മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട നൽകി സാംസ്കാരിക കേരളം.നിറചിരിബാക്കിയാക്കി ശ്രീനിവാസൻ മടങ്ങി. മൃതദേഹം തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നിറമിഴികളോടെ അന്ത്യയാത്രയ്ക്ക് സാക്ഷിയായി നിരവധിയാളുകളാണ് കണ്ടനാട്ടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വിടവാങ്ങിയത് മലയാള സിനിമയിലെ പകരം വെയ്ക്കാനില്ലാത്ത ബഹുമുഖ പ്രതിഭ.
48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന്‍ തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. ജനകീയ സിനിമകളാണ് ശ്രീനിവാസന്റേത്. എന്നും സാധാരണക്കാരന്റെ ജീവിതം ലളിതമായ നർമത്തിൽ ചാലിച്ച് അവതരിപ്പിച്ചു. സാധാണക്കാരുടെ പ്രിയപ്പെട്ട സിനിമകൾ എഴുതാൻ ഒരു തിരക്കഥാകൃത്തിന് അപാരമായ കഴിവ് വേണം. ശ്രീനിവാസൻ എന്ന ചലച്ചിത്രകാരന്റെ ആ കഴിവാണ് ഓരോ സിനിമയിലും അംഗീകരിക്കപ്പെട്ടത്. മലയാളിയുടെ, സിനിമാ പ്രേമികളുടെ മനസില്‍ ശ്രീനിവാസന് മരണമില്ല.


