മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു, ഉഖ്റൂലിൽ നിരോധനാജ്ഞ

ഒരിടവേളയ്ക്ക് ശേഷം മണിപ്പൂർ വീണ്ടും സംഘർഷഭരിതമാകുന്നു. നാഗ-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി വീടുകളാണ് കത്തിനശിച്ചത്. സംഘർഷത്തെ തുടർന്ന് ഉഖ്റൂലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ഇൻ്റർനെറ്റ് സേവനങ്ങളും 5 ദിവസത്തേക്ക് കട്ട് ചെയ്തിട്ടുണ്ട്.

നാഗ സമുദായത്തിൽ പെട്ടവരുടെ 21 വീടുകളും കുക്കി വിഭാഗക്കാരുടെ 3 വീടുകളും അഗ്നിക്കിരയാക്കിയതായാണ് റിപ്പോർട്ട്. കലാപം രൂക്ഷമായതോടെ ലിതാൻ സാരയ്ഖോങ് ഗ്രാമത്തിൽ നിന്നും ആളുകൾ അയൽജില്ലയിലേക്ക് പലായനം ചെയ്തു.

ശനിയാഴ്ച കുക്കി വിഭാഗത്തിൽ പെട്ട ഒരു സംഘം ആളുകൾ നാഗ യുവാവിനെ മർദിച്ചതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ ലിതാനിൽ വെടിവയ്പ്പുമുണ്ടായി. സംഘർഷം അവസാനിപ്പിക്കുവാൻ ഇരുവിഭാഗങ്ങളും യോഗം ചേർന്നുവെങ്കിലും ചർച്ച സമയവായത്തിൽ എത്താത്തതിനെ തുടർന്ന് വീണ്ടും അക്രമസംഭവങ്ങൾ ആവർത്തിക്കുകയായിരുന്നു. രാത്രിയോടെ വീടുകൾക്ക് തീയിടുകയും സായുധ സംഘങ്ങൾ ആകാശത്തിലേക്ക് വെടിവെക്കുകയും ചെയ്തതോടെയാണ് ആളുകൾ ഗ്രാമത്തിൽ നിന്നും പലായനം ചെയ്തത്.

തെറ്റിദ്ധാരണയുടെ ഫലമായാണ് സംഘർഷം നടക്കുന്നതെന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച മുഖ്യമന്ത്രി വൈ.ഖേംചന്ദ് സിങ് പറഞ്ഞു. എല്ലാ സമുദായങ്ങളോടും ശാന്തത പാലിക്കണമെന്നും സമാധാനം നിലർനിർത്തണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിക്കുകയും ചെയ്തു.

Hot this week

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ...

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ...

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട...

നിലച്ചു ആ നാദം ; ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

Topics

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...
spot_img

Related Articles

Popular Categories

spot_img