ഹ്യൂസ്റ്റണിൽ ഫാമിലി ബോണ്ടിങ് വാർഷിക ഉത്‌ഘാടനം

 2026 ഫാമിലി ബോണ്ടിങ്  വർഷമായി ആചരിക്കുന്ന സെന്റ്  മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ  ദൈവാലയത്തിൽ കുടുംബനവീകരണ വർഷം ഉൽഘാടനം ചെയ്തു.  ഇടവകയിലെ കുടുംബങ്ങളുടെ ആത്മീയ ഉന്നമനം, കുടുംബ  കൂട്ടായ്മ, കുടുംബ ദാമ്പത്യ ബന്ധങ്ങൾ, എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് മുൻ‌തൂക്കം നൽകുന്നത്.

  ഇടവകയുടെ ക്രിസ്തുമസ് ആഘോഷങ്ങൾ  ഡിസംബർ 24  വൈകുന്നേരം  അതിഗംഭീരമായി ആചരിച്ചു. യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിലും, പൊതുവായി  മലയാളത്തിലും വിജിൽ മാസ്സുകൾ നടത്തപ്പെട്ടു.  വിശുദ്ധമായ  തീ കായൽ ചടങ്ങുകൾക്ക് ആബാലവൃദ്ധം ഇടവകജനങ്ങളും പങ്കെടുത്തു. തുടർന്ന് കേക്ക് മുറിച് പങ്കുവെച്ചുകൊണ്ട്   എല്ലാവരും സന്തോഷത്തോടെ ക്രിസ്തുമസ് ആശംസകൾ നേർന്നു. ഇമ്പമേറിയ ഗാനങ്ങളാലപിച്ച ഗായക സംഘവും, അൾത്താര ശുശ്രുഷികളും ചടങ്ങുകളിൽ സജീവ സാന്നിധ്യമായിരുന്നു.

 ഫാ.ഏബ്രഹാംമുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടിൽ, എന്നിവർ ചടങ്ങുകൾ നയിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു.
 ക്രിസ്തുമസ് രാവിൽ നടന്ന ചടങ്ങിൽ ഈ ഇടവകയിൽ  നിന്നും 2025 ൽ വിവാഹിതരായ യുവജന ദമ്പതികളെ  പ്രത്യേകം ആദരിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ബോണ്ടിങ് ഫാമിലീസ്  കമ്മിറ്റി അംഗങ്ങൾ, കൈക്കാരൻമാർ,  ഇടവക എസ്‌സിക്യൂട്ടീവ് എന്നിവരുടെ ആഭിമുഖ്യത്തിൽ ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസ്സി. വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ ചേർന്ന് ബോണ്ടിങ് ഫാമിലി  വർഷം നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവഹിച്ചു.

                    അടുത്ത ഒരു വർഷത്തേക്ക് വിവിധങ്ങളായ പ്രോഗ്രാമുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ധ്യാനങ്ങൾ, സെമിനാറുകൾ,  ഷിപ്  ക്രൂയിസ് , വിശുദ്ധ നാട് സന്ദർശനം, ടൂറുകൾ, ഫാമിലി കോൺഫെറെൻസുകൾ തുടങ്ങിയ വളരെ വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
2026 ലെ ഇടവകയുടെ പ്രധാന തിരുനാൾ ഇടവകയിലെ എല്ലാ ദമ്പതികളും ചേർന്ന്  പ്രസുദേന്തിമാരായാണ് നടത്തുന്നത്. 2025 ഡിസംബർ 31 ന് രാവിലെ 9 ത് മണി മുതൽ വൈകുന്നേരം വരെ 12 മണിക്കൂർ ആരാധനയും വൈകിട്ട്  വർഷാവസാന പ്രാർത്ഥനകളും തുടർന്നു പുതുവർഷാരംഭപ്രാര്ഥനകളും ഉണ്ടായിരിക്കുന്നതാണ്.
                       ഇടവകയുടെ ഈ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു ആത്മീയ വിശുദ്ധിയും, കുടുംബ അഭിവൃദ്ധിയും പ്രാപിക്കുവാൻ ഏവരെയും പരിശുദ്ധ ‘അമ്മ അനുഗ്രഹിക്കട്ടെ എന്ന്  ഫാ.ഏബ്രഹാം മുത്തോലത്ത്, ഫാ.ജോഷി വലിയവീട്ടിൽ എന്നിവർ ആശംസിച്ചു.എല്ലാ ക്രമീകരണങ്ങൾക്കും കൈക്കാരന്മാരായ  ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ,ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയിൽ ,ജോസ് പുളിക്കത്തൊട്ടിയിൽ,ബിബി  തെക്കനാട്ട്, സിസ്റ്റർ.റെജി എസ്.ജെ.സി. പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങൾ  പാരിഷ് കൗൺസിൽ അംഗങ്ങൾ, തുടങ്ങിയവർ ഉണ്ടായിരുന്നു.

Hot this week

‘പുഷ്പ 2’നെ മറികടന്ന് ‘ധുരന്ധർ’; റെക്കോർഡ് തുകയ്ക്ക് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

2025ൽ റിലീസ് ആയ 'ധുരന്ധർ' ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി...

ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം

ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ...

പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍...

ക്ഷീണിതരായ ജീവനക്കാരെയും കൊണ്ട് പറക്കില്ല: യുണൈറ്റഡ് എയർലൈൻസ് പൈലറ്റിന്റെ മാതൃകാപരമായ നിലപാട്

 ക്രിസ്മസ് അവധിക്കാലത്തെ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ചിക്കാഗോ ഓഹെയർ വിമാനത്താവളത്തിൽ വലിയ വിമാനക്കമ്പനികൾ...

Topics

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ജനുവരി, ‘സഭാതാരക മാസമായി’ ആചരിക്കുന്നു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാതാരക'യുടെ ജന്മമാസമായ...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സിനഗോഗ് സന്ദർശിച്ചു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സെർഫ്സൈഡിലുള്ള 'ഷുൾ ഓഫ്...

മുൻ യുഎസ് സെനറ്റർ ബെൻ നൈറ്റ്‌ഹോഴ്‌സ് കാംബെൽ അന്തരിച്ചു

കൊളറാഡോയിൽ നിന്നുള്ള മുൻ സെനറ്ററും അമേരിക്കൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ തദ്ദേശീയ ഇന്ത്യൻ...
spot_img

Related Articles

Popular Categories

spot_img