ഈജിപ്ത് അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരം: മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും

ഈജിപ്ത് മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനമായ കൈറോയിൽ നടക്കുന്ന 32-ാമത് അന്താരാഷ്‌ട്ര ഹോളി ഖുർആൻ മത്സരത്തിൽ മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും. മർകസ് ഖുർആൻ പഠന-പരിശീലന കേന്ദ്രമായ അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് വിദ്യാർഥിയും തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയുമായ മുഹമ്മദ് സൽമാൻ ആണ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. ഈ മാസം പത്തുവരെ നടക്കുന്ന മത്സരത്തിൽ മനഃപാഠ ഇനത്തിലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി മാറ്റുരക്കുന്നത്. പ്രാഥമിക തല മത്സരങ്ങൾക്കും ദേശീയതല സെലക്ഷനിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് രാജ്യാന്തര മത്സരത്തിന് സൽമാൻ തിരഞ്ഞെടുക്കപ്പെട്ടത്.

തന്റെ പത്താം വയസ്സിൽ സ്വദേശമായ വള്ളക്കടവിലെ ദാറുൽ ഈമാൻ ഹിഫ്‌ളുൽ ഖുർആൻ കോളേജിൽ നിന്ന് 10 മാസം കൊണ്ട് ഹിഫ്ള് പൂർത്തീകരിച്ച സൽമാൻ കഴിഞ്ഞ മൂന്നു വർഷമായി മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ തുടർ പഠനവും പരിശീലനവും നടത്തി വരുന്നു. മർകസ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥി കൂടിയാണ് മുഹമ്മദ് സൽമാൻ. വിവിധ സംസ്ഥാനങ്ങളിലെ 32 ക്യാമ്പസുകളിൽ വ്യാപിച്ചു കിടക്കുന്ന മർകസ് ഖുർആൻ അക്കാദമിയിൽ നിന്ന് ഇതിനകം ഒട്ടേറെ വിദ്യാർഥികളാണ് ഓരോ വർഷവും അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെടാറുള്ളത്.

തിരുവനന്തപുരം വള്ളക്കടവ് സജീർ-ഷാനിദ ദമ്പതികളുടെ മകനായ സൽമാൻ ഇതിനകം തന്നെ എസ് എസ് എഫ് കേരള തർത്തീൽ ഹോളി ഖുർആൻ പ്രിമിയോ, നാഷണൽ ഹോളി ഖുർആൻ മത്സരം എന്നിവയിൽ മനഃപാഠ മത്സര ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നടന്ന മർകസ് ഖുർആൻ ഫെസ്റ്റിലും ഒന്നാം സ്ഥാനം നേടിയിരുന്നു. മത്സരത്തിനായി യാത്രതിരിച്ച മുഹമ്മദ് സൽമാന് മർകസ് മാനേജ്‌മെന്റും അക്കാദമിക് ഡയറക്ടറേറ്റും വിജയാശംസകൾ നേർന്നു.

Hot this week

‘നോബേൽ ലഭിച്ചില്ല, ഇനി സമാധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യതയില്ല; ഗ്രീൻലൻഡ് വിട്ടുകിട്ടണം’; ഡോണൾഡ് ട്രംപ്

ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യത്തിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലൻഡ്...

കാബൂൾ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകം

കാബൂൾ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകം ഏറ്റെടുത്തു. ചൈനീസ്...

കരൂർ ദുരന്തം; വിജയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സിബിഐ

കരൂർ ദുരന്തത്തിൽ ടി വി കെ അധ്യക്ഷൻ വിജയ്യിൽ നിന്ന് രേഖകൾ...

ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ; മാലയിട്ട് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി

നിതിൻ നബിനെ ബിജെപി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മാലയിട്ട്...

’10 വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി; കേന്ദ്ര വിഹിതത്തിൽ ഗണ്യമായ കുറവ്’; ​നയപ്രഖ്യാപനം വായിച്ച് ​ഗവർണർ

കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര...

Topics

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം....

‘ചിരിക്കാത്ത കുതിര’, പാവകൾക്കിടയിലെ പുതിയ സെലിബ്രിറ്റി;ഉൽപ്പാദന പിഴവ് ട്രെൻഡിങ്ങായി!

കോൺ ആകൃതിയിലുള്ള ചെവികളും വിടർന്നുരുണ്ട കണ്ണുകളും പ്രത്യേകതയുള്ള ചിരിയുമായി മാർക്കറ്റിലെത്തിയ ലബൂബു...

“ഞാൻ കേട്ട സിക്കന്ദറിന്റെ കഥ ഇതായിരുന്നില്ല”; വെളിപ്പെടുത്തി രശ്മിക മന്ദാന

സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുഗദോസ് ഒരുക്കിയ ബോളിവുഡ് ചിത്രമാണ് 'സിക്കന്ദർ'....
spot_img

Related Articles

Popular Categories

spot_img