ടിക്കറ്റെടുക്കാതെ ട്രെയിൻ കയറിയോ? ഈ നിയമങ്ങൾ അറിഞ്ഞാൽ ടെൻഷൻ വേണ്ട!

ടിക്കറ്റെടുക്കാതെ ട്രെയിൻ കയറുന്ന വിരുതന്മാരേറെയാണ്. അതുപോലെ തന്നെ അടിയന്തര സാഹചര്യങ്ങളിൽ കയറേണ്ടി വരുന്നവരുമുണ്ട്. അത്തരക്കാർക്ക് ടെൻഷൻ ഏറെയായിരിക്കും. അത്രയും ടെൻഷൻ അടിക്കേണ്ടകാര്യമില്ല. റെയിൽവെ നിയമപ്രകാരം ടിക്കറ്റെടുക്കാത്തതിന് നടപടികൾ ഉണ്ടാകുമെങ്കിലും യാത്രക്കാരന് ഭയപ്പെടേണ്ട സാഹചര്യം ഇല്ല.

ട്രെയിൻ കിട്ടാനുള്ള തിരക്ക്, ഓൺലൈൻ ബുക്കിങിൽ വന്ന പ്രശ്‌നങ്ങൾ, അവസാന നിമിഷത്തെ അപ്രതീക്ഷിത മാറ്റങ്ങൾ എന്നിവയെല്ലാം ചിലപ്പോൾ ആളുകളെ ടിക്കറ്റില്ലാതെ തന്നെ ട്രെയിനിൽ കയറാൻ നിർബന്ധിതരാക്കും. അതോടൊപ്പം തന്നെ ആശങ്കയും ഉയരും. ചെക്കിംഗിനായി ടിടിഇ കൂടി എത്തുന്നതോടെ ടെൻഷൻ ഏറെയാകും.

അത്തരം ടെൻഷൻ ആവശ്യമില്ല. നിങ്ങളുടെ പക്കൽ ടിക്കറ്റ് ഇല്ല, അല്ലെങ്കിൽ ടിക്കറ്റിൽ തെറ്റുകൾ ഉണ്ട് എന്നാണെങ്കിൽ, ഒരു ക്രിമിനൽ കുറ്റകൃത്യം ചെയ്തയാൾ എന്നതുപോലെ പെരുമാറാൻ ടിടിഇക്ക് സാധിക്കില്ല. റെയിൽവേ നിയമം അനുസരിച്ച്, ഇത്തരം സാഹചര്യങ്ങളിൽ യാത്രാക്കൂലിയും ഒരു പിഴയും ഈടാക്കി സാധുതയുള്ള ഒരു ടിക്കറ്റ് നൽകും. പിഴയീടാക്കിയതിന് റെസീപ്റ്റും നൽകും.

ജനറൽ ടിക്കറ്റ് എടുത്ത് മറ്റ് കോച്ചുകളിൽ കയറിയാൽ സീറ്റ് ലഭ്യമാണെങ്കിൽ ചാർജ് ഈടാക്കി അപ്‌ഗ്രേഡ് ചെയ്ത് നൽകും അല്ലെങ്കിൽ ജനറൽ കോച്ചിലേക്ക് മാറാൻ പറയും. മറ്റ് സാധ്യതകൾ ഇല്ലാതെ വന്നാൽ മാത്രം അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ പറഞ്ഞേക്കാം. അല്ലാതെ നിങ്ങളോട് മോശമായി പെരുമാറാൻ പാടുള്ളതല്ല. ടിടിഇക്ക് കൈക്കൂലി വാങ്ങാനാ ഭീഷണിപ്പെടുത്താനോ കഴിയില്ല. മറ്റ് പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ മാത്രമാണ് ഇറക്കിവിടൽ നടപടികൾ സ്വീകരിക്കുക.

നിങ്ങളോട് മോശമായി പെരുമാറാനുള്ള അധികാരം ടിടിക്കില്ല. അത്തരം അനുഭവങ്ങൾ ഉണ്ടായാൽ യാത്രക്കാർക്ക് പരാതിപ്പെടാം. റെയിൽവേ ഹെൽപ്പ്‌ലൈനായ 139-ൽ വിളിച്ചോ ടെക്സ്റ്റ് മെസേജ് അയച്ചോ പരാതി രജിസ്റ്റർ ചെയ്യാം. റെയിൽ മദദ് ആപ്പിലും നിങ്ങൾക്ക് ടിടിഇയ്ക്ക് എതിരെ പരാതി നൽകാം. ട്രെയിൻ നമ്പർ, കോച്ച് നമ്പർ, സംഭവത്തിന്റെ വിശദാംശം എന്നിവ ഉൾപ്പെടെ നൽകിവേണം പരാതി രജിസ്റ്റർ ചെയ്യാൻ.

ടിടിഇയ്ക്ക് നിങ്ങളിൽ നിന്നും കൈക്കൂലി വാങ്ങാനാ ഭീഷണിപ്പെടുത്താനോ ഉള്ള അവകാശമില്ല എന്നോർക്കുക. സുരക്ഷിതവും തടസമില്ലാത്തതുമായ യാത്രയ്ക്ക് റെയിൽവെ നിയമങ്ങൾ അറിഞ്ഞിരിക്കുക. ക്രിമിനൽ സ്വഭാവമുള്ള കുറ്റമല്ല എങ്കിലും യാത്ര ചെയ്യാൻ ടിക്കറ്റ് നിർബന്ധമാണ്. അതുകൊണ്ട് പരമാവധി ടിക്കറ്റ് എടുത്ത് മാത്രം യാത്ര ചെയ്യുക.

Hot this week

തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും. തമിഴക...

ഐസ്  കസ്റ്റഡിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നാഷ്വിൽ റിപ്പോർട്ടർ

അമേരിക്കയിലെ നാഷ്വില്ലിൽ ഇമിഗ്രേഷൻ വിഭാഗം  കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തക എസ്റ്റിഫാനി റോഡ്രിഗസ് ഫ്ലോറസ്...

ഗോപിയോ ഡാളസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു: പ്രവാസി സമൂഹത്തിന് പുതിയ കരുത്തായി ആഗോള ശൃംഖല

ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജരുടെ കൂട്ടായ്മയായ 'ഗോപിയോ' (Global Organization of People...

കുറ്റാരോപിതനായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് യോഗത്തിൽ നിന്ന് വിട്ടുനിന്നു

രണ്ട് കള്ളപ്പണം വെളുപ്പിക്കൽ  കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന...

അമേരിക്കൻ പൗരത്വം റദ്ദാക്കുന്ന നടപടികൾ യുഎസ് നീതിന്യായ വകുപ്പ് ശക്തമാക്കി,രണ്ട് പേർ പുറത്ത്

വഞ്ചനയിലൂടെയും കുറ്റകൃത്യങ്ങൾ മറച്ചുവെച്ചും അമേരിക്കൻ പൗരത്വം നേടിയവർക്കെതിരെ കർശന നടപടിയുമായി യുഎസ്...

Topics

ക്രിപ്റ്റോയിലും AI-യിലും ലോകത്തെ നയിക്കാൻ അമേരിക്ക; പ്രഖ്യാപനവുമായി ട്രംപ്

ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന പത്താമത് 'ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്' ഉച്ചകോടിയിൽ, അമേരിക്കയെ...

ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ  വാർഷിക പൊതുയോഗം നടത്തി

ഡാളസിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ...

കേരള ലിറ്റററി സൊസൈറ്റി, ഡാലസ് പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

അമേരിക്കയിൽ സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992 ൽ ഡാലസിൽ...
spot_img

Related Articles

Popular Categories

spot_img