വേനലവധിയും പെരുന്നാളും; ഇത്തവണയും ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍; പ്രവാസികള്‍ക്ക് ഇത്തവണയും നിരാശ

മാര്‍ച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികള്‍. വേനലവധിയും പെരുന്നാളും ഒത്തുവന്നതോടെയാണ് വിമാനക്കനമ്പനികള്‍ പതവുപോലെ ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇരട്ടിയിലധികം തുകയാണ് പല വിമാനക്കമ്പനികളും വര്‍ധിപ്പിച്ചിരിക്കുന്നത്.

നാട്ടിലെത്തി പെരുന്നാള്‍ ആഘോഷിച്ച് തിരിച്ചുവരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കും അവധിയാഘോഷിക്കാന്‍ ഗള്‍ഫിലേക്ക് വിമാനം കയറാനിരിക്കുന്നവര്‍ക്കും ഇത്തവണയും വന്‍ നിരാശ തന്നെയാണുണ്ടായിരിക്കുന്നത്. പെരുന്നാളും വേനലവധിയും ഒക്കെ ഒരുമിച്ച് വന്നതോടെ മാര്‍ച്ചില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. കേരളമുള്‍പ്പടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം വന്‍ തുക നല്‍കിയാല്‍ മാത്രമേ പെരുന്നാള്‍ സമയം വിമാനയാത്രക്ക് കഴിയുകയുള്ളൂ.

മുന്നൂറ്റിയമ്പത് ദിര്‍ഹം വരെയാണ് ഇപ്പോള്‍ യുഎഇയിലേക്കുള്ള വണ്‍വേ ടിക്കറ്റിന്റെ നിരക്ക്. എന്നാല്‍ മാര്‍ച്ച് രണ്ടാം വാരം കഴിയുന്നതോടെ ഇത് ആയിരം ദിര്‍ഹത്തിന് മുകളിലാകും. മാര്‍ച്ച് പതിനഞ്ച് മുതല്‍ ഏപ്രില്‍ 19 വരെ ഇരട്ടിയിലധികമായാണ് ടിക്കറ്റ് നിരക്ക് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുപത് ശതമാനമാണ് നിരക്ക് കൂട്ടിയത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് മാര്‍ച്ച് പകുതിക്ക് ശേഷം യുഎഇയിലെത്താന്‍ ഇരുപതിനായിരം മുതല്‍ ഇരുപത്തിയെണ്ണായിരം വരെയാണ് ടിക്കറ്റ് നിരക്ക്. ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങി എവിടെ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വന്നാലും സ്ഥിതി ഇതുതന്നെ. സ്‌കൂള്‍ അവധി കൂടി കണക്കിലെടുത്ത് ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡുമാണ്. റമദാന്‍ ആദ്യ പകുതിയില്‍ യാത്രാ നിരക്ക് താരതമ്യേനെ കുറവാണ്. കണക്ഷന്‍ ഫ്‌ലൈറ്റുകളെ ആശ്രിയിച്ച് നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

Hot this week

സിപിഐക്കും ‘കനഗോലു’! നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രജ്ഞരുടെ സേവനം ലഭ്യമാക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രജ്ഞരുടെ സേവനം ലഭ്യമാക്കാന്‍ സിപിഐ. ഡല്‍ഹിയില്‍ നിന്നുളള...

ലോക പ്രശസ്ത കുടുംബ പ്രേക്ഷിതൻ ഡോ. സണ്ണി സ്റ്റീഫൻ അമേരിക്കയിൽ

കുടുംബജീവിതം നയിക്കുന്നവർക്ക് സമാധാന ജീവിത സന്ദേശവുമായി ഡോ. സണ്ണി സ്റ്റീഫൻ അമേരിക്കയിൽ....

ട്രംപിനെതിരെ ഇന്ത്യൻ അമേരിക്കൻ സമൂഹം: 2026-ലെ സർവ്വേ ഫലങ്ങൾ പുറത്ത്

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ, ഭൂരിഭാഗം...

ട്രേസിയിലെ ഗുരുദ്വാരയിൽ നിന്ന് സിഖ് വംശജനെ കാണാതായി; വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് ഷെരീഫ് ഓഫീസ്

 കാലിഫോർണിയയിലെ ട്രേസിയിലുള്ള ഗുരുദ്വാരയിൽ നിന്ന് 57 വയസ്സുകാരനായ സിഖ് വംശജനെ കാണാതായ...

വിമാനത്തിൽ ജീവനക്കാരെ ആക്രമിച്ച യാത്രക്കാരിക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം

 ഫെബ്രുവരി 13-ന് അബുദാബിയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള എത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ വെച്ച്...

Topics

ആഗോള ഇറക്കുമതി തീരുവ 10 ശതമാനമായി ഉയർത്തി ട്രംപ് ഉത്തരവിട്ടു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10...

മദർ തെരേസാ പീസ് ആൻഡ് ഹാർമണി  നാഷണൽ എക്സലൻസ് അവാർഡ്  ഷാജി എണ്ണശ്ശേരിക്ക്

ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ പീസ് മിഷന്റെ ഈ വർഷത്തെ മദർ...

സൈക്കിൾ ചവിട്ടാൻ പഠിച്ച കഥ: ഒരു കുഞ്ഞുചോദ്യവും പവിത്രമായ ഓർമ്മകളും

ഈയിടെ എന്റെ മക്കളിലൊരാൾ എന്നോട് ലളിതമെങ്കിലും മനോഹരമായ ഒരു ചോദ്യം ചോദിച്ചു:...
spot_img

Related Articles

Popular Categories

spot_img