷ്ബാക്ക് ഫെസ്റ്റ്

അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ക്യാഷ്ബാക്ക്...

അമേരിക്കയുടെ 250-ാം വാർഷികം: 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ...

നാറ്റോ വിടാൻ ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂർത്തി

അമേരിക്ക നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്....
spot_img

Related Articles

Popular Categories

spot_img