1.5 കോടി രൂപ ലോട്ടറി അടിച്ചു; പേടിച്ച് വീടും പൂട്ടി ഫോണും സ്വിച്ച് ഓഫ് ചെയ്ത് ദമ്പതികള്‍

1.5 കോടി രൂപയുടെ ലോട്ടറി അടിച്ചെന്ന വിവരം അറിഞ്ഞതോടെ വീടും നാടും ഉപേക്ഷിച്ച് കുടുംബം. പഞ്ചാബിലെ ഫരീദ്‌കോട്ടിലാണ് സംഭവം. ദിവസ വേതന തൊഴിലാളികളായ നസീബ് കൗറും ഭര്‍ത്താവ് റാം സിങ്ങുമാണ് നാടുവിട്ടത്.

നസീബ് കൗര്‍ 200 രൂപയ്‌ക്കെടുത്ത ലോട്ടറി ടിക്കറ്റിനായിരുന്നു കഴിഞ്ഞ ആഴ്ച 1.5 കോടി രൂപയുടെ ലോട്ടറി അടിച്ചത്. ലോട്ടറി അടിച്ചതില്‍ സന്തോഷം തോന്നിയെങ്കിലും പിന്നാലെ ആശങ്കയും സമ്മര്‍ദ്ദവുമായി. ലോട്ടറി അടിച്ചെന്നറിഞ്ഞ് പണത്തിനായി ആരെങ്കിലും തങ്ങളെ അപായപ്പെടുത്തുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്യുമോ എന്നായിരുന്നു ദമ്പതികളുടെ ഭയം.

ഇരുവര്‍ക്കും ലോട്ടറി അടിച്ച വാര്‍ത്ത ഗ്രാമം മുഴുവന്‍ അറിഞ്ഞിരുന്നു. ഇതോടെയാണ് സന്തോഷം ഭയമായി മാറിയത്. തുടര്‍ന്ന് വീടും പൂട്ടി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇരുവരും രഹസ്യമായി മറ്റൊരിടത്തേക്ക് പോയി.

വിവരം അറിഞ്ഞ പൊലീസ് ദമ്പതികളെ കണ്ടെത്തുകയും ആവശ്യമായ സുരക്ഷ ഉറപ്പ് നല്‍കുമെന്ന് സമാധാനിപ്പിച്ചാണ് ഇരുവരേയും തിരിച്ചെത്തിച്ചത്.

15-20 ദിവസങ്ങള്‍ക്ക് മുമ്പ് നസീബ് കൗര്‍ എന്ന സ്ത്രീ 200 രൂപയുടെ ലോട്ടറി ടിക്കറ്റ് വാങ്ങിയെന്നും അതില്‍ 1.5 കോടി രൂപ സമ്മാനം ലഭിച്ചെന്നും കഴിഞ്ഞ ദിവസം മാത്രമാണ് അറിഞ്ഞതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) തര്‍ലോചന്‍ സിംഗ് പറഞ്ഞു.

പെട്ടെന്നുള്ള ഭാഗ്യം കാരണം ആരെങ്കിലും തങ്ങളെ ഉപദ്രവിക്കുകയോ മോചനദ്രവ്യം ആവശ്യപ്പെടുകയോ ചെയ്യുമെന്ന് കുടുംബം ഭയം പ്രകടിപ്പിച്ചിരുന്നു. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി പോലീസ് എപ്പോഴും ഇവിടെയുണ്ടെന്നും അവരുടെ കുടുംബത്തിന് ഒരു ദോഷവും സംഭവിക്കില്ലെന്നും ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot this week

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ...

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ...

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട...

നിലച്ചു ആ നാദം ; ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

Topics

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...
spot_img

Related Articles

Popular Categories

spot_img