വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരള – ഝാർഖണ്ഡ് മത്സരം സമനിലയിൽ

16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളവും ഝാ‍ർഖണ്ഡുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. ആദ്യ ഇന്നിങ്സിൽ 63 റൺസിൻ്റെ ലീഡ് നേടിയ ഝാർഖണ്ഡ് രണ്ടാം ഇന്നിങ്സിൽ 157 റൺസിന് ഓൾ ഔട്ടായി. തുടർന്ന് 221 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഏഴ് വിക്കറ്റിന് 165 റൺസെടുത്ത് നില്ക്കെ കളി സമനിലയിൽ പിരിയുകയായിരുന്നു.

രണ്ട് വിക്കറ്റിന് 11 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് പുനരാരംഭിച്ച ഝാർഖണ്ഡ്, കേരളത്തിന്റെ ബൗളിങ് കരുത്തിന് മുന്നിൽ തകർന്നടിയുകയായിരുന്നു. 57 റൺസെടുത്ത രുദ്ര മിശ്രയും 48 റൺസെടുത്ത ക്യാപ്റ്റൻ തന്മയും മാത്രമാണ് ഝാർഖണ്ഡ് നിരയിൽ പൊരുതിയത്. വെറും 157 റൺസിന് ഝാ‍ർഖണ്ഡ് ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി മുഹമ്മദ് റെയ്ഹാൻ നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. എസ്.വി. ആദിത്യൻ, നവനീത് കെ.എസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

ഝാർഖണ്ഡിന്റെ ആദ്യ ഇന്നിങ്സിലെ 63 റൺസ് ലീഡ് ഉൾപ്പെടെ 221 റൺസായിരുന്നു കേരളത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം സമനിലയ്ക്കപ്പുറം വിജയം തന്നെ ലക്ഷ്യമിട്ടായിരുന്നു തുടക്കമിട്ടത്.  ഓപ്പണർമാരായ ദേവർഷും അഭിനവ് ആർ നായരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്തു. ദേവർഷ് 43ഉം അഭിനവ് 30ഉം റൺസെടുത്ത് പുറത്തായി. തുട‍ർന്നെത്തിയ അദ്വൈത് വി നായർ 23ഉം ക്യാപ്റ്റൻ വിശാൽ ജോർജ് 16ഉം നവനീത് 15ഉം റൺസ് നേടിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണത് തിരിച്ചടിയായി.  ഒടുവിൽ കേരളം ഏഴ് വിക്കറ്റിന് 165 റൺസെടുത്ത് നില്ക്കെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.  ഝാ‌‍ർഖണ്ഡിന് വേണ്ടി ശിവം കുമാർ മൂന്നും അനു കൃഷ്ണ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

സ്കോർ ബോർഡ്

ഝാർഖണ്ഡ്
ഒന്നാം ഇന്നിങ്സ് – 282 , രണ്ടാം ഇന്നിങ്സ് – 157

കേരളം  

ഒന്നാം ഇന്നിങ്സ് – 219 , രണ്ടാം ഇന്നിങ്സ് – 165/7

Hot this week

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

Topics

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

 ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 24ാം വാര്‍ഷികം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്...

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന്...
spot_img

Related Articles

Popular Categories

spot_img