വീക്ക്‌നെസാകുന്ന സോഫ്റ്റ് ഡ്രിങ്കുകൾ; വില നോക്കേണ്ടാ… ആരോഗ്യമാണ് മെയിൻ

സോഫ്റ്റ് ഡ്രിങ്കുകൾ പലരുടേയും വീക്ക്‌നെസാണ്. അത് വാങ്ങാനായി ഒരു കടയിലെത്തയാൽ അവിടെ നമ്മളെ കാത്തിരിക്കുന്നത്. ഒരേ വലിപ്പത്തിലുള്ളതും, വിവിധ നിറങ്ങളിൽ ഉള്ളതും വിലയിൽ ഉള്ളതുമായ സോഫ്റ്റ് ഡ്രിങ്കുകളായിരിക്കും. വില കുറവുള്ള വസ്തുക്കളോട് കാണകുന്ന പ്രത്യേക താൽപ്പര്യം, മുന്നിൽ കണ്ടതിൽ വച്ച് ഏറ്റവും വില കുറവുള്ളതിനെ തിരഞ്ഞെടുക്കാൻ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നു. വില കുറയുന്നതിന് അനുസരിച്ച് ആ സാധനങ്ങൾക്ക് ഡിമാൻഡും കൂടുതലായിരിക്കും.

ഈ ഒരു സാഹചര്യത്തിലാണ് വിപണികളിൽ വില കുറവിൽ ലഭിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകളെ കുറിച്ചുള്ള ആശങ്ക ഐക്യരാഷ്ട്രസഭ പങ്കുവയ്ക്കുന്നത്. ഇത്തരം സോഫ്റ്റ് ഡ്രിങ്കുകൾ ഉപയോഗിക്കുന്നതിലൂടെ യുവാക്കളിലും പ്രത്യേകിച്ച് കുട്ടികളിലും പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നീ കേസുകൾ വർധിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെന്നും യുഎൻ വ്യക്തമാക്കുന്നു. കുറഞ്ഞ വിലയാണ് ആളുകളെ ചീപ്പ് റേറ്റഡ് വസ്തുക്കളിലേക്ക് ആകർഷിക്കുന്നത്. വില കുറവിൽ കിട്ടുന്ന ഇത്തരം പാനീയങ്ങൾ തുടർച്ചയായി കഴിക്കുന്നത് കാരണം, ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കും.

കുറഞ്ഞത് 116 രാജ്യങ്ങളെങ്കിലും സോഫ്റ്റ് ഡ്രിങ്കുകൾക്ക് കൃത്യമായ നികുതി ചുമത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവയിൽ പലതും സോഡകളാണ്. 100% ജ്യൂസുകൾ, മധുരമുള്ള പാൽ പാനീയങ്ങൾ, റെഡി-ടു-ഡ്രിങ്ക് കോഫി, ചായ തുടങ്ങിയ പഞ്ചസാരയുടെ അളവ് ഉയർന്നതലത്തിലുള്ള മറ്റ് പല ഉൽപ്പന്നങ്ങളും നികുതിയിൽ നിന്ന് രക്ഷപ്പെടുന്നു. 97% രാജ്യങ്ങളും എനർജി ഡ്രിങ്കുകൾക്ക് നികുതി ചുമത്തുന്നുണ്ടെങ്കിലും, 2023 ലെ അവസാന ആഗോള റിപ്പോർട്ടിന് ശേഷം ഈ കണക്ക് മാറിയിട്ടില്ലെന്നതും യുഎൻ സൂചിപ്പിക്കുന്നു.

സോഫ്റ്റ് ഡ്രിങ്കുകളുടെ കാര്യം പറയുന്നതിനൊപ്പം, മറ്റ് പല രാജ്യങ്ങളിലും കണ്ടുവരുന്ന മദ്യത്തിൻ്റെ വിൽപ്പനയേയും യുഎൻ ആ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോർട്ട് കാണിക്കുന്നത് കുറഞ്ഞത് 167 രാജ്യങ്ങളെങ്കിലും മദ്യത്തിന് നികുതി ചുമത്തുന്നുണ്ടെന്നും 12 രാജ്യങ്ങൾ മദ്യം പൂർണ്ണമായും നിരോധിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു. വ്യക്തമായ ആരോഗ്യ അപകടസാധ്യതകൾ ഉണ്ടായിരുന്നിട്ടും, യൂറോപ്പിൽ, കുറഞ്ഞത് 25 രാജ്യങ്ങളിലെങ്കിലും വൈനിന് നികുതി ചുമത്തിയിട്ടില്ലെന്നതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മനുഷ്യരുടെ ആരോഗ്യകരമായ ഭാവിയെ ഓർത്ത് ഉൽപ്പന്നങ്ങളെ കൂടുതൽ ചെലവേറിയതാക്കുന്നത് അവയുടെ ഉപഭോഗം കുറയ്ക്കുന്നതിൽ വളരെ ഫലപ്രദമായ ഒരു രീതി ആണെന്ന് യുഎൻ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരുടെ ആരോഗ്യത്തെ എത്രയൊക്കെ ബാധിക്കുമെന്ന് പറഞ്ഞാലും ഇത്തരം സോഫ്റ്റ് ഡ്രിങ്കുകളെ പാടെ ഒഴിവാക്കാൻ പലർക്കും സാധിച്ചെന്ന് വരില്ല. വില കൂടിയാലും നല്ല സോഫ്റ്റ് ഡ്രിങ്കുകൾ വാങ്ങി കുടിക്കാൻ ശ്രദ്ധിക്കുക. നമ്മുടെ ആരോഗ്യം, അതല്ലേ നമുക്ക് വലുത്.

Hot this week

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ...

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ...

Topics

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ  ഏക മുസ്ലിം വനിതാ അംഗമായ...

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ...
spot_img

Related Articles

Popular Categories

spot_img