നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; 2026 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരം

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് വീണ്ടും ശസ്ത്രക്രിയ. ബ്രസീല്‍ ഫുട്‌ബോള്‍ ലീഗില്‍ സാന്റോസിന് കളിക്കുന്ന താരത്തിന്റെ ഇടത് കാല്‍മുട്ടിനാണ് ഇപ്പോള്‍ ശസ്ത്രക്രിയ വേണ്ടി വന്നിരിക്കുന്നത്. ആര്‍ത്രോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ വിശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീല്‍ ഫുട്‌ബോള്‍ ലീഗില്‍ സാന്റോസിനെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചെടുത്തത് നെയ്മറിന്റെ പ്രകടനമായിരുന്നു.

നെയ്മറിന്റെ ഇടത് കാല്‍മുട്ടിലെ മീഡിയല്‍ മെനിസ്‌കസുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയയെന്നാണ് ഔദ്യോഗിക പത്രക്കുറിപ്പില്‍ സാന്റോസ് എഫ്‌സി അറിയിച്ചിരിക്കുന്നത്. നോവ ലിമയിലെ മാറ്റര്‍ ഡി ആശുപത്രിയില്‍ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നേതൃത്വം നല്‍കിയ ഡോ. റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കി. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായും വരും ദിവസങ്ങളില്‍ നെയ്മര്‍ ഫിസിയോതെറാപ്പി ആരംഭിക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ബ്രസീല്‍ ദേശീയ ടീം ഡോക്ടറാണ് റോഡ്രിഗോ ലാസ്മര്‍.രണ്ട് വര്‍ഷം മുമ്പ് നെയ്മറിന്റെ കണംങ്കാലിന് ശസ്ത്രക്രിയ നടത്തിയതും ലാസ്മറായിരുന്നു. പരിക്ക് വകവെക്കാതെ കളത്തിലിറങ്ങിയാണ് തന്റെ ക്ലബ്ബ് ആയ സാന്റോസിനെ 33-കാരനായ താരം തരംതാഴ്ത്തലില്‍ നിന്നും രക്ഷിച്ചത്. ആരോഗ്യം വിണ്ടെടുത്ത് അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ് നെയ്മര്‍. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളായ നെയ്മര്‍ 128 മത്സരങ്ങളില്‍ നിന്നായി 79 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് നെയ്മര്‍ അവസാനമായി ബ്രസീല്‍ ടീമിനായി കളിച്ചത്. ചികിത്സ കഴിഞ്ഞ് എപ്പോള്‍ മൈതാനത്തേക്ക് മടങ്ങുമെന്ന കാര്യം ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ട. എങ്കിലും പരിശീലനം പൂര്‍ണമായും ഉപേക്ഷിച്ച് വിശ്രമം വേണ്ടിവരും. പരിക്ക് ഭേദമായി 2026-ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് സ്‌ക്വാഡില്‍ അംഗമാകാനാണ് നെയ്മര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

Hot this week

ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; കഴിഞ്ഞ വർഷം മാത്രം 47 മരണം, രോഗം ബാധിച്ചത് 201 പേർക്ക്

കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധനവ്. കഴിഞ്ഞ...

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

Topics

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....
spot_img

Related Articles

Popular Categories

spot_img