മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സസ്‌പെന്‍സുകള്‍ക്ക് തത്ക്കാലം വിരാമമിട്ടുകൊണ്ട് സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് സുനേത്ര പവാര്‍. കായികം, ന്യൂനപക്ഷകാര്യം, എക്‌സൈസ്, യുവജനകാര്യം എന്നീ വകുപ്പുകളായിരിക്കും സുനേത്ര കൈകാര്യം ചെയ്യുക. എന്‍സിപി നിയമസഭാ കക്ഷിയോഗം ഐക്യകണ്‌ഠേനെയാണ് സുനേത്രയെ നേതാവായി തിരഞ്ഞെടുത്തത്. ലോക്ഭവനിലെ ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രത് സത്യവാചകം ചൊല്ലിനല്‍കി. മന്ത്രിസഭയില്‍ അജിത് പവാര്‍ കൈകാര്യം ചെയ്ത വകുപ്പുകളില്‍ ധനകാര്യവും ആസൂത്രണവും ഒഴികെയുള്ളവയാണ് സുനേത്ര കൈകാര്യം ചെയ്യാന്‍ പോകുന്നത്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസായിരിക്കും ധനകാര്യ വകുപ്പിന്റെ ചുമതല. ശരത് പവാറും സുപ്രിയയും ചടങ്ങില്‍ പങ്കെടുത്തില്ല. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വിധാന്‍ ഭവനില്‍ ചേര്‍ന്ന എന്‍സിപി നിയമസഭ കക്ഷി യോഗത്തില്‍ സുനേത്രയെ ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തതിനൊപ്പം പാര്‍ട്ടിയുടെ മുന്നോട്ടുള്ള കാര്യങ്ങളിലും തീരുമാനമെടുക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവായ ഛഗന്‍ ബുജ്ബലാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്ക്കരെ എന്നിവരുള്‍പ്പെടുന്ന നേതാക്കള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.സുനേത്രയ്ക്ക് പകരം മകന്‍ പാര്‍ഥിനെ രാജ്യസഭയിലേക്കയക്കാനുള്ള നീക്കങ്ങളും മഹാരാഷ്ട്രയില്‍ സജീവമാണ്. ഇന്ന് രാവിലെ ബാരാമതിയിലെ വസതിയിലെത്തി പാര്‍ഥ് ശരത് പവാറിനെയും സുപ്രിയയെയും നേരില്‍ കണ്ടിരുന്നു. അജിത് പവാര്‍ മരണപ്പെട്ട് നാലാം നാള്‍ തന്നെയുള്ള തിരക്കിട്ട നീക്കം എന്‍സിപി ലയനത്തെ തടയാനാണെന്നും ശരദ് പവാര്‍ പക്ഷത്തിന് അഭിപ്രായമുണ്ട്അതേസമയം, ലയന ചര്‍ച്ചകളെല്ലാം അജിത് പവാറിന്റെ മരണത്തോടെ താത്ക്കാലികമായെങ്കിലും അടഞ്ഞു. സുനേത്രയെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും, എന്‍സിപിയുടെ ദേശീയ അധ്യക്ഷനെ സംബന്ധിച്ച തീരുമാനങ്ങളുമാണ് അടുത്തതായി മഹാരാഷ്ട്രയില്‍ കാത്തിരിക്കുന്നത്.

Hot this week

ഒരു ധാരണയിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നു, സൈനിക നടപടി വേണ്ടിവന്നേക്കില്ല; ട്രംപ്

ഇറാന്‍ അമേരിക്കയുമായി ധാരണയിലെത്താന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്ക്...

റഫ ഇടനാഴി നാളെ തുറക്കും; പലായനം ചെയ്ത പലസ്തീനികളെ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്ന് ഇസ്രയേൽ

റഫ ഇടനാഴി നാളെ തുറക്കും. രണ്ടു വർഷത്തോളം അടച്ചിട്ടിരുന്ന തെക്കൻ ഗസയിലെ...

ബജറ്റ് പാസാക്കുന്നതിൽ പരാജയപ്പെട്ടു; അമേരിക്ക വീണ്ടും ഭാഗിക ഭരണ സ്തംഭനത്തിലേക്ക്

ബജറ്റ് പാസാക്കുന്നതിൽ അവസാനനിമിഷം പരാജയപ്പെട്ടതിനെത്തുടർന്ന് അമേരിക്ക വീണ്ടും ഭാഗിക ഭരണ സ്തംഭനത്തിലേക്ക്....

ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും! കെഎസ്ഇബി ഇന്ധന സർചാർജിൽ കുറവ്

കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന...

ദുബായ്‌ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഇനി ക്ലാസുകളെടുക്കാൻ എഐ ഡോക്ടർമാരും

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ദുബായ് മെഡിക്കൽ...

Topics

രജനി – കമൽ ചിത്രം ഒരുക്കാൻ നെൽസൺ; പ്രൊമോ ഷൂട്ട് ഉടൻ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക്...

ഗാസ സമാധാനകരാർ; 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി ഇസ്രയേൽ

ഗാസ സമാധാനകരാറിന്‍റെ ആദ്യഘട്ടം അവസാനത്തിലേക്ക് അടുക്കവെ, 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍...

ആറ് ദിവസത്തിനുള്ളിൽ 31.05 കോടി കളക്ഷൻ; ‘ചത്താ പച്ച’ തമിഴ്, തെലുങ്ക് പതിപ്പുകൾ തിയേറ്ററുകളിലേക്ക്

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് 2026ലെ മികച്ച മലയാള സിനിമകളിലൊന്നായി ‘ചത്താ പച്ച’...
spot_img

Related Articles

Popular Categories

spot_img