പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി , വികാരാധീനനായി ധ്യാന്‍ ശ്രീനിവാസന്‍, സംസ്കാരം നാളെ വീട്ടുവളപ്പിൽ

പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി മടങ്ങി. 40 വര്ഷത്തിലേറെയായ സൗഹൃദമാണ് മമ്മൂട്ടിയും ശ്രീനിവാസനും തമ്മിൽ. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് ശ്രീനിവാസൻ. ഭാര്യ വിമല,വിനീത് ശ്രീനിവാസനെയും ധ്യാൻമമ്മൂട്ടിയുടെ സഹായത്തെപ്പറ്റി തന്റെ വിവാഹത്തെ കുറിച്ച് ശ്രീനിവാസന്‍ ഒരു അഭിമുഖത്തിൽ പറഞ്ഞത് വളരെ രസകരമായാണ്. ഒരു ക്രിസ്ത്യാനി തന്റെ ഭാര്യയുടെ വള വിറ്റ കാശ് കല്യാണ ചെലവിനായി തന്നു, താലി വാങ്ങാന്‍ കാശ് തന്നത് ഒരു മുസ്ലീം. എന്നിട്ട് ഹിന്ദുവായ ഞാന്‍ വിവാഹം ചെയ്തു. അത്രയേയുള്ളൂ മനുഷ്യരുടെ കാര്യം. ഇവിടെ വേര്‍തിരിവുകള്‍ ഒന്നും ഇല്ല എന്നാണ്.സാമ്പത്തികമായി വല്ലാത്ത ഒരു അവസ്ഥയില്‍ നില്‍ക്കുമ്പോഴായിരുന്നു കല്യാണം നടന്നത്. ഇന്നസെന്റിനോടാണ് ആദ്യം പറഞ്ഞത്, ഞാനൊരു വിവാഹം കഴിക്കാനായി പോകുകയാണ്. രജിസ്റ്റര്‍ വിവാഹമാണ്, വലിയ ആളുകളൊന്നുമില്ല, കാശുമില്ല. പക്ഷേ ലളിതമായി അതങ്ങ് നടത്തണം എന്ന്. എനിക്കറിയാം ഇന്നസെന്റിന്റെ കൈയ്യിലും അന്ന് കാശൊന്നും ഇല്ല.കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം കാശുമായി വന്നു. ഇതെവിടെ നിന്നാണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ആലീസിന്റെ രണ്ട് വള പോയി എന്നായിരുന്നു മറുപടി. അതും വാങ്ങി നേരെ മമ്മൂട്ടിയുടെ അടുത്ത് പോയി. എനിക്കൊരു രണ്ടായിരം രൂപ വേണം. ഞാനൊരു കല്യാണം കഴിക്കാന്‍ പോകുകയാണ്, താലി വാങ്ങണം. വേറെ വഴിയൊന്നും ഇല്ല എന്ന് പറഞ്ഞു.ആരെയും വിളിക്കുന്നില്ല എന്നും മമ്മൂട്ടിയോട് പറഞ്ഞിരുന്നുവത്രെ.എന്നാല്‍ മമ്മൂട്ടി രണ്ടായിരം രൂപ കൊടുത്തു, ആരുമില്ലേലും ഞാന്‍ വരികയും ചെയ്യും എന്ന് പറഞ്ഞു. അങ്ങനെ വാങ്ങിയ താലികൊണ്ടാണ് ഞാന്‍ വിമലയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത് എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.അതേസമയം അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ 3 വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാനെത്തും.പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഎം സെക്രട്ടറി എംവി ​ഗോവിന്ദൻ അറിയിച്ചിരുന്നു. ഡയാലിസിസിന് പോവുന്നതിനിടെയാണ് ശ്രീനിവാസന് തളർ‌ച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതും. ഭാര്യ വിമലയായിരുന്നു ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നത്. അതേസമയം, ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ രം​ഗത്തെത്തി.

ശ്രീനിവാസനെയും ആശ്വസിപ്പിച്ചാണ് മമ്മൂട്ടി മടങ്ങിയത്.

Hot this week

‘ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം’; സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും

ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി...

അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കും; ഖാര്‍ഗ് ഐലന്‍ഡ് ആക്രമിച്ചതിന് പിന്നാലെ ഭീഷണിയുമായി ഇറാന്‍

ഇറാന്റെ എണ്ണ ആസ്ഥാനമായ ഖാര്‍ഗ് ഐലന്‍ഡ് അമേരിക്ക ആക്രമിച്ചതോടെ, അമേരിക്കന്‍ ബന്ധമുള്ള...

സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം. തടങ്കൽ ഉടനടി പിൻവലിക്കാൻ...

ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

പാചകവാതക പ്രതിസന്ധിക്കിടെ, രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം....

Topics

ഹൈദരാബാദിൽ ഐലൈൻ സ്റ്റുഡിയോസ് ആരംഭിച്ച് നെറ്റ്ഫ്ലിക്സ്; എവിജിസി മേഖലയിൽ വൻ നിക്ഷേപം

നെറ്റ്ഫ്ലിക്സിന്റെ ആഗോള പ്രൊഡക്ഷൻ ആൻഡ് ഇന്നൊവേഷൻ സ്റ്റുഡിയോയായ ഐലൈൻ സ്റ്റുഡിയോസ് ഹൈദരാബാദിൽ...

വയനാട് തുരങ്കപാത: പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന അപ്പീലിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

വയനാട് തുരങ്കപാതയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന അപ്പീലിനെതിരെ തടസഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍...

അനുനയനീക്കം ശക്തം; കെ. സുധാകരനുമായി സംസാരിക്കാൻ രാഹുൽ ഗാന്ധി

സീറ്റിനായി കലാപം ഉയർത്തിയ കെ. സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി. സുധാകരനുമായി...
spot_img

Related Articles

Popular Categories

spot_img